കൈക്കൂലി വാങ്ങി റവന്യൂ ഇൻസ്പെക്ടർ; കൈയ്യോടെ പിടികൂടി വിജിലെൻസ്
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഉദ്യോഗസ്ഥൻ വിജിലെൻസ് പിടിയിൽ. കോർപറേഷൻ സോണൽ ഓഫീസ് റവന്യൂ ഇൻസ്പെക്ടർ കെ നാദിർഷയാണ് പിടിയിലായത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി രണ്ടായിരം രൂപ വാങ്ങുന്നതിനിടയിലാണ് ഇയാളെ വിജിലെൻസ് കസ്റ്റഡിയിൽ എടുത്തത്.
കൂർക്കഞ്ചേരി പനമുക്ക് സ്വദേശിയായ സന്ദീപ് ആയിരുന്നു പരാതി നൽകിയത്. അമ്മയുടേയും സഹോദരിയുടേയും പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിന് കഴിഞ്ഞ 24 ന് തൃശ്ശൂർ കേർപറേഷന്റെ കൂർക്കഞ്ചേരി സോണിൽ സന്ദീപ് അപേക്ഷ നൽകിയിരുന്നു. തുടർന്ന് 20 ന് നാദിർഷ സ്ഥല പരിശോധനയ്ക്കായി എത്തി. അന്ന് സന്ദീപ് സ്ഥലത്തുണ്ടായുരുന്നില്ല. ഇതോടെ നാദിർഷ മടങ്ങിപോയി. എന്നാൽ പിന്നീട് സന്ദീപിനെ വിളിച്ച് 2000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

സന്ദീപ് ഈ വിവരം വിജിലെൻസിൽ വിളിച്ച് അറിയിച്ചു. തുടർന്ന് വിജിലെൻസ് നിർദ്ദേശ പ്രകാരം ഇന്ന് ഓഫീസിലെത്തി സന്ദീപ് നാദിർഷയ്ക്ക് പണം കൈമാറുമ്പോൾ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.
അഴിമതി തടയാൻ പരിശോധന കർശനമാക്കും
അഴിമതി പരിപൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻനിർത്തി റവന്യു വകുപ്പിൽ വിവിധതലങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് റവന്യൂ മന്ത്രി. ഇതിന്റെ ഭാഗമായി റവന്യു മന്ത്രി മുതൽ ലാൻഡ് റവന്യു കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണർ വരെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ ഓരോ മാസവും രണ്ട് വില്ലേജ് ഓഫീസ് എങ്കിലും പതിവായി സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.
അഴിമതിക്കാരെ ചൂണ്ടിക്കാട്ടുന്ന ജീവനക്കാരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും അവരെ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ തലങ്ങളിലുള്ള പരിശോധന മാസത്തിൽ രണ്ടു തവണ നടത്തിയോ എന്നത് അവരുടെ പെൻ നമ്പർ മുഖേന അറിയാൻ സാധിക്കും. ഉദ്യോഗസ്ഥരുടെ പെൻ നമ്പറുമായി ബന്ധിപ്പിക്കുന്ന മൊഡ്യൂൾ ഇതിനായി പ്രത്യേകം തയാറാക്കിയിട്ടുണ്ട്. വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് എന്നിവർ ഒരു കാരണവശാലും മൂന്നുവർഷത്തിനുശേഷം ഒരിടത്ത് തുടരില്ല. റവന്യു ഉദ്യോഗസ്ഥരുടെ നെയിംബോർഡ് അവരുടെ സീറ്റുകൾക്ക് മുൻപാകെ പ്രദർശിപ്പിക്കും. ജനങ്ങൾക്ക് പേരും തസ്തികയും സഹിതം പരാതിപ്പെടാനാണിത്.
ഈ മാസം 10 ഓടെ അഴിമതിക്കാരെ ചൂണ്ടിക്കാട്ടാൻ ഉള്ള ടോൾ ഫ്രീ നമ്പർ നിലവിൽ വരും. ഇതിനു പുറമേ ജൂലൈയോടെ വകുപ്പിന്റെ പോർട്ടലിൽ ഇതിനുള്ള സംവിധാനം ഒരുക്കും. അഴിമതിക്കാരെ ഒറ്റപ്പെടുത്താനും അഴിമതി അവസാനിപ്പിക്കാനുമായി സർവീസ് സംഘടനകൾ വഴി ജീവനക്കാരെ മുൻനിർത്തി അതിവിപുലമായ പ്രചാരണ പരിപാടി തുടങ്ങാനാണ് സർക്കാരിന്റെ ഉദ്ദേശ്യമെന്ന് റവന്യു മന്ത്രി വ്യക്തമാക്കി. ഇതിനുവേണ്ടി ജോയിന്റ് കമ്മീഷണർ അർജുൻ പാണ്ഡ്യൻ കൺവീനറായി സമിതിയെ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഈ സമിതിയിൽ സർവീസ് സംഘടനകളുടെ ഓരോ പ്രതിനിധി വീതം അംഗമായിരിക്കും. ഈയാഴ്ച തന്നെ സമിതി കൂടിയാലോചന നടത്തി പരിപാടികൾ പ്രഖ്യാപിക്കും. കൈക്കൂലി വാങ്ങുന്നത് പോലെ കൈക്കൂലി നൽകുന്നതും തെറ്റാണ് എന്ന രീതിയിൽ അഴിമതിയെ സമീപിക്കുമെന്നും മന്ത്രി രാജൻ അറിയിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications