Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാര്‍ വിഷയം വീണ്ടും പുകയുന്നു, ഉന്നതതല യോഗത്തില്‍ റവന്യുമന്ത്രി പങ്കെടുക്കില്ല

മൂന്നാര്‍ വിഷയത്തില്‍ വീണ്ടും തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. മൂന്നാറിലെ കൈയേറ്റ ഒഴിപ്പിക്കലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിക്കുന്ന യോഗത്തില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുക്കില്ല.

മൂന്നാര്‍: മൂന്നാര്‍ വിഷയത്തില്‍ വീണ്ടും തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. മൂന്നാറിലെ കൈയേറ്റ ഒഴിപ്പിക്കലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിക്കുന്ന യോഗത്തില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുക്കില്ല. സിപിഐ സംസ്ഥാന കൗണ്‍സിലിന് ശേഷമാണ് യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം റവന്യു സെക്രട്ടറിയാണ് യോഗം വിളിക്കുന്നത്. എല്ലാം രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെയും ജില്ലാ കളക്ടറെയും യോഗത്തിന് വിളിച്ചു.

അടുത്തിടെ ദേവിക്കുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് പിന്തുണയുമായി റവന്യുമന്ത്രി ചന്ദ്രശേഖരന്‍ രംഗത്ത് എത്തിയിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം നടത്തെരുതെന്ന് ആവശ്യപ്പെട്ട് റവന്യുമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

e-chandrasekharan

യോഗം വിളിക്കുന്നതിന് നിയമപരമായി തടസങ്ങളുണ്ടെന്നാണ് റവന്യുമന്ത്രി പറഞ്ഞത്. ഇതു ഭാവിയില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും റവന്യുമന്ത്രി മുന്നറിയിപ്പ് നല്‍കി. സബ് കളക്ടറും റവന്യു വിഭാഗവും നടപ്പാക്കുന്നത് നിയമപരമായ കാര്യങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ഇടത് നയം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് റവന്യുമന്ത്രി പിണറായി വിജയനോട് പറഞ്ഞത്.

ജൂലൈ ഒന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് റവന്യമന്ത്രി രംഗത്ത് എത്തിയത്. ഇതോടെ മൂന്നാറിനെ ചൊല്ലി സിപിഐ സിപിഎം തര്‍ക്കം രൂക്ഷമാകുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+