Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭയിലെ അടുത്ത വിക്കറ്റും തെറിക്കുമോ?; മന്ത്രി ഈ ചന്ദ്രശേഖരന്‍ രാജി വെക്കാന്‍ ഒരുങ്ങുന്നു?

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ മൂന്ന് വര്‍ഷം തികയ്ക്കുന്നതിന് മുന്നേ 4 പേര്‍ക്കായിരുന്നു മന്ത്രിസഭയില്‍ നിന്നും രാജിവെച്ച് ഒഴിയേണ്ടി വന്നത്. ഇപി ജയരാജന്‍, എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, എകെ ശശീന്ദ്രന്‍ എന്നിവരായിരുന്നു സര്‍ക്കാറില്‍ നിന്നും രാജിവെച്ച മന്ത്രിമാര്‍.

ഇതില്‍ ഇപി ജയരാജനും എകെ ശശീന്ദ്രനും തങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കുറ്റവിമുക്തരായതിനെ തുടര്‍ന്ന് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയും തുടര്‍ന്നു. പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ക്കൊടുവില്‍ മാത്യൂ ടി തോമസ് മന്ത്രിസ്ഥാനം ഒഴിഞ്ഞ് ദിവസങ്ങള്‍ കഴിയുന്നതിന് മുന്നെയാണ് മറ്റൊരു മന്ത്രികൂടി രാജിവെക്കാന്‍ തായ്യാറാകുന്നു എന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

ഇ ചന്ദ്രശേഖരന്‍

ഇ ചന്ദ്രശേഖരന്‍

സിപിഐയില്‍ നിന്നുള്ള റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ രാജിവെക്കാന്‍ ഒരുങ്ങിയതായാണ് കേരള കൗമുദി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹാരിസണ്‍ കമ്പനി കൈവശം വച്ച ഭൂമി തിരിച്ചു പിടിക്കുന്ന കേസില്‍ സര്‍ക്കാര്‍ നടപടികളില്‍ ചന്ദ്ര ശേഖരന് കടുത്ത അതൃപ്തിയാണ് ഉള്ളത്.

അനുകൂല നിലപാടല്ല

അനുകൂല നിലപാടല്ല

റവന്യൂ സെക്രട്ടറിയും ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല സ്വീകരിക്കുന്നതെന്ന് മന്ത്രിക്ക് പരാതിയിയുണ്ട്. വിഷയത്തില്‍ സ്വന്തം പാര്‍ട്ടിയായ സിപിഐയുടെ പിന്തുണയും മന്ത്രിക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശ്കതമാണ്.

രാജിവെച്ച് ഒഴിഞ്ഞാലോ

രാജിവെച്ച് ഒഴിഞ്ഞാലോ

സാര്‍ക്കാറില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നുമുള്ള ഇത്തരത്തിലെ സമീപനം മൂലം മന്ത്രിപദം രാജിവെച്ച് ഒഴിഞ്ഞാലോ എന്ന് ഇ ചന്ദ്രശേഖരന്‍ അടുപ്പമുള്ളവരോടുമായി പങ്കുവെച്ചതായാണ് കേരള കൗമൂദി റിപ്പോര്‍ട്ട് ചെയ്യുന്നത്.

മന്ത്രി ആഗ്രഹിക്കുന്നത്

മന്ത്രി ആഗ്രഹിക്കുന്നത്

ഇപ്പോഴത്തെ റവന്യൂ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായ പിഎച്ച് കൂര്യനോട് പല വിഷയങ്ങളിലും മന്ത്രിക്ക് കടുത്ത അതൃപ്തി ഉണ്ട്. ഈ ജനുവരിയില്‍ വിരമിക്കാനിരിക്കുകയാണ് പിഎച്ച് കൂര്യന്‍. ഇദ്ദേഹത്തിന്റെ ഒഴിവില്‍ താന്‍ നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥനെ സെക്രട്ടറിയായി നിയമിക്കണമെന്നാണ് മന്ത്രി ആഗ്രഹിക്കുന്നത്.

മറ്റൊരു ഉദ്യോഗസ്ഥനെ

മറ്റൊരു ഉദ്യോഗസ്ഥനെ

എന്നാല്‍ താന്‍ നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥന് പകരമായി യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് വിവാദ തീരുമാനങ്ങളെുത്ത മറ്റൊരു ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന.

പാര്‍ട്ടി വേദികളില്‍

പാര്‍ട്ടി വേദികളില്‍

അങ്ങനെ സംഭവിക്കുകയാണെങ്കില്‍ മന്ത്രിയായി തുടരാന്‍ താല്‍പര്യമില്ലെന്നാണ് ഈ ചന്ദ്രശേഖരന്റെ നിലപാട്. ഇക്കാര്യം അദ്ദേഹം പാര്‍ട്ടി വേദികളില്‍ ഉന്നയിച്ചേക്കും. പുതിയ ഉദ്യോഗസ്ഥന്റെ നിയമനത്തില്‍ തന്റെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി പാര്‍ട്ടിയിലും സര്‍ക്കാറിലും സമ്മര്‍ദ്ദം ചെലുത്താനാണോ ചന്ദ്രശേഖരന്റെ രാജി ഭീഷണിയെന്നും സംശയിക്കുന്നു.

സര്‍ക്കാര്‍ നടപടി

സര്‍ക്കാര്‍ നടപടി

ഹാരിസണും അവര്‍ കൈമാറിയ കമ്പനികളും കൈവശം വച്ച 38000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ റിവ്യൂ പെറ്റിഷ്യന്‍ നല്‍കണമെന്ന് കാര്യത്തില്‍ ബന്ധപ്പെട്ടവരോട് നിയമോപദേശം തേടിയിട്ട് രണ്ടുമാസമായിട്ടും മറുപടി കിട്ടിയിട്ടില്ല.

നിയമോപദേശം വൈകിപ്പിക്കുന്നത്

നിയമോപദേശം വൈകിപ്പിക്കുന്നത്

വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കാരണമാണേത്രെ നിയമോപദേശം വൈകിപ്പിക്കുന്നത്. ഇതില്‍ മന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. 2018 ഏപ്രില്‍ 11 നായിരുന്നു ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി അസാധുവാക്കിയത്.

ഹൈക്കോടതി

ഹൈക്കോടതി

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ റിയ എസ്‌റ്റേറ്റിന് പോക്കുവരവ് ചെയ്തുകൊടുക്കാനും ഹൈക്കോടതി ഉത്തരിവിട്ടിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കണമെന്ന് അപ്പോള്‍ തന്നെ വാദമുയര്‍ന്നിരുന്നു. റിയക്ക് പോക്കുവരവ് ചെയ്തുകൊടുത്താല്‍ മറ്റുള്ളവരും ഇതേ ആവശ്യവുമായി രംഗത്ത് വന്നേക്കും. അതിനാലാണ് റിവ്യൂ പെന്റീഷനെക്കുറിച്ച് മന്ത്രി ആലോചിക്കുന്നത്. എന്നാല്‍ അതിന് സര്‍ക്കാറില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തതാണ് മന്ത്രിയെ ചൊടിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+