കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചട്ടങ്ങളും ഉത്തരവുകളും വ്യാഖ്യാനിക്കാൻ ഉദ്യോഗസ്ഥർക്ക് റവന്യൂ വിദ്യാഭ്യാസം നൽകും: മന്ത്രി കെ രാജൻ

1964ലെ ഭൂപതിവു ചട്ടപ്രകാരമുള്ള പട്ടയഭൂമിയിൽ നിന്നു മരം മുറിക്കാൻ അനുവാദം നൽകുന്ന ഉത്തരവിൽ 4 രാജകീയ വൃക്ഷങ്ങൾ മുറിക്കാൻ അനുവാദം നൽകിയിട്ടില്ലെന്നു മന്ത്രി കെ രാജൻ വ്യക്തമാക്കി

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ തന്നെ വലിയ പ്രശ്നങ്ങൾക്ക് കളമൊരുക്കിയിരിക്കുകയാണ് മരംമുറി വിവാദം. കഴിഞ്ഞ സർക്കാരിന്റെ കലത്ത് പുറപ്പെടുവിച്ച ഉത്തരവാണ് ഇതിന് കാരണം. എന്നാൽ 1964ലെ ഭൂപതിവു ചട്ടപ്രകാരമുള്ള പട്ടയഭൂമിയിൽ നിന്നു മരം മുറിക്കാൻ അനുവാദം നൽകുന്ന ഉത്തരവിൽ 4 രാജകീയ വൃക്ഷങ്ങൾ മുറിക്കാൻ അനുവാദം നൽകിയിട്ടില്ലെന്നു മന്ത്രി കെ രാജൻ വ്യക്തമാക്കി. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

K Rajan

"കഴിഞ്ഞ വർഷം ഒക്ടോബർ 24ലെ ഉത്തരവിൽ പിഴവുണ്ടെന്ന് റവന്യു അഡീഷനൽ ചീഫ് സെക്രട്ടറിയുടെ കത്തിൽ പറഞ്ഞിട്ടില്ല. സർക്കാരിന്റെ മരങ്ങൾ മുറിച്ചിട്ടുണ്ടെങ്കിൽ തെറ്റായ നടപടിയാണ്. തെറ്റായ രേഖകൾ നൽകിയതിനാണു വയനാട്ടിലെ മരംമുറി സംഭവത്തിൽ വില്ലേജ് ഓഫിസറെ സസ്പെൻഡ് ചെയ്തത്. വിശദ പരിശോധനയുടെ അടിസ്ഥാനത്തിൽ റവന്യു വകുപ്പ് നടപടി സ്വീകരിക്കും." മന്ത്രി പറഞ്ഞു.

വയനാട് വിഷയത്തിൽ റവന്യൂ വകുപ്പിന് വീഴ്ച സംഭവിച്ചട്ടില്ലെന്നും മന്ത്രി ആവർത്തിച്ചു. അങ്ങനെ സർക്കാർ ഉത്തരവ് തെറ്റാണെങ്കിൽ പൊതുമുതൽ നശിപ്പിക്കുന്നത് തടയുന്ന നിയമപ്രകാരം കേസെടുക്കാൻ വകുപ്പ് തന്നെ നിർദേശിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. നിലവിൽ നടത്തിയത് പ്രാഥമിക പരിശോധന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് ദുർവ്യാഖ്യാനിച്ചതാണ് പ്രശ്നങ്ങളിലേക്ക് വഴിവെച്ചത്.

Recommended Video

cmsvideo
Third wave of pandemic starts in India within one month

കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി മദ്രസ- ചിത്രങ്ങൾ കാണാം

അതേസമയം റവന്യു വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും വ്യാഖ്യാനിച്ചു മനസ്സിലാക്കാൻ ഉദ്യോഗസ്ഥർക്കു റവന്യു വിദ്യാഭ്യാസം നിർബന്ധമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിനെ ഉപയോഗപ്പെടുത്തി വില്ലേജ് ഓഫിസർമാർ മുതൽ ഡപ്യൂട്ടി കലക്ടർമാർ വരെയുള്ളവർക്കാണ് ഇങ്ങനെ വിദ്യാഭ്യാസം നൽകുക. പൊതുജനങ്ങളുമായുള്ള പെരുമാറ്റം കൂടി റവന്യു വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതീവ ഗ്ലമറസായി സുർഭി പുരാണിക്; പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

English summary
Revenue minister K Rajan says that officers will get revenue education for understanding act and orders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X