കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ കൈവിട്ടു!!തോമസ് ചാണ്ടിയും അന്‍വറും കുരുക്കില്‍!! കര്‍ശന നടപടി വരുന്നു...

ആലപ്പുഴ, കോഴിക്കോട് കലക്ടര്‍മാരോട് വിശദമായ റിപ്പോര്‍ട്ട് തേടി

  • By Sooraj
Google Oneindia Malayalam News

കോട്ടയം: ആരോപണങ്ങളില്‍ കുടുങ്ങിയ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും എംഎല്‍എ പിവി അന്‍വറിനുമെതിരേ കര്‍ശന നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ തന്നെയാണ് ഇരുവര്‍ക്കുമെതിരേ നടപടിയുണ്ടാവുമെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഭൂമി കൈയേറിയെന്ന ആരോപണമാണ് തോമസ് ചാണ്ടിയെയും അന്‍വറിനെയും പ്രതിക്കൂട്ടിലാക്കിയത്.

പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു

പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു

തോമസ് ചാണ്ടിക്കും അന്‍വറിനുമെതിരായ ആരോപണങ്ങളിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായി ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതേക്കുറിച്ച് പരിശോധിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

മുന്‍വിധികളില്ല

മുന്‍വിധികളില്ല

ഇരുവര്‍ക്കുമെതിരായ ആരോപണങ്ങള്‍ സര്‍ക്കാരിനു മുന്‍വിധികളൊന്നുമില്ലെന്ന് റവന്യു മന്ത്രി പറഞ്ഞു. കൈയേറ്റം നടത്തിയെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശദമായ റിപ്പോര്‍ട്ട് തേടി

വിശദമായ റിപ്പോര്‍ട്ട് തേടി

തോമസ് ചാണ്ടിക്കും അന്‍വറിനുമെതിരായ ആരോപണങ്ങള്‍ ആലപ്പുഴ, കോഴിക്കോട് ജില്ലയിലെ കലക്ടര്‍മാരോട് വിശദമായ റിപ്പോര്‍ട്ട് തേടിയതായി ചന്ദ്രശേഖരന്‍ അറിയിച്ചു.

ആദ്യത്തെ റിപ്പോര്‍ട്ട്

ആദ്യത്തെ റിപ്പോര്‍ട്ട്

തോമസ് ചാണ്ടി ഭൂമി കൈയറിയെന്ന ആരോപണം ആദ്യമുണ്ടായപ്പോള്‍ തന്നെ റവന്യു മന്ത്രി കലക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തോമസ് ചാണ്ടി കൈയേറ്റം നടത്തിയിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്.

സംരക്ഷിക്കാന്‍ ശ്രമിച്ചു

സംരക്ഷിക്കാന്‍ ശ്രമിച്ചു

ആരോപണമുയര്‍ന്ന ശേഷം ഇരുവരെയും സംരക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും ശ്രമിച്ചത്. നിയമസഭയില്‍ ഇരുവരെയും പിണറായി ന്യായീകരിക്കുകയും ചെയ്തിരുന്നു.

ഒഴിപ്പിക്കുമെന്ന് മന്ത്രി

ഒഴിപ്പിക്കുമെന്ന് മന്ത്രി

തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലക്ക് പാലസ് റിസോര്‍ട്ടിന്റേത് കൈയേറ്റമാണെന്ന് തെളിഞ്ഞാല്‍ ഒഴിപ്പിക്കുമെന്ന് റവന്യു മന്ത്രി പറഞ്ഞു. കോഴിക്കോട് കക്കാടംപൊയിലില്‍ അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മാണവും അനധികൃതമാണെങ്കില്‍ ഒഴിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

English summary
Land encroachment:Revenue minister asked detailed report from kozhikode, alappuzha collectors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X