കെപിസിസി ജനറൽ സെക്രട്ടറി സിആർ മഹേഷിന്റെ വീടിന് ജപ്തി നോട്ടീസ്; സാവാകാശം തേടി മന്ത്രിക്ക് അപേക്ഷ
കൊല്ലം; കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ സിആർ മഹേഷിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ വീട് വിറ്റ് ഇടപാട് തീർക്കാൻ സാവകാശം തേടി അമ്മ. ഇടപാട് തീർക്കാൻ ആറുമാസം സാവകാശം ആവശ്യപ്പെട്ട് മഹേഷിന്റെ അമ്മ ചെമ്പകശ്ശേരി ലക്ഷ്മിക്കുട്ടിയമ്മ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ, സഹകരണ രജിസ്ട്രാര്‍, കരുനാഗപ്പള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നിവര്‍ക്ക് അപേക്ഷ നൽകി.

താമസിക്കുന്ന വീടും വസ്തുവും മാത്രമാണ് ഉള്ളതെന്നും ഇത് വിറ്റ് കടം തീർക്കാൻ സമയം തരണമെന്നുമാണ് അപേക്ഷയിൽ പറയുന്നത്. 2015ൽ കരുനാഗപ്പള്ളി കാർഷിക വികസന ബാങ്കിൽ നിന്നും 16,68,395 രൂപായാണ് മഹേഷിന്റെ കുടുംബം വായ്പ എടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ 7.25 ലക്ഷം പലിശ അടക്കം 23.94 ലക്ഷം രൂപ തിരിച്ചടക്കേണ്ടി വന്നു. നിലവില്‍ കുടിശിക മാത്രം 14.6 ലക്ഷമാണ് അടയ്ക്കാനുള്ളത്.ഏഴു ദിവസത്തിനകം തുക അടച്ചില്ലങ്കിൽ വസ്തു അളന്നു ലേലം ചെയ്യുമെന്നാണ് ജപ്തി നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നു.
സിആർ മഹേിന്റെ അമ്മയും സഹോദരന്റേയും മഹേഷിന്റേയും കുടുംബം ഉൾപ്പെടെ 8 പേരാണ് കുടുംബത്തിൽ ഉള്ളത്. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ സി ആര് മഹേഷിന് മറ്റ് ജോലികളില്ല.നേരത്തേ നിയമസഭ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ നിന്നും യുഡിഎഫ് സ്ഥാനാാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചനയുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications