കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി ജനറൽ സെക്രട്ടറി സിആർ മഹേഷിന്റെ വീടിന് ജപ്തി നോട്ടീസ്; സാവാകാശം തേടി മന്ത്രിക്ക് അപേക്ഷ

Google Oneindia Malayalam News

കൊല്ലം; കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ സിആർ മഹേഷിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ വീട് വിറ്റ് ഇടപാട് തീർക്കാൻ സാവകാശം തേടി അമ്മ. ഇടപാട് തീർക്കാൻ ആറുമാസം സാവകാശം ആവശ്യപ്പെട്ട് മഹേഷിന്‍റെ അമ്മ ചെമ്പകശ്ശേരി ലക്ഷ്മിക്കുട്ടിയമ്മ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ, സഹകരണ രജിസ്ട്രാര്‍, കരുനാഗപ്പള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നിവര്‍ക്ക് അപേക്ഷ നൽകി.

cr mahesh

താമസിക്കുന്ന വീടും വസ്തുവും മാത്രമാണ് ഉള്ളതെന്നും ഇത് വിറ്റ് കടം തീർക്കാൻ സമയം തരണമെന്നുമാണ് അപേക്ഷയിൽ പറയുന്നത്. 2015ൽ കരുനാഗപ്പള്ളി കാർഷിക വികസന ബാങ്കിൽ നിന്നും 16,68,395 രൂപായാണ് മഹേഷിന്റെ കുടുംബം വായ്പ എടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ 7.25 ലക്ഷം പലിശ അടക്കം 23.94 ലക്ഷം രൂപ തിരിച്ചടക്കേണ്ടി വന്നു. നിലവില്‍ കുടിശിക മാത്രം 14.6 ലക്ഷമാണ് അടയ്ക്കാനുള്ളത്.ഏഴു ദിവസത്തിനകം തുക അടച്ചില്ലങ്കിൽ വസ്തു അളന്നു ലേലം ചെയ്യുമെന്നാണ് ജപ്തി നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നു.

സിആർ മഹേിന്റെ അമ്മയും സഹോദരന്റേയും മഹേഷിന്റേയും കുടുംബം ഉൾപ്പെടെ 8 പേരാണ് കുടുംബത്തിൽ ഉള്ളത്. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ സി ആര്‍ മഹേഷിന് മറ്റ് ജോലികളില്ല.നേരത്തേ നിയമസഭ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ നിന്നും യുഡിഎഫ് സ്ഥാനാാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചനയുണ്ട്.

ആര്‍എസ്‌എസ്‌ തീരുമാനിച്ചാല്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന്‌ സുപ്രഭാതം മുഖപ്രസംഗംആര്‍എസ്‌എസ്‌ തീരുമാനിച്ചാല്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന്‌ സുപ്രഭാതം മുഖപ്രസംഗം

 ഉമ്മന്‍ ചാണ്ടി കളിതുടങ്ങി; രഹുലും പ്രിയങ്കയും എത്തും, ഒരൊറ്റ ലക്ഷ്യം, ഗെഹ്ലോട്ട് ഇന്നെത്തും ഉമ്മന്‍ ചാണ്ടി കളിതുടങ്ങി; രഹുലും പ്രിയങ്കയും എത്തും, ഒരൊറ്റ ലക്ഷ്യം, ഗെഹ്ലോട്ട് ഇന്നെത്തും

മുന്നണികളെ ഞെട്ടിക്കാനൊരുങ്ങി കോണ്‍ഗ്രസ്; വിജയക്കൊടി പാറിക്കാന്‍ 95 സീറ്റുകള്‍, പുതിയ സാധ്യതകള്‍ ഇങ്ങനെമുന്നണികളെ ഞെട്ടിക്കാനൊരുങ്ങി കോണ്‍ഗ്രസ്; വിജയക്കൊടി പാറിക്കാന്‍ 95 സീറ്റുകള്‍, പുതിയ സാധ്യതകള്‍ ഇങ്ങനെ

യുഡിഎഫിന് അട്ടിമറി വിജയം; തൃശൂരില്‍ ഭരണം മാറുമോ?, തില്ലങ്കേരിയില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റംയുഡിഎഫിന് അട്ടിമറി വിജയം; തൃശൂരില്‍ ഭരണം മാറുമോ?, തില്ലങ്കേരിയില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

English summary
revenue recovery notice for cr mahesh's family; family seeks time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X