വടകരയില്‍ റവന്യ സബ് ഡിവിഷന്, റേഷന്‍ അരിയുടെ അളവില്‍ കുറവില്ലെന്ന് സപ്ലൈ ഓഫിസര്‍
കോഴിക്കോട്: ജില്ലയ്ക്ക് പുതുതായി അനുവദിച്ച വടകര റവന്യൂ സബ് ഡിവിഷന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം നിര്‍വഹിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് എ.ഡി.എം ടി. ജനില്‍ കുമാര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. വടകരയില്‍ പൊതുമരാമത്തിന്റെ പഴയ റസ്റ്റ് ഹൗസ് കെട്ടിടം ഇതിനായി സജ്ജമാക്കി വരികയാണ്. ഇവിടേക്ക് ആവശ്യമായ ജീവനക്കാരുടെ വിന്യാസവും പൂര്‍ത്തിയായി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂരാച്ചുണ്ട് വില്ലേജ് അതിര്‍ത്തി പുനര്‍നിര്‍ണയം പൂര്‍ത്തിയായതായും മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും എ.ഡി.എം അറിയിച്ചു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം രണ്ടാം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വഹിക്കാന്‍ പുരുഷന് കടലുണ്ടി എം.എല്‍.എ നിര്‍ദ്ദേശിച്ചു. ബാലുശ്ശേരി ബൈപ്പാസ്, ബാലുശ്ശേരി മിനി സിവില്‍ സ്റ്റേഷന്, പ്രശാന്തി ഗാര്ഡന്, കൂരാച്ചുണ്ട് കരിയാത്തംപാറ കുടിവെള്ള പദ്ധതി തുടങ്ങിയവ പെട്ടെന്ന് യാഥാര്‍ഥ്യമാക്കണം. ബാലുശ്ശേരി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന് ജപ്പാന് കുടിവെള്ള പദ്ധതി വിതരണ ലൈനില്‍ നിന്ന് കണക്ഷന് നല്‍കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

മൂവ്വായിരത്തോളം കുട്ടികള്‍ പഠിക്കുന്ന കുറ്റിക്കാട്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന പി.ടി.എ റഹീം എം.എല്‍.എയുടെ ആവശ്യപ്രകാരം നിലവില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളം സപ്ലൈ ചെയ്തു വരുന്നതായി ജല അഥോറിറ്റി എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. ഇതിനുള്ള പണം ജില്ലാ പഞ്ചായത്ത് നല്‍കും. ൃഇതുകൂടാതെ വാട്ടര്‍ അതോറിറ്റിയുടെ സ്ഥിരം കണക്ഷന് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിക്കുമെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.
റേഷന്‍ വ്യാപാരികള്‍ക്ക് കൃത്യമായ അളവില്‍ ഭക്ഷ്യധാന്യം ലഭിക്കുന്നില്ലെന്ന പരാതി പരിശോധിക്കണമെന്ന് പി.ടി.എ റഹീം എം.എല്‍.എ ആവശ്യപ്പെട്ടു. ഓരോ ഗോഡൗണില്‍ നിന്നും ഇന്‍സ്പെക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഇലക്ട്രോണിക്സ് മെഷീന് വഴി കൃത്യമായ അളവ് ഉറപ്പു വരുത്തിയാണ് ധാന്യങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇ- പോസ് മെഷീന് വര്‍ക്ക് ചെയ്യുന്നതിന് കണക്റ്റിവിറ്റി പ്രശ്നമുള്ള സ്ഥലങ്ങളില്‍ പരമാവധി ആന്റിനകള്‍ നല്‍കുമെും അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ നട ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാരായ വി.കെ.സി മമ്മദ് കോയ, പി.ടി.എ റഹീം, ഇ.കെ വിജയന്, കാരാ'് റസാഖ്, സി.കെ നാണു, കെ. ദാസന്, പുരുഷന് കടലുണ്ടി, ജോര്‍ജ് എം. തോമസ്, എ. പ്രദീപ്കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.എ ഷീല, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications