കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേമം കൈവിട്ടു, കേരളത്തില്‍ സംപൂജ്യരായി, ബിജെപിക്ക് പിഴച്ചതെവിടെ; അവലോകന യോഗങ്ങള്‍ക്ക് തുടക്കം

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപിക്ക് പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു സംഭവ വികാസങ്ങളും നടന്നിരുന്നില്ല. ആകെയുണ്ടായിരുന്നു ഒരു സീറ്റും കൈവിട്ട് കേരളത്തില്‍ ബിജെപി സംപൂജ്യരായി. 35 സീറ്റുകളെങ്കിലും പിടിച്ചെടുക്കുമെന്ന സംസ്ഥാന അധ്യക്ഷന്റെ പ്രവചനമൊക്കെ താളം തെറ്റിക്കുന്ന മത്സരമാണ് കേരളത്തില്‍ നടന്നത്.

പ്രിയങ്കയുടെ ലക്ഷ്യം 4 പേര്‍, പുതു ഫോര്‍മുല, ആര്‍എല്‍ഡി വരും? ബിഎസ്പിയില്‍ നിന്ന് നേതാക്കളെത്തുംപ്രിയങ്കയുടെ ലക്ഷ്യം 4 പേര്‍, പുതു ഫോര്‍മുല, ആര്‍എല്‍ഡി വരും? ബിഎസ്പിയില്‍ നിന്ന് നേതാക്കളെത്തും

തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഇപ്പോഴിതാ സമസ്ത മേഖലകളെയും വിലയിരുത്തുന്ന ബിജെപിയുടെ അവലോകന യോഗങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്..

ബ്രാഹ്മണ വോട്ട് ഉറപ്പാക്കാൻ കോൺഗ്രസ്; പ്രിയങ്കയുടെ പ്രത്യേക നിർദ്ദേശം..കളത്തിലിറങ്ങി ആരാധനബ്രാഹ്മണ വോട്ട് ഉറപ്പാക്കാൻ കോൺഗ്രസ്; പ്രിയങ്കയുടെ പ്രത്യേക നിർദ്ദേശം..കളത്തിലിറങ്ങി ആരാധന

1

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പരാജയം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ബിജെപി അവലോകന യോഗം ചേരുന്നത്. ജില്ലകള്‍ തിരിച്ച് സംസ്ഥാന ഭാരവാഹികളും ജില്ലയുടെ ചുമതലയുള്ള പ്രഭാരികളുമാണ് യോഗത്തില്‍ പങ്കെടുക്കുക. ദേശീയ നേതാക്കള്‍ പങ്കെടുത്ത സംസ്ഥാന നേതൃയോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഈ യോഗം.

2

നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ദേശീയ നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത് നേതൃയോഗം നേരത്തെ സംഘടിപ്പിച്ചിരുന്നു. അതേസമയം, ഒരു ജില്ലയില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ മുഴുവന്‍ സംഘടന കാര്യങ്ങളും തുറന്നുപറയാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ഉറപ്പ്.

3

ഈ യോഗത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറും. പിന്നീട് ദേശീയ സംഘടന ജനറല്‍ സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും. കോര്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരിക്കും സംഘടനയ്ക്കുള്ളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.

4

കൂടാതെ ഇത്തവണ പാര്‍ട്ടിയില്‍ ചുമതലകളില്ലാത്ത നേതാക്കളുമായും കഴിഞ്ഞ മൂന്ന് ടേമില്‍ ഭാരവാഹികളായിരുന്നവരുമായും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ജില്ലാ കോര്‍ കമ്മിറ്റി അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, കമ്മിറ്റി അംഗങ്ങള്‍, മോര്‍ച്ചകളുടെ ജില്ലാ ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് ആദ്യ ദിനത്തില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്.

5

രണ്ടും, മൂന്നും ദിവസങ്ങളില്‍ ജില്ലകളിലെ മൂന്ന് മണ്ഡലങ്ങള്‍ ചേര്‍ത്താണ് യോഗങ്ങള്‍ നടക്കുക. പഞ്ചായത്ത് പ്രസിഡന്റ് - ജനറല്‍ സെക്രട്ടറിമാര്‍, മണ്ഡലം ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കുകയും ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകള്‍ എന്തൊക്കെയാണെന്ന് യോഗം വിലയിരുത്തും. കൂടാതെ ഓരോ മേഖലകളിലും സാമുദായിക സംഘടനകളില്‍ നിന്ന് ലഭിച്ച പിന്തുണ യോഗം വിലയിരുത്തുന്നതായിരിക്കും.

6

നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചുമതല വഹിച്ച നേതാക്കളില്‍ നിന്ന് ബോധപൂര്‍വമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നുള്ള കാര്യം യോഗം പരിശോധിക്കും. സംഘനയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ തെളിവെടുപ്പ് നടത്തുകയും ചെയ്യും. നേതാക്കള്‍ അച്ചടക്ക ലംഗനവും സംഘടന വിരുദ്ധ പ്രവര്‍ത്തനവും നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും പാര്‍ട്ടി മുതിര്‍ന്നേക്കും.

രാഹുല്‍ ടീം സജ്ജമാകുന്നു, സിദ്ദുവില്‍ തുടക്കം, പടോലെ, രേവന്ത് റെഡ്ഡി ലിസ്റ്റില്‍, പികെയുടെ ലിസ്റ്റുംരാഹുല്‍ ടീം സജ്ജമാകുന്നു, സിദ്ദുവില്‍ തുടക്കം, പടോലെ, രേവന്ത് റെഡ്ഡി ലിസ്റ്റില്‍, പികെയുടെ ലിസ്റ്റും

Recommended Video

cmsvideo
Priyadarshan praises Narendra modi's simplicity | Oneindia Malayalam

English summary
Review meetings to discuss the BJP's defeat in the Kerala Assembly elections have begun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X