സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതല്‍ നിലവില്‍ വരും; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മദ്യ വില ഇന്ന് മുതല്‍ നിലവില്‍ വരും. വിതരണക്കാര്‍ ബെവ്‌കോയ്ക്ക് നല്‍കുന്ന മദ്യത്തിന്റെ അടിസ്ഥാനവിലയില്‍ ഏഴ് ശതമാനം വര്‍ദ്ധിപ്പിച്ചുള്ള പുതിയ നിരക്കിലാണ് ഇന്ന് മുതല്‍ മദ്യം ലഭ്യമാകുക. ഇതോടെ ഏറ്റവും ഡിമാന്‍ഡുള്ളതും വില്‍പ്പനയുള്ളതുമായ ജവാന്‍ ഫുള്‍ ബോട്ടിലിന് 420 രൂപയായിരുന്നത് ഇന്ന മുതല്‍ 450 ആവും.

ബിയറും വൈനും ഒഴികെയുള്ള മറ്റെല്ലാ മദ്യത്തിനും ഇന്ന് മുതല്‍ വില വര്‍ദ്ധനയുണ്ട്. പുതിയ വില വന്നതോടെ സര്‍ക്കാരിന് 35 രൂപയും ബെവ്‌കോയ്ക്ക് 1 രൂപയും കമ്പനിക്ക് നാല് രൂപയുമാണ് ലഭിക്കുക. കൂടാതെ വില വര്‍ദ്ധന നടപ്പിലാക്കുന്നതോടെ സര്‍ക്കാരിന് ഒരു വര്‍ഷം 1000 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.
പുതിയ വില പ്രകാരം, വിഎസ്ഒപി ബ്രാന്‍ഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കി ഉയര്‍ത്തി. 950 രൂപയുണ്ടായിരുന്ന ഒരു ലിറ്റര്‍ ബോട്ടിലിന് ഇനി 1020 രൂപ നല്‍കണം. ഒന്നര ലിറ്ററിന്റെയും രണ്ടേ കാല്‍ ലിറ്ററിന്റെയും ബ്രാന്‍ഡി ഉടന്‍ വില്‍പ്പനയ്‌ക്കെത്തുമെന്നും അധികൃതര്‍ പറയുന്നു. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാല്‍ ലിറ്ററിന് 2570 രൂപയുമാണ് വില.












Click it and Unblock the Notifications