കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതല്‍ നിലവില്‍ വരും; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മദ്യ വില ഇന്ന് മുതല്‍ നിലവില്‍ വരും. വിതരണക്കാര്‍ ബെവ്‌കോയ്ക്ക് നല്‍കുന്ന മദ്യത്തിന്റെ അടിസ്ഥാനവിലയില്‍ ഏഴ് ശതമാനം വര്‍ദ്ധിപ്പിച്ചുള്ള പുതിയ നിരക്കിലാണ് ഇന്ന് മുതല്‍ മദ്യം ലഭ്യമാകുക. ഇതോടെ ഏറ്റവും ഡിമാന്‍ഡുള്ളതും വില്‍പ്പനയുള്ളതുമായ ജവാന്‍ ഫുള്‍ ബോട്ടിലിന് 420 രൂപയായിരുന്നത് ഇന്ന മുതല്‍ 450 ആവും.

kerala

ബിയറും വൈനും ഒഴികെയുള്ള മറ്റെല്ലാ മദ്യത്തിനും ഇന്ന് മുതല്‍ വില വര്‍ദ്ധനയുണ്ട്. പുതിയ വില വന്നതോടെ സര്‍ക്കാരിന് 35 രൂപയും ബെവ്‌കോയ്ക്ക് 1 രൂപയും കമ്പനിക്ക് നാല് രൂപയുമാണ് ലഭിക്കുക. കൂടാതെ വില വര്‍ദ്ധന നടപ്പിലാക്കുന്നതോടെ സര്‍ക്കാരിന് ഒരു വര്‍ഷം 1000 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.

പുതിയ വില പ്രകാരം, വിഎസ്ഒപി ബ്രാന്‍ഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കി ഉയര്‍ത്തി. 950 രൂപയുണ്ടായിരുന്ന ഒരു ലിറ്റര്‍ ബോട്ടിലിന് ഇനി 1020 രൂപ നല്‍കണം. ഒന്നര ലിറ്ററിന്റെയും രണ്ടേ കാല്‍ ലിറ്ററിന്റെയും ബ്രാന്‍ഡി ഉടന്‍ വില്‍പ്പനയ്‌ക്കെത്തുമെന്നും അധികൃതര്‍ പറയുന്നു. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാല്‍ ലിറ്ററിന് 2570 രൂപയുമാണ് വില.

ആ പരിപ്പ് രാഷ്ട്രീയ കേരളത്തിന്റെ അടുക്കളയില്‍ വേവില്ല, എ വിജയരാഘവനെതിരെ ചാമക്കാലആ പരിപ്പ് രാഷ്ട്രീയ കേരളത്തിന്റെ അടുക്കളയില്‍ വേവില്ല, എ വിജയരാഘവനെതിരെ ചാമക്കാല

'ആ കളിപ്പേര് വിളിക്കരുതായിരുന്നു', ശബരീനാഥന്‍ എംഎല്‍എയോട് മാപ്പ് ചോദിച്ച് ബെന്യാമിൻ'ആ കളിപ്പേര് വിളിക്കരുതായിരുന്നു', ശബരീനാഥന്‍ എംഎല്‍എയോട് മാപ്പ് ചോദിച്ച് ബെന്യാമിൻ

തിരുവമ്പാടി പിടിക്കാന്‍ സിപി ജോണ്‍ മലബാറിലേക്ക് വരുന്നു; ഉറച്ച പിന്തുണയുമായി ലീഗും കോണ്‍ഗ്രസുംതിരുവമ്പാടി പിടിക്കാന്‍ സിപി ജോണ്‍ മലബാറിലേക്ക് വരുന്നു; ഉറച്ച പിന്തുണയുമായി ലീഗും കോണ്‍ഗ്രസും

കോണ്‍ഗ്രസില്‍ കൂട്ടരാജി; പണി കൊടുത്തത് കേരള കോണ്‍ഗ്രസ്, ഇനിയും രാജി എന്ന് ഭീഷണികോണ്‍ഗ്രസില്‍ കൂട്ടരാജി; പണി കൊടുത്തത് കേരള കോണ്‍ഗ്രസ്, ഇനിയും രാജി എന്ന് ഭീഷണി

Recommended Video

cmsvideo
ഈ തിരഞ്ഞെടുപ്പിൽ ഫിറോസ് മത്സരിക്കുമോ ?അവസാന ഉത്തരമിതാ

English summary
Revised liquor prices in Kerala will come into effect from today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X