കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി; ഉദ്യോഗസ്ഥരെ ബലിയാടാക്കി അബ്ദു റബ്ബ് തടിയൂരുന്നു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: എയിഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളെ സാഹായിക്കാനായി തിടുക്കപ്പെട്ട് എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മന്ത്രി അബ്ദു റബ്ബ് ഉദ്യോഗസ്ഥരെ ബലിയാടാക്കി വിവാദത്തില്‍ നിന്നും തടിയൂരുന്നു. പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും ഉയര്‍ന്ന മുറുമുറുപ്പ് ഒഴിവാക്കാനായാണ് അബ്ദുറബ്ബന്റെ ചുവടുമാറ്റം.

എസ്എസ്എല്‍സി ഫലത്തിലെ തെറ്റുകള്‍ സോഫ്റ്റ്‌വെയര്‍ പിഴവാണെന്ന് പറഞ്ഞ് തുടക്കത്തില്‍ കൈകഴുകിയ മന്ത്രി ഇപ്പോള്‍ കുറ്റം ഉദ്യോഗസ്ഥരുടെ ചുമലില്‍ ചാരാനാണ് ശ്രമം. ഇതിന്റെ ഭാഗമായി ഡിപിഐയോട് സ്ഥാനമൊഴിയാന്‍ മന്ത്രി ആവശ്യപ്പെട്ടതായാണ് വിവരം. കൂടാതെ വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനമൊഴിയുകയും ചെയ്തു. വി.എസ്. സെന്തിലിനാണ് പകരം ചുമതല നല്‍കിയിരിക്കുന്ത്.

abdurabb

അതനിടെ, എസ്എസ്എല്‍സി ഫലത്തില്‍ വന്ന അപാകം തിരുത്തി ഫലം വെള്ളിയാഴ്ച വീണ്ടും പ്രഖ്യാപിക്കുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും ശനിയാഴ്ച മാത്രമേ ഫലം പ്രഖ്യാപിക്കാന്‍ കഴിയൂ എന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സൂചന. ഫലം പ്രഖ്യാപിക്കാന്‍ തിരക്കുകൂട്ടിയതിനെ തുടര്‍ന്ന് മുല്യനിര്‍ണയ ക്യാമ്പില്‍ വന്ന പിഴവാണ് മാര്‍ക്കുകളില്‍ തെറ്റുണ്ടാകാന്‍ കാരണം.

മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്നും വകുപ്പിന് കൈമാറിയ മാര്‍ക്കുകളില്‍ ഗുരുതരമായ പിഴവുകള്‍ കടന്നുകൂടിയതായി കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഫലം പ്രസിദ്ധീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതാണ് ഇത്തരത്തില്‍ പിഴവുകള്‍ കടന്നുകൂടാന്‍ കാരണമെന്ന് അധ്യാപകര്‍ പറയുന്നു. പിഴവുകള്‍ തിരുത്തി മാര്‍ക്ക് ലിസ്റ്റുകള്‍ വകുപ്പിന് കൈമാറുന്ന തിരക്കിലാണ് ഇപ്പോള്‍ അധ്യാപകര്‍.

English summary
Revised SSLC results likely to be published Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X