Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുവിദ്യാഭ്യാസ രംഗത്ത് ഈസര്‍ക്കാര്‍ നടപ്പിലാക്കിയത് വിപ്ലവകരമായ മാറ്റങ്ങള്‍: പിണറായി വിജയന്‍

തിരുവനന്തപുരം: ഈ സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാവുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ നമുക്ക് സാധ്യമാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഈ സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പിലാക്കിയത്. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ അന്തർദേശീയ നിലവാരത്തിൽ വികസിപ്പിക്കുന്നതിനായി കിഫ്ബി മുഖാന്തരം വിപുലമായ പദ്ധതികൾ നടപ്പാക്കി. പൂട്ടിപ്പോകലിന്റെ വക്കിലെത്തിയ നിരവധി വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറി.

 pinarayivijayansd

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഈ പദ്ധതിയുടെ ഗുണഫലമെത്തി. ഇപ്പോളും വിദ്യാലയങ്ങളുടെ നവീകരണം ദ്രുതഗതിയിൽ എല്ലായിടത്തും പുരോഗമിക്കുകയാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാവുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ നമുക്ക് സാധ്യമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+