കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

rewind 2020; സച്ചിയും അനിലും ശശികലിംഗയും ഉള്‍പ്പടെ ചലച്ചിത്ര മേഖലയിലെ തീരാനഷ്ടങ്ങള്‍

Google Oneindia Malayalam News

2020 മനുഷ്യരാശിക്ക് തന്നെ വിസ്മരിക്കാൻ കഴിയാത്ത വർഷമാണ്. ആരോഗ്യപരമായും സാമ്പത്തികപരമായും കോറോണവൈറസ് ലോകത്തെ ഒന്നാകെ നഷ്ടങ്ങളിലേക്ക് പിടിച്ചിട്ടു. നമ്മുടെ കേരളത്തിലും വിസ്മരിക്കാനാവാത്ത വർഷമാണ് 2020. അവിസ്മരണീയമായ ഒരുപാട് സംഭവങ്ങൾ കൊറോണ എന്നതിലുപരി കേരളത്തിലും സംഭവിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്ക് തീരാനഷ്ടങ്ങള്‍ നല്‍കിയ വര്‍ഷമാണ് ഇത്. ഏപ്രിലില്‍ പ്രശസ്ത സിനിമാ താരം കലിംഗ ശശി അന്തരിച്ചു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു ശശി കലിംഗയുടെ അന്ത്യം വി ചന്ദ്രകുമാർ എന്നാണ് യഥാർഥ പേര്. കരൾ രോഗ ബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്ന അദ്ദേഹം. ഒട്ടേറെ നല്ല ചിത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടംപിടിച്ച താരമായിരുന്നു ശശികലിംഗ. 2020 ജുലൈ മാസത്തിലായിരുന്നു നടന്‍ അനില്‍ മുരളി അന്തരിക്കുന്നത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. ടെലിവിഷൻ സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ അനിൽ ഇരുനൂറോളം ചിത്രങ്ങളിലാണ് വേഷമിട്ടിട്ടുള്ളത്.

 anil-16

പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചും 2020 ലാണ് ഹൃദ്രോഗ ബാധയെ തുടർന്ന് ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. ചലച്ചിത്ര മേഖല ഒന്നാകെ ചർച്ചചെയ്ത് അയ്യപ്പനുംകോശിയും ആണ് സച്ചിയുടെ അവസാന ചിത്രം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സി ഐ സതീശനെ ആരും മറക്കില്ല. ആ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അനിൽ നെടുമങ്ങാട് ആയിരുന്നു സംവിധായകൻ മരിച്ച് ഒരു വർഷം പോലും തികയുന്നതിനു മുൻപ് അനിൽ നെടുമങ്ങാടും അന്തരിച്ചു. സിനിമാ ചിത്രീകരണത്തിനിടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ തൊടുപുഴയിലെ മലങ്കര ഡാമിന്‍റെ ജലാശയത്തിൽ മുങ്ങി മരിക്കുകയായിരുന്നു. സൂഫിയും സുജാതയും എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ നിരണിപ്പുഴ ഷാനവാസും അന്തരിച്ചതും 2020 ന്‍റെ അവസാന വര്‍ഷമാണ്.

English summary
rewind 2020; which was a devastating year for the Malayalam film industry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X