കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരിവില കൂടാനുള്ള കാരണം മന്ത്രി കണ്ടെത്തി; എല്ലാത്തിനും കാരണം കൊല്ലത്തെ ലോബിയെന്ന്...

അരിയുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: അരിവില കൂടാന്‍ കാരണം കൊല്ലത്തെ ചില കേന്ദ്രങ്ങളാണെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. അരിക്ക് 21% വരെ വില കൂടിയതായി നിയമസഭയില്‍ മന്ത്രി പി തിലോത്തമന്‍ സമ്മതിച്ചു. ബ്രാന്‍ഡഡ് അരിക്കാണു വില കാര്യമായി വര്‍ധിച്ചത്. ജയ അരിക്കു 10-11 രൂപ വരെ കൂടിയിട്ടുണ്ട്. ആന്ധ്രയില്‍നിന്നുള്ള അരി ഉടന്‍ എത്തും. അതോടെ അരിക്ക് വില കുറഞ്ഞു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

അരിയുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. കേന്ദ്ര ക്വോട്ട കുറച്ചതിനെത്തുടര്‍ന്നുണ്ടായ അരി ദൗര്‍ലഭ്യവും വിലക്കയറ്റത്തിനു കാരണമാണെന്ന വികാരം സഭയിലുണ്ടായി. ആന്ധ്ര അരിയുടെ വരവ് കുറഞ്ഞതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.

P Thilothaman

യുഡിഎഫ് ഭരിച്ച കാലത്ത് ഒരു അരിമണിയുടെ കുറവ് ഇവിടെ ഉണ്ടായിട്ടുണ്ടോ എന്നു ചെന്നിത്തല ചോദിച്ചു. അഞ്ചുവര്‍ഷവും വില കൂട്ടില്ല എന്നു പറഞ്ഞ് അധികാരത്തിലേറിയവരെക്കൊണ്ട് ഈ നാട് ഇതിനകം പൊറുതിമുട്ടി. ഭക്ഷ്യവകുപ്പിന്റെ പിടിപ്പുകേടാണു വിലക്കയറ്റത്തിനു മൂലകാരണം. കേന്ദ്രവുമായി ചര്‍ച്ചയ്ക്കു ഭക്ഷ്യമന്ത്രിയെ മുഖ്യമന്ത്രി കൂടെ കൊണ്ടുപോകുക പോലും ചെയ്തില്ലെന്നും അദ്ദേഹം പരിഹസിച്ചു.

English summary
P Thilothaman's response about rice price hike in Legislative Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X