Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികളുടെ അന്നം മുട്ടുമോ? അരിക്ക് പൊന്നുവില!! ഇങ്ങനെ പോയാല്‍...

കേരളത്തില്‍ അരി വിലയില്‍ ഗണ്യമായ വര്‍ധന. വരവ് കുറഞ്ഞതിനാലാണ് വില കൂടുന്നത്

തിരുവനന്തപുരം: കേരളത്തില്‍ അരിവിലയില്‍ ഗണ്യമായ വര്‍ധനവ്. വിവിധ അരികള്‍ക്കു മൂന്നു മുതല്‍ 15 രൂപ വരെ വര്‍ധിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്നാണ് പ്രധാനമായും സംസ്ഥാനത്തു അരിയെത്തുന്നത്. ഇപ്പോള്‍ അരിയുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതാണ് വിലവര്‍ധനവിനു കാരണം. എന്നാല്‍ ക്ഷാമം കൃത്രിമമായി സൃഷ്ടിച്ചതാണെന്നും വില വര്‍ധിക്കാനുള്ള പ്രധാന കാരണം ഇതാണെന്നുമാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.

rice

അരിയുടെ വില വര്‍ധിക്കുന്നത് മലയാളികളെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഹോട്ടലുകളില്‍ ഊണിന്റെ വിലവര്‍ധനവിനും ഇതു കാരണമായേക്കും. നേരത്തേ 34 രൂപ മാത്രമുണ്ടായിരുന്ന ജയ അരിയുടെ ഇപ്പോഴത്തെ വില 42 ആണ്.

rice

വിവിധ ബിരിയാണി അരികളുടെയും പൊന്നി അരിയുടെയും വിലയിലാണ് സാരമായ മാറ്റം വന്നത്. നേരത്തേ 56 രൂപയായിരുന്ന പൊന്നി അരിക്ക് ഇപ്പോള്‍ 63 രൂപ നല്‍കണം. ബിരിയാണിക്കു പ്രധാനമായും ഉപയോഗിക്കുന്ന കൈമ അരിക്ക് 15 രൂപയാണ് വര്‍ധിച്ചത്. ഇപ്പോള്‍ 100 രൂപയാണ് കൈമയുടെ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+