Get Updates
Get notified of breaking news, exclusive insights, and must-see stories!

അരിവില കൂടാന്‍ സാധ്യതയെന്ന് അനൂപ് ജേക്കബ്

തിരുവനന്തപുരം: റെയില്‍ ചരക്ക് കൂലി വര്‍ധനയെത്തുടര്‍ന്ന് കേരളത്തില്‍ അരിവിലയില്‍ വര്‍ധനയുണ്ടാകുമെന്ന് മന്ത്രി അനൂപ് ജേക്കബ്. വിലക്കയറ്റം തടയാന്‍ പൊതുവിതരണമേഖലയെ ശക്തിപ്പെടുത്തുമെന്നും അനൂപ് ജേക്കബ് നിയമസഭയെ അറിയിച്ചു. റെയില്‍വേ നിരക്കിലെ വര്‍ധന സംസ്ഥാനത്ത് കടുത്ത വിലക്കയറ്റത്തിന് ഇടയാക്കുമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടി.

പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി അംഗീകരിയ്ക്കുകയും വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ദിവസം പ്രത്യേക സഭ ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ വിലക്കയറ്റം ഉള്‍പ്പടെയുള്ളവ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ കാട്ടി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Rice

വിലക്കയറ്റം തടയുന്നതിനായി കരിഞ്ചന്ത, പൂഴ്ത്തിവയ്ക്കല്‍ എന്നിവ കര്‍ശനമായി അന്വേഷിയ്ക്കുമെന്നും റെയ്ഡ് നടത്തുമെന്നും ഭക്ഷ്യ സിവില്‍ സപ്‌ളൈസ് മന്ത്രി അനൂപ് ജേക്കബ് സഭയെ അറിയിച്ചു. വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+