Get Updates
Get notified of breaking news, exclusive insights, and must-see stories!

അരി വില കുതിക്കുന്നു; ജയക്കും മട്ടയ്ക്കും പൊന്നുംവില, പച്ചക്കറി തൊട്ടാല്‍ പൊള്ളും

കോഴിക്കോട്: അരിയും പച്ചക്കറിയും വാങ്ങാൻ പോയാൽ ബോധം പോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. തൊട്ടാൽ പൊള്ളുന്ന വിലയാണ് സംസ്ഥാനത്ത് അരി മുതൽ പച്ചക്കറി വരെയുള്ള അവശ്യ വസ്തുക്കൾക്ക്. ഇങ്ങനെ അങ്ങ് പോയാൽ എവിടെച്ചെന്ന് കാര്യങ്ങൾ എത്തുമെന്ന ആവലാതിയിലാണ് ജനങ്ങൾ.

വില കുതിച്ച് കയറുമ്പോഴും സർക്കാരിന് കാര്യമായിട്ടൊന്നും ചെയ്യാനാവുന്നില്ലെന്ന് ആരോപണവും ഉയരുന്നുണ്ട്. രണ്ടാഴ്ചക്കിടയിൽ അരിക്ക് ക്വിന്റലിന് 300 മുതൽ 500 രൂപ വരെയാണ് മൊത്തവിലയിൽ വർധനവ് ഉണ്ടായത്. ചില്ലറവില കിലേക്ക് 10 മുതൽ 12 രൂപവരെ കൂടി. കുത്തക കമ്പനികൾ അവരുടെ ഔട്ട്‍ലറ്റുകൾ വഴി വിൽക്കാൻ അരിയും ഭക്ഷ്യവസ്തുക്കളും മൊത്തം ശേഖരിക്കുന്നതാണ് വില അനിയന്ത്രിതമായി വർധിക്കാൻ കാരണമായി പറയുന്നത്. കയറ്റുമതി വർധിച്ചതും ഈ സാധനങ്ങളുടെ വില കൂടാൻ കാരണം ആണ്.

1

തിരുവനന്തപുരത്ത് ആഴ്ചകൾക്ക് മുമ്പ് 46 രൂപയായിരുന്ന ജയ അരിക്ക് ചില്ലറവിപണിയിൽ 58 രൂപയായി. 45 രൂപയായിരുന്ന ഒരു കിലോ മട്ടക്ക് (ലൂസ്) 59 രൂപയായി. പച്ചരിക്കും ഡൊപ്പിയരിക്കും രണ്ടു മുതൽ നാലു രൂപ വരെ കൂടി. വിൽപന 60 ശതമാനത്തോളം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. ഗുണനിലവാരമുള്ള റേഷനരി ലഭിക്കുന്നതാണ് ഇപ്പോഴുള്ള ആശ്വാസം. അതേ സമയം കേരളത്തിന് ആവശ്യമുള്ളത്ര അരി ലഭ്യം ആക്കുമെന്ന് ആന്ധ്രസർക്കാർ ഉറപ്പുനൽകിയതായും ഇതിനായി ജയ അരി ഉൽപാദനം വര്‍ധിപ്പിക്കാന്‍ ആന്ധ്ര തീരുമാനിച്ചതായും മന്ത്രി അനിൽ അറിയിച്ചു.

2

അരിയുടെ അളവ് സംബന്ധിച്ച് ചര്‍ച്ചക്ക് 27ന് ആന്ധ്ര സംഘം കേരളത്തിലെത്തും എന്നാണ് റിപ്പോർട്ട്. 25ന് മുമ്പ് ആവശ്യമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിവരങ്ങള്‍ കേരളം ആന്ധ്രക്ക് കൈമാറും. ഉള്ളിവിലയും വർധനവിലാണ്. തിരുവനന്തപുരത്ത് ഒരു കിലോ ചെറിയ ഉള്ളിക്ക് കഴിഞ്ഞ ആഴ്ച പൊതുവിപണിയിൽ 60 രൂപയായിരുന്നും. തിങ്കളാഴ്ചയോടെ 110 രൂപയിലേക്ക് ഉയർന്നു. കഴിഞ്ഞയാഴ്ച 30 രൂപയായിരുന്ന സവാളക്ക് കിലോക്ക് അഞ്ചു മുതൽ 12 രൂപവരെ ആണ് കൂടിയത്. .ദീപാവലി സീസണും ജൂലൈയിൽ മഹാരാഷ്ട്രയിലുണ്ടായ പ്രളയവുമാണ് വിലവർധനക്ക് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

3

നേരത്തേ സവാളവില 100 കടന്ന ഘട്ടത്തിൽ ഈജിപ്ത്, യമൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഉള്ളി ഇറക്കുമതി ചെയ്താണ് വില പിടിച്ചുനിർത്തിയത്. ഉരുളക്കിഴങ്ങ്, ബീറ്റ് റൂട്ട്, തക്കാളി എന്നിവക്കും കിലോക്ക് അഞ്ചു മുതൽ 10 രൂപയുടെ വർധനയുണ്ട്.
കോഴിക്കോട് പാളയം മാർക്കറ്റിൽ വലിയുള്ളി മൊത്തവില 25.50 ആണ്. 18-20 രൂപയാണ് ഉണ്ടായിരുന്നത്. 22 രൂപയുണ്ടായിരുന്ന ഉരുളക്കിഴങ്ങിന് 30 ആണ്. നേന്ത്രപ്പഴത്തിന് കിലോ 50 ആണ് മൊത്തവില. 20 മുതൽ 50 ശതമാനം വരെ വിലകൂട്ടിയാണ് ചില്ലറവ്യാപാരികൾ വിൽപന നടത്തുന്നത്.
പലവ്യഞ്ജനമടക്കം മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും വില കൂടുന്നു. സോപ്പിനങ്ങൾക്കും വിലക്കയറ്റമാണ്. ഉപ്പ്, മുളക്, പയറിനങ്ങൾ എന്നിവക്കും വില വർധിച്ചു.

4


ചെറുപയർ വില ജൂലൈയിൽ 98 ആയിരുന്നത് 109 ആയാണ് ഉയർന്നത്. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്ന എല്ലാ സാധനങ്ങൾക്കും വില വർധിക്കുകയാണ്. വറ്റൽമുളക് വില കിലോക്ക് 320 ആയി. ഉപ്പിനും വിലകൂടുന്നുണ്ട്. മൂന്നു മാസത്തിനിടെ കിലോ അഞ്ചുരൂപ കൂടി.
അലക്ക്, കുളി സോപ്പുകൾക്ക് 40 മുതൽ 100 ശതമാനം വരെ വിലവർധന ഉണ്ടായി. എന്നാൽ തേങ്ങ, വെളിച്ചെണ്ണ, പ്ലാസ്റ്റിക് എന്നിവയുടെ വില കുറഞ്ഞു. പാമോയിൽ വില 129ൽനിന്ന് 102 ആയി. വെളുത്തുള്ളി, ഉലുവ എന്നിവക്കും നേരിയ വിലക്കുറവുണ്ട്.

5

കോഴിക്കോട് വലിയങ്ങാടിയിലെ വില നിലവാരം
ആന്ധ്ര കുറുവ അരി-

മൊത്ത വില 36-43 രൂപ.

വെള്ളക്കുറുവ 37-43 (

പഴയ വില 35-40). പൊന്നി 40 രൂപ (പഴയ വില 36). ബോധന 33-50. ജയ അരിക്കാണ് വൻ വിലക്കയറ്റം. 500 രൂപയാണ് ക്വിന്റലിന് വർധിച്ചത്. കിലോ 60 രൂപയാണ് മൊത്തവില.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+