ഇനി അരി വില കിലോയ്ക്ക് 25 രൂപ മാത്രം! ബംഗാളില്‍ നിന്ന് അരി എത്തി...
തിങ്കളാഴ്ച മുതല്‍ കിലോയ്ക്ക് 25 രൂപ നിരക്കില്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി ബംഗാളില്‍ നിന്ന് അരിയെത്തിച്ചു. 800 മെട്രിക്ക് ടണ്‍ അരിയാണ് ബംഗാളില്‍ നിന്ന് സംസ്ഥാനത്തെത്തിച്ചിരിക്കുന്നത്. അരി വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നാണ് ബംഗാളില്‍ നിന്ന് അരിയെത്തികകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ബംഗാളില്‍ നിന്നെത്തിയ അരി തിങ്കളാഴ്ച മുതല്‍ കിലോയ്ക്ക് 25 രൂപ നിരക്കില്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മാര്‍ച്ച് പത്താം തീയതിക്കുള്ളില്‍ 2500 മെട്രിക്ക് ടണ്‍ അരി കൂടി ബംഗാളില്‍ നിന്നെത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആന്ധ്രയില്‍ നിന്നുള്ള അരി വരവ് നിലച്ചതോടെയാണ് സംസ്ഥാനത്ത് അരി വില വര്‍ദ്ധിച്ചത്.

അരി വില കിലോയ്ക്ക് 50 രൂപയ്ക്ക് മുകളിലായതോടെയാണ് ബംഗാളില്‍ നിന്ന് അരിയെത്തിക്കാന്‍ സംസ്ഥാര്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. സംസ്ഥാനത്തെ 25 പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം പ്രതിനിധികള്‍ ബംഗാളിലെ മില്ലുടമകളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അരിയെത്തിക്കാന്‍ നടപടിയായത്.












Click it and Unblock the Notifications