Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് നില വീടും വാഹനങ്ങളുമുള്ള സമ്പന്നന്‍; ദുരിതാശ്വാസനിധിയില്‍ നിന്ന് സ്വന്തമാക്കിയത് 3 ലക്ഷം

kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം കിട്ടിയ വ്യക്തികളിലും സമ്പന്നനും ഉള്‍പ്പെടുന്നു. ഇരുനില വീട്, ഭൂമി, വാഹനങ്ങള്‍, അങ്ങനെ സ്വത്ത് കണക്കാക്കിയാല്‍ സമ്പന്നനായ ഷിബു ജോസ് എന്ന വ്യക്തിക്ക് മൂന്ന് ലക്ഷം രൂപ സഹായധനമായി ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിച്ചെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണമെത്തിയ അതേ ദിവസം തന്നെയാണ് ഷിബു ജോസിന്റെ പേര് വിജിലന്‍സിന്റെ പട്ടികയിലും ഉള്‍പ്പെടുന്നത്.

മൂന്ന് ലക്ഷം രൂപയുടെ സര്‍ക്കാര്‍ സഹായം

മൂന്ന് ലക്ഷം രൂപയുടെ സര്‍ക്കാര്‍ സഹായം

സമ്പന്നനായ ഷിബു എങ്ങനെ റവന്യു പരിശോധനയ്ക്ക് ശേഷം മൂന്ന് ലക്ഷം രൂപയുടെ സര്‍ക്കാര്‍ സഹായത്തിന് അര്‍ഹനായി എന്ന ചോദ്യമാണ് ഉയരുന്നത്. കോതമംഗലം എം എല്‍ എ ആന്റണി ജോണ്‍ വഴിയാണ് ഷിബു ജോസ് അപേക്ഷ നല്‍കിയത്. 51 വയസായ ഷിബു രണ്ട് വര്‍ഷമായി വൃക്കകള്‍ തകരാറിലായി ചികിത്സയിലാണ്.

വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

ഇപ്പോള്‍ 18 ലക്ഷം രൂപ ചെലവാക്കി വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. റവന്യൂ പരിശോധനകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ നേടിയെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് അനുവദിക്കുന്ന പരമാവധി സഹായമാണ് മൂന്ന് ലക്ഷം രൂപ.

 വഴിവിട്ട് സഹായിച്ചിട്ടുണ്ടോ

വഴിവിട്ട് സഹായിച്ചിട്ടുണ്ടോ

അതേസമയം, ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം ലഭിക്കാന്‍ ഷിബുവിനെ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചിട്ടുണ്ടോ എന്നതാണ് ഇനി പരിശോധിക്കേണ്ടത്. പ്രാരംഭ അന്വേഷണം മാത്രമാണ് നടന്നത് വിശദമായ പരിശോധനക്ക് ശേഷമാകും വിജിലന്‍സിന്റെ തുടര്‍ നടപടികള്‍ ഉണ്ടാകുക.

അനര്‍ഹര്‍ക്ക് ധനസഹായം

അനര്‍ഹര്‍ക്ക് ധനസഹായം

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ക്ക് ധനസഹായം കണ്ടെത്തുന്നതിനായി 'ഓപ്പറേഷന്‍ സി എം ആര്‍ ഡി എഫ് എന്ന പേരില്‍ വിജിലന്‍സ് ആരംഭിച്ച മിന്നല്‍ പരിശോധന താലൂക്ക് അടിസ്ഥാനത്തിലും വില്ലേജ് അടിസ്ഥാനത്തിലും സ്ഥലപരിശോധനയുമായി വ്യാപിപ്പിച്ച് വിജിലന്‍സ് തുടര്‍ പരിശോധനകള്‍ നടത്തി വരികയാണ്.

ഒരു ദിവസം ചികിത്സ തേടിയ വ്യക്തിക്ക് സഹായം

ഒരു ദിവസം ചികിത്സ തേടിയ വ്യക്തിക്ക് സഹായം

തിരുവനന്തപുരം ജില്ലയിലെ കരോട് സ്വദേശിയായ ഒരാള്‍ മുഖേന നെയ്യാറ്റിന്‍കര താലൂക്കിലെ ഇരുപതിലധികം പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭിച്ചിട്ടുള്ളതായും മാറനല്ലൂര്‍ സ്വദേശി ഒരാളിന് അപറ്റിസൈറ്റിസ് രോഗത്തിന് ആകെ ഒരു ദിവസം ചികിത്സ തേടിയ മെഡിക്കല്‍ രേഖയുടെ അടിസ്ഥാനത്തില്‍ ഹൃദ്രോഗ ചികിത്സയ്ക്ക് ധനസഹായം നല്‍കി.

ഹൃദ്രോഗമെന്ന് കാണിച്ച് അപേക്ഷ

ഹൃദ്രോഗമെന്ന് കാണിച്ച് അപേക്ഷ

കരള്‍ രോഗമെന്ന് രേഖപ്പെടുത്തിയിട്ടുള്ള മറ്റൊരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുള്ള അപേക്ഷ ഹൃദ്രോഗമെന്ന് കാണിച്ച് സര്‍ക്കാരിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചതും വര്‍ക്കല താലൂക്ക് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഒരു ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആറ് അപേക്ഷകള്‍ അയച്ചിരിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി.

അപേക്ഷകളുടെ ആധികാരികത

അപേക്ഷകളുടെ ആധികാരികത

ഭാവിയില്‍ അനര്‍ഹര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ലഭിക്കുന്നത് ഒഴിവാക്കുന്നതിനായി ഓരോ ആറുമാസത്തിലൊരിക്കല്‍ ഓഡിറ്റ് നടത്തുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കുള്ള അപേക്ഷകളുടെ ആധികാരികത പരിശോധിക്കുന്നതിനായി എല്ലാ കളക്ടറേറ്റുകളിലും ഒരു സ്‌പെഷ്യല്‍ ടീമിനെ സ്ഥിരമായി ചുമതലപ്പെടുത്തുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.

തുടര്‍ അന്വേഷണങ്ങള്‍

തുടര്‍ അന്വേഷണങ്ങള്‍

തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനകളും സി എം ആര്‍ ഡി എഫ് ഫണ്ട് അനര്‍ഹര്‍ക്ക് ലഭിക്കാന്‍ ഇടയാക്കിയ സാഹചര്യമൊരുക്കിയ ഡോക്ടര്‍മാര്‍, ഉദ്ദ്യോഗസ്ഥര്‍, ഏജന്റുമാര്‍ തുടങ്ങിയവരെ പറ്റി വിശദമായ തുടര്‍അന്വേഷണങ്ങള്‍ നടത്തുന്നതാണെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+