റിച്ച് ലൈഫാണ്; ഗേറ്റ് തുറക്കാന്‍ പോലും സ്റ്റാഫ്: ക്യാമറയ്ക്കു മുന്നില്‍ ചാണകം വാരും; സൗഭാഗ്യയുടെ മറുപടി
പ്രശസ്ത നര്‍ത്തകിയും അഭിനേത്രിയുമായ താരാ കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. താരപുത്രി എന്ന നിലയില്‍ നിന്ന് സൗഭാഗ്യ സ്വന്തം നിലയില്‍ ഏറെ വളര്‍ന്നു കഴിഞ്ഞു. അമ്മയുടെ പാത പിന്തുടര്ന്ന് കുട്ടികള്‍ക്ക് നൃത്തത്തിലും പരിശീലനം നല്‍കുന്നുണ്ട്. ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം തന്നെ സൗഭാഗ്യ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്.
യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും സൗഭാഗ്യ സജീവമാണ്. നിരന്തരം പോസ്റ്റുകളും പങ്കു വയ്ക്കാറുണ്ട്. വലിയ മൃഗസ്നേഹികളാണ് സൗഭാഗ്യയും ഭര്‍ത്താവും നടനുമായ അര്‍ജുനും. ഇവര്‍ക്ക് വളര്‍ത്തു നായ്ക്കളും താറാവും കോഴിയും ആടും പോത്തും ലവ് ബേര്‍ഡ്സും ഒക്കെയുണ്ട്. ഇതിനെല്ലാം സൗഭാഗ്യ തീറ്റ കൊടുക്കുന്നതിന്റെയും പരിചരിക്കുന്നതിന്റെയും വീഡിയോകളും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. പലപ്പോഴും സൗഭാഗ്യ വീട് ഒറ്റയ്ക്ക് ക്ലീന്‍ ചെയ്യുന്നതിന്റെയും മൃഗങ്ങളെ പരിചരിക്കുന്നതിന്റെയും വീഡിയോ പങ്കുവെക്കുമ്പോള്‍ ആരാധകരും തങ്ങളുടെ അമ്പരപ്പ് പങ്കുവയ്ക്കാറുണ്ട്.

ഇത്രയേറെ പണിയെടുക്കുന്ന സെലിബ്രിറ്റിയെ ഞങ്ങള്‍ വേറെ എവിടെയും കണ്ടിട്ടില്ല എന്നാണ് നിരവധി പേര് അഭിപ്രായപ്പെട്ടത്. എന്നാല്‍ സൗഭാഗ്യയുടെ ഈ വീഡിയോകള്‍ക്ക് ചിലര്‍ നെഗറ്റീവ് കമന്റുകളും ഇടാറുണ്ട്. വീട്ടില്‍ സഹായത്തിന് ഒരുപാട് ജോലിക്കാര്‍ ഉണ്ടെന്നും ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് സൗഭാഗ്യ പണിയെടുക്കുന്നത് എന്നും ചിലര്‍ വിമര്‍ശനം ഉന്നയിക്കാറുണ്ട്. ഇപ്പോഴിതാ വെറൈറ്റി മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഇതിനെല്ലാം മറുപടി പറയുകയാണ് സൗഭാഗ്യ.
സൗഭാഗ്യയുടെ വാക്കുകള്‍: വീടിന്റെ മുന്നില്‍ ഗേറ്റ് തുറക്കാന്‍ സെക്യൂരിറ്റി ഉണ്ട്. റിച്ച് ലൈഫാണ്. 10, 15 സ്റ്റാഫ് ഉണ്ട്. ക്യാമറാ ടീം വരുമ്പോള്‍ ഞാന്‍ ചാണകത്തിന്റെ വട്ടി ഒക്കെ എടുത്ത് ക്യാമറാമാനോട് ഈ പോസ് മതിയോ എന്ന് ചോദിക്കും - ഇതൊക്കെയാണ് കമന്റിടുന്നവര്‍ വിചാരിക്കുന്നത്. ആ ലെവലില്‍ ഒക്കെ വളരണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം.
ഹെല്‍പ്പ് ചെയ്യാന്‍ ഒരാളുണ്ട്. ഹെല്പ് ഇല്ലാതെ ഇതൊന്നും നടക്കില്ല. നമ്മള് ദൈവം ഒന്നുമല്ലല്ലോ. ഇതൊക്കെ ആര്‍ക്കും ചിന്തിക്കാവുന്നതേയുള്ളൂ. അര്‍ജുനും ഹെല്‍പ്പ് ചെയ്യുന്ന ആശമ്മയും ജോലി ചെയ്യുമ്പോള്‍ ഞാന്‍ കുഞ്ഞിനെ നോക്കും. അവര്‍ കുഞ്ഞിനെ നോക്കുമ്പോള്‍ ഞാന്‍ ജോലി ചെയ്യും. അല്ലാതെ ഇതൊന്നും ആര്‍ക്കും ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല.
പശു ഉണ്ടായിട്ട് പാലും നെയ്യും വാങ്ങുകയാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. തങ്ങള്‍ വളര്‍ത്തുന്നത് കാളയെ ആണെന്നും കമന്റ് ഇടുന്നവര്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും സൗഭാഗ്യ പറഞ്ഞു. ഉപകാരം ഇല്ലാത്ത കാളയെ എന്തിന് വളര്‍ത്തുന്നു എന്നാണ് പലരും ചോദിക്കുന്നത്. അത് തങ്ങളുടെ ഇഷ്ടമാണെന്നും ലൗ ബേര്‍ഡ്സിനെ പൊരിച്ചു തിന്നാന്‍ വേണ്ടിയാണോ വളര്‍ത്തുന്നതെന്നും അര്ജുന് ചോദിച്ചു.
പണിക്കാരനെ വെച്ച് കാളയെ നോക്കിയാല്‍ നമുക്ക് അതിനെ നിയന്ത്രിക്കാന്‍ കഴിയില്ല. നമ്മള് മാത്രം പോയി എപ്പോഴും അടുത്തുനില്ക്കുന്നതു കൊണ്ടാണ് അവന് സമാധാനമായി നില്‍ക്കുന്നത്. പെട്ടെന്ന് ഒരാള്‍ അടുത്തേക്ക് വരുമ്പോള്‍ കാളയ്ക്കും പശുവിന് ഒന്നും ഇഷ്ടപ്പെടണമെന്നില്ല.
പലരും ചെയ്യുന്ന മിസ്റ്റേക്ക് ആണ് ജോലിക്കാരെ വെച്ച് പട്ടികളെ നോക്കുന്നത്. എന്നിട്ട് ഇവര്‍ പട്ടിയുടെ അടുത്ത് ചെല്ലുമ്പോള്‍ പട്ടി കടിക്കാന്‍ നോക്കും. നമ്മള് നോക്കിയാല്‍ മാത്രമേ അത് നമ്മുടെ അടുത്ത് അനുസരണയോടെ നില്ക്കൂ - സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications