Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് തകർന്ന് വീണു, നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: വെമ്പായത്ത് ഹാപ്പി ലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം. കുട്ടികളും സ്ത്രീകളും അടക്കം 5 പേർക്കാണ് പരിക്കേറ്റത്. വെഞ്ഞാറമ്മൂട് പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ടത് ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും ഇവര്‍ തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ സ്വദേശികളാണെന്നും വിവരങ്ങളുണ്ട്. സീമണി, മാലിനി, ശ്യാം ഡാനിയേൽ, മനോരതി, റോസ് എന്നിവർക്കാണ് പരിക്ക് പറ്റിയത്.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. സ്‌കൂള്‍ അവധിക്കാലത്തിന്റെ അവസാന ദിവസങ്ങള്‍ ആയതിനാല്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലേക്ക് കുട്ടികള്‍ അടക്കമുളളവരുമായി നിരവധി കുടുംബങ്ങള്‍ എത്തിയിരുന്നു.

Ride collapses

അപകടം നടക്കുമ്പോള്‍ റൈഡില്‍ മുപ്പതോളം പേര്‍ ഉണ്ടായിരുന്നു. മുകളില്‍ റൈഡ് കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വെല്‍ഡിംഗ് അടര്‍ന്ന് വീണ് താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് അപകടത്തിന്റെ ദൃക്‌സാക്ഷികള്‍ പറയുന്നത്. ആളുകള്‍ റൈഡില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നും ആളുകള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+