കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനത്തെ പൂട്ടി.. അടുത്ത ഉന്നം യെഡിയൂരപ്പ? കര്‍ണാടകയിലും ഭിന്നത രൂക്ഷം

Google Oneindia Malayalam News

ബെംഗളൂരു: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. കുറഞ്ഞത് 7 സീറ്റെങ്കിലും വിജയിച്ചില്ലേങ്കില്‍ ബിജെപിക്ക് സംസ്ഥാന ഭരണം തന്നെ നഷ്ടമായേക്കും. എന്നാല്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് കടുത്ത പ്രതിസന്ധികളാണ് പാര്‍ട്ടി നേരിടുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് വിമതരെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 15 മണ്ഡലങ്ങളിലും മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള കൊണ്ട് പിടിച്ച ശ്രമത്തിലാണ് നേതൃത്വം.

അതിനിടെ സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലും മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയും തമ്മിലുള്ള ഭിന്നതയാണ് പാര്‍ട്ടിക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍റെ ചിറകരിഞ്ഞ ആര്‍എസ്എസ് നേതാവ് ബിഎല്‍ സന്തോഷാണ് ഇരുവരും തമ്മിലുള്ള ശീതയുദ്ധത്തിന്‍റെ ആണി എന്നാണ് കണക്കാക്കപ്പെടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

ഉന്നം യെഡിയൂരപ്പ

ഉന്നം യെഡിയൂരപ്പ

ആര്‍എസ്എസ് നേതാവും ബിജെപിയുടെ സംഘടനാ സെക്രട്ടറിയുമായ ബിഎല്‍ സന്തോഷിന്‍റെ നിയമനത്തോടെയാണ് കര്‍ണാടകത്തില്‍ യെഡിയൂരപ്പയുടെ ശക്തി ക്ഷയിച്ച് തുടങ്ങിയത്. നേരത്തേ സംഘടനയുടെ സഹ സെക്രട്ടറിയായിരുന്ന സന്തോഷ് രണ്ട് മാസം മുന്‍പാണ് ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം തള്ളിയതും ബിഎല്‍ സന്തോഷിന്‍റെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്.

ചിറകരിയും

ചിറകരിയും

കര്‍ണാടകത്തില്‍ ബിജെപി ആദ്യമായി അധികാരത്തിലേറിയതിന് പിന്നില്‍ ബിഎല്‍ സന്തോഷിന്‍റെ രാഷ്ട്രീയ ബുദ്ധിയാണ്. യെഡി സര്‍ക്കാരിന്‍റെ രണ്ടാം വരവിലും നിര്‍ണായക ഇടപെടലുകളാണ് സന്തോഷ് നടത്തുന്നത്. യെഡിയൂരപ്പയുടെ പ്രവര്‍ത്തന ശൈലിയെ എതിര്‍ക്കുന്ന നേതാവാണ് സന്തോഷ്. യെഡിയൂരപ്പയ്ക്ക് 3 ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതും ബിഎല്‍ സന്തോഷിന്‍റെ ഇടപെടലാണ്.

അവഗണിക്കുന്നു

അവഗണിക്കുന്നു

പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നളിന്‍ കുമാര്‍ കട്ടിലിനെ നേതൃത്വം നിയമിച്ചതും യെഡിയെ ഒതുക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണെന്നാണ് കണക്കാക്കപ്പെടുന്നത്..ബിഎല്‍ സന്തോഷിന്‍റെ നോമിനിയിലാണ് കട്ടീല്‍. സര്‍ക്കാര്‍ കാര്യങ്ങളില്‍ ഉള്‍പ്പെടെ യെഡിയൂരപ്പയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്ന സമീപനമാണ് കട്ടീലും സ്വീകരിക്കുന്നത്.

ഭിന്നത രൂക്ഷം

ഭിന്നത രൂക്ഷം

മുതിര്‍ന്ന നേതാവ് കെഎസ് ഈശ്വരപ്പ നേതൃത്വം നല്‍കുന്ന സങ്കോളി രായണ്ണ ബ്രിഗേഡിനെ പിന്തുണച്ചതിന് യെഡിയൂരപ്പ നേരത്തേ രണ്ട് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള നടപടി കട്ടീല്‍ മരവിപ്പിച്ചു. ഇത് വലിയ അതൃപ്തിക്കാണ് വഴിവെച്ചത്. മാത്രമല്ല യെഡിയൂരപ്പ നിയമിച്ച പാര്‍ട്ടി ഭാരവാഹികള്‍ക്ക് പകരം പുതിയ ഭാരവാഹികളെ കട്ടീല്‍ നിയമിച്ചതും ഇരു നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാക്കി.

തിരിച്ചടിയാകും

തിരിച്ചടിയാകും

ഇതോടെ യെഡിയൂരപ്പയെ അവഗണിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് നിരവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. യുവമോര്‍ച്ച ഉപാധ്യക്ഷന്‍ ഭീമ ശങ്കര്‍ പാട്ടീല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയിലെ ഭിന്നത തിരഞ്ഞെടുപ്പിനോട് അടുത്ത് രൂക്ഷമായാല്‍ കര്‍ണാടകത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമാകുന്നതിന് തന്നെ ഇത് കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
Rift in Karnataka BJP Thickens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X