ബിജെപിയില്‍ പുകച്ചില്‍; സംസ്ഥാന അധ്യക്ഷനെതിരെ വീണ്ടും പോര്, സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ
കൊച്ചി: ഗ്രൂപ്പ് പോരുകള്‍ അവസാനിപ്പിക്കാനും ഐക്യത്തോടെ നയിക്കാനുമാണ് രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനാക്കി ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ചത്. രാജീവ് ചന്ദ്രശേഖരന് ചുമതലയേറ്റെടുത്ത് മാസങ്ങള്‍ പിന്നിടവെ പാര്‍ട്ടിയില്‍ വീണ്ടും പോര് ശക്തമാകുന്നു എന്നാണ് വിവരം. തൃശൂരില്‍ നടന്ന സുപ്രധാന യോഗത്തിലേക്ക് കെ സുരേന്ദ്രന്, വി മുരളീധരന് എന്നിവരെ ക്ഷണിക്കാത്തത് വിവാദമായി.
കേരളത്തിലെ ബിജെപി ഏറെ കാലം വി മുരളീധരനും കെ സുരേന്ദ്രനും ഉള്‍പ്പെടുന്ന നേതാക്കളുടെ നിയന്ത്രണത്തിലായിരുന്നു. ശോഭ സുരേന്ദ്രന്, കൃഷ്ണദാസ് എന്നിവരെ പിന്തുണയ്ക്കുന്നവരും പാര്‍ട്ടിയില്‍ നിരവധിയാണ്. ഗ്രൂപ്പ് പോര് ശക്തമായത് പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിക്കുന്നു എന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. തുടര്‍ന്നാണ് ഒരു ഗ്രൂപ്പിലും പെടാത്ത രാജീവിനെ സംസ്ഥാന അധ്യക്ഷനാക്കിയത്.

തൃശൂരില്‍ നടന്ന നേതൃയോഗത്തില്‍ കെ സുരേന്ദ്രനെ ഉള്‍പ്പടെ വിളിച്ചിരുന്നില്ല. ഇത് വി മുരളീധര പക്ഷം കോര്‍ കമ്മിറ്റി യോഗത്തില്‍ ചോദ്യം ചെയ്തു. എല്ലാ യോഗത്തിലും എല്ലാവരും പങ്കെടുക്കേണ്ടതില്ല എന്നായിരുന്നുവത്രെ രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. എന്നാല്‍ മുരളീധര പക്ഷം സംസ്ഥാന അധ്യക്ഷനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു.
എല്ലാവരെയും ഒറ്റക്കെട്ടായി കൊണ്ടുപോകുകയാണ് വേണ്ടത്. ഗ്രൂപ്പിസം ഇല്ലാതാക്കാന്‍ എത്തിയ രാജീവ് ചന്ദ്രശേഖര്‍ കൃഷ്ണദാസ് പക്ഷത്തിന്റെ ആളായി മാറി. സംസ്ഥാന അധ്യക്ഷന്‍ രാഷ്ട്രീയം പറയുന്നില്ല. വികസിത കേരളം എന്ന ആശയം കൊണ്ടുമാത്രം പിടിച്ചുനില്ക്കാന് സാധിക്കില്ല. കോര്‍പറേറ്റ് ശൈലിയില്‍ എപ്പോഴും മുന്നോട്ട് പോകാന്‍ സാധിക്കില്ല. ക്രൈസ്തവരെ കൂടെ നിര്‍ത്താന്‍ നടത്തുന്നത് പരിധി വിട്ട നീക്കങ്ങളാണ് എന്നും വിമര്‍ശനം ഉയര്‍ന്നു.
പാര്‍ട്ടിയുടെ അടിസ്ഥാന ആശയം ഹിന്ദുത്വയാണ്. ഇതില്‍ നിന്ന് വ്യതിചലിച്ച് മുന്നോട്ട് പോകുന്നത് ഗുണം ചെയ്യില്ല എന്ന വിമര്‍ശനവും ഉയര്‍ന്നു. നിലമ്പൂരില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയത് തിരിച്ചടിയായി എന്ന വിലയിരുത്തലും ചില നേതാക്കള്‍ക്കുണ്ട്. ഹിന്ദു വോട്ടുകള്‍ സിപിഎമ്മിലേക്ക് പോകാന്‍ ഇത് കാരണമായി എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
നിലമ്പൂരില്‍ പാര്‍ട്ടി മല്‍സരിക്കണമോ എന്നുവരെ ആലോചിച്ചതാണ് എന്ന് സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയുടെ കോര്‍ ഐഡിയോളജിയില്‍ മാറ്റമുണ്ടാകില്ല. പല ഘട്ടത്തിലും തന്ത്രത്തില്‍ മാറ്റമുണ്ടാകും. തൃശൂരിലെ യോഗത്തില്‍ ക്ഷണിക്കാത്തത് സംബന്ധിച്ച് പറയേണ്ടവര്‍ പറയുമെന്നും സുരേന്ദ്രന് പ്രതികരിച്ചു. ക്ഷണിച്ചില്ലെന്നും ഇക്കാര്യം വിമര്ശിക്കപ്പെട്ടെന്നുമുള്ള ആരോപണം ഉയര്‍ന്നിട്ടും ഇത് തള്ളിക്കളയാന്‍ സുരേന്ദ്രന് തയ്യാറായില്ല എന്നതും എടുത്തു പറയണം.
പോഷക സംഘടനകളുടെ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ ടാലന്റ് പരിശോധിക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പുതിയ നീക്കം ശരിയല്ല എന്ന വിമര്‍ശനവും ബിജെപിയിലുണ്ട്. വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം പണിയെടുത്തവരെ പരിഗണിക്കാത്തത് തിരിച്ചടിയാകുമെന്നു മുരളീധര പക്ഷം ചൂണ്ടിക്കാട്ടി. വികസനം മാത്രം ഉയര്‍ത്തിക്കാട്ടി പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications