കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണി കേരള കോൺഗ്രസിലില്ല, ജോസിന് ഇനി സ്വന്തം വഴി നോക്കാം! പിളർപ്പ് പ്രഖ്യാപിച്ച് പിജെ ജോസഫ്

Google Oneindia Malayalam News

കോട്ടയം: പാലാ തെരഞ്ഞെടുപ്പ് തോല്‍വിയോടെ കേരള കോണ്‍ഗ്രസില്‍ രൂക്ഷമായ പൊട്ടിത്തേറി മൂര്‍ദ്ധന്യത്തിലേക്ക്. ജോസ് കെ മാണിയെ പൂര്‍ണമായും തളളിക്കളഞ്ഞ് കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് രംഗത്ത് എത്തി. ജോസ് കെ മാണി നിലവില്‍ പാര്‍ട്ടിയില്‍ ഇല്ല എന്ന് പിജെ ജോസഫ് പ്രഖ്യാപിച്ചു. ജോസ് കെ മാണിക്ക് ഇനി സ്വന്തം വഴി നോക്കാവുന്നതാണ്.

ജോളിക്ക് നേരെ ആക്രോശിച്ചും കൂവി വിളിച്ചും നാട്ടുകാർ, 2 കുപ്പികൾ, 3 ഡയറികൾ, തെളിവെടുപ്പ് പൂർത്തിയായി!ജോളിക്ക് നേരെ ആക്രോശിച്ചും കൂവി വിളിച്ചും നാട്ടുകാർ, 2 കുപ്പികൾ, 3 ഡയറികൾ, തെളിവെടുപ്പ് പൂർത്തിയായി!

ജോസ് കെ മാണിക്ക് ഒപ്പമുണ്ടായിരുന്ന അണികളും കൊഴിഞ്ഞ് പോയെന്നും പിജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. പാലാ തോല്‍വിക്കും ജോസ് കെ മാണിയെ പിജെ ജോസഫ് കുറ്റപ്പെടുത്തി. ജനസമ്മിതിയും സ്വീകാര്യതയും ഇല്ലാത്ത സ്ഥാനാര്‍ത്ഥിയെ ആണ് പാലായില്‍ മത്സരിപ്പിച്ചതെന്ന് പിജെ ജോസഫ് ആരോപിച്ചു.

pj

പാലായില്‍ തനിക്ക് അണികളുണ്ടോ എന്നത് തെളിയിക്കുമെന്നും അതിനായി കേരള കോണ്‍ഗ്രസ് പാലായില്‍ ശക്തി പ്രകടനം നടത്തുമെന്നും പിജെ ജോസഫ് വ്യക്തമാക്കി. 50 വര്‍ഷക്കാലമായി കേരള കോണ്‍ഗ്രസ് എമ്മിന്റെ കുത്തകയായിരുന്ന മണ്ഡലം ഇക്കുറി മാണി സി കാപ്പനിലൂടെയാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. തോല്‍വിക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത ശക്തമായി. തോല്‍വിയുടെ കാരണം ഇരു വിഭാഗവും പരസ്പരം പഴി ചാരുകയായിരുന്നു.

ജോസ് കെ മാണി വിഭാഗം മത്സരിപ്പിച്ച ടോം ജോസിന് എതിരെ തുടക്കം മുതല്‍ക്കേ തന്നെ പിജെ ജോസഫ് വിഭാഗം എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഈ അതൃപ്തി കാരണം പിജെ ജോസഫ് എല്‍ഡിഎഫിന് വോട്ട് മറിച്ചു എന്നാണ് ജോസ് കെ മാണി വിഭാഗം ആരോപിക്കുന്നത്. സ്ഥാനാര്‍ത്ഥി ടോം ജോസ് തന്നെ ഈ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. കെ മാണിയുടെ മരണ ശേഷം പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിന് വേണ്ടിയുളള തര്‍ക്കമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ പിളര്‍പ്പിലേക്ക് എത്തി നില്‍ക്കുന്നത്.

English summary
Rift in Kerala Congress M deepens over defeat in Pala By Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X