കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പിളര്‍ന്നു; പുതിയ കമ്മിറ്റി നിലവില്‍ വന്നു... ഇനി എന്ത്?

Google Oneindia Malayalam News

കോട്ടയം/മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രവേശനം ഏറെക്കുറേ ഉറപ്പിച്ചതായിരുന്നു പിസി ജോര്‍ജ്ജും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷവും. എന്നാല്‍ ഒടുക്കം എല്ലാം തകിടം മറിഞ്ഞു. പിസി ജോര്‍ജ്ജ് യുഡിഎഫിനേയും യുഡിഎഫ് നേതാക്കളേയും ചീത്തപറഞ്ഞ് രംഗത്ത് വരികയും ചെയ്തു. അടുത്ത ഘട്ടത്തില്‍ എന്‍ഡിഎയിലേക്ക് തിരികെ പോകുമോ എന്നാണ് ഇനി അറിയേണ്ടത്.

പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍

കോടിയേരി മാറിയിട്ടും മാറാതെ പ്രതിസന്ധികള്‍; വിനോദിനിയുടെ 'ഐഫോണ്‍' വിവാദത്തില്‍ സത്യമെന്ത്കോടിയേരി മാറിയിട്ടും മാറാതെ പ്രതിസന്ധികള്‍; വിനോദിനിയുടെ 'ഐഫോണ്‍' വിവാദത്തില്‍ സത്യമെന്ത്

അതിനിടെയാണ് അദ്ദേഹത്തിന്റെ കേരള ജനപക്ഷം പിളര്‍ന്നു എന്ന വാര്‍ത്തയും പുറത്ത് വരുന്നത്. കേരളത്തില്‍ എല്ലാ ജില്ലകളിലും സാന്നിധ്യമുണ്ട് എന്നതാണ് ജനപക്ഷത്തിന്റെ അവകാശവാദം. പിളര്‍പ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കാം...

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

നിലപാടില്ലാത്ത രാഷ്ട്രീയം

നിലപാടില്ലാത്ത രാഷ്ട്രീയം

പിസി ജോര്‍ജ്ജിന്റെ നിലപാടില്ലാത്ത രാഷ്ട്രീയം ആണ് പിളര്‍പ്പിന് കാരണം എന്നാണ് ആക്ഷേപം. കേരള ജനപക്ഷം ചെയര്‍മാന്‍ ഇകെ ഹസ്സന്‍ കുട്ടിയേയും മറ്റ് ഭാരവാഹികളേയും നീക്കിക്കൊണ്ട് പുതിയ കമ്മിറ്റി രൂപീകരിച്ചു എന്നാണ് അവകാശവാദം.

ന്യൂനപക്ഷ വിരുദ്ധത

ന്യൂനപക്ഷ വിരുദ്ധത

അടുത്തിടെ പിസി ജോര്‍ജ്ജ് നടത്തിയ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളും പിളര്‍പ്പിന് കാരപണമായി പറയുന്നുണ്ട്. ദളിത്, ഈഴവ, ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന പ്രസ്താവനകളാണ് പിസി ജോര്‍ജ്ജ് നിരന്തരം നടത്തുന്നത് എന്നതാണ് ആക്ഷേപം.

ആരൊക്കെയാണിവര്‍

ആരൊക്കെയാണിവര്‍

കേരള ജനപക്ഷം മലപ്പുറം ജില്ലാ പ്രസിഡന്റ് ആയിരുന്ന അബ്ദുള്‍ റഹ്മാന്‍ ഹാജി പാമങ്ങാട് ആണ് പുതിയ കമ്മിറ്റിയുടെ രക്ഷാധികാരി. പാലക്കാട് ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയന്‍ മമ്പറം ആണ് പുതിയ ചെയര്‍മാന്‍. ജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഖാദര്‍ മാസ്റ്റര്‍ ആണ് പുതിയ വര്‍ക്കിങ് പ്രസിഡന്റ്. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആയിരുന്ന എസ്എംകെ മുഹമ്മദലിയാണ് പുതിയ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി.

ജനതാദളിലേക്ക്

ജനതാദളിലേക്ക്

പുതിയ കമ്മിറ്റി രൂപീകരിച്ച് വേറെ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാനുള്ള പദ്ധതിയില്ല ഇവര്‍ക്ക്. അതിന് പകരം ജനതാദള്‍ എസില്‍ ലയിക്കും. ലയന സമ്മേളനം മാര്‍ച്ച് 7 ഞായറാഴ്ച മലപ്പുറത്തെ കിളിയമണ്ണില്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുകയും ചെയ്യുന്നുണ്ട്.

എല്‍ഡിഎഫിലേക്ക്

എല്‍ഡിഎഫിലേക്ക്

ജനതാദള്‍ എസ് നിലവില്‍ എല്‍ഡിഎഫിന്റെ സഖ്യകക്ഷിയാണ്. അതുകൊണ്ട് തന്നെ കേരള ജനപക്ഷത്തിലെ ഒരു വിഭാഗം എല്‍ഡിഎഫിലേക്ക് എത്തുന്നു എന്നും പറയാവുന്നതാണ്. ലയന സമ്മേളനത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും സികെ നാണുവും എല്ലാം പങ്കെടുക്കുന്നുണ്ട്.

പിളര്‍പ്പോ... അതെങ്ങനെ?

പിളര്‍പ്പോ... അതെങ്ങനെ?


എന്നാല്‍ പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പുണ്ടായ കാര്യം പിസി ജോര്‍ജ്ജ് അംഗീകരിക്കുന്നില്ല. ഇപ്പോള്‍ പുതിയ കമ്മിറ്റി ഉണ്ടാക്കിയ ആളുകള്‍ കുറേ മാസങ്ങളായി പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ലാത്തവരാണെന്നാണ് പിസി ജോര്‍ജ്ജിന്റെ നിലപാട്. പഴയ കമ്മിറ്റി തന്നെയാണ് കേരള ജനപക്ഷം എന്നും അദ്ദേഹം പറയുന്നുണ്ട്.

താങ്ങാനാവില്ല

താങ്ങാനാവില്ല

പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിയെ സംബന്ധിച്ച് താങ്ങാവുന്ന ഒന്നല്ല ഈ പിളര്‍പ്പ്. എന്നാല്‍ അത്, പിസി ജോര്‍ജ്ജിനെ കാര്യമായി ബാധിക്കുകയും ഇല്ല. ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കില്‍ ഇത്തവണ പൂഞ്ഞാറില്‍ മാത്രം ആയിരിക്കും കേരള ജനപക്ഷം മത്സരിക്കുക. അങ്ങനെയെങ്കില്‍ പിസി ജോര്‍ജ്ജ് മാത്രമായിരിക്കും സ്ഥാനാര്‍ത്ഥി.

എന്‍ഡിഎ സാധ്യത

എന്‍ഡിഎ സാധ്യത

എന്‍ഡിഎ സാധ്യത ഇപ്പോഴും പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ല. പൂഞ്ഞാറിനെ കൂടാതെ കാഞ്ഞിരപ്പള്ളി കൂടെ നല്‍കാന്‍ എന്‍ഡിഎ തയ്യാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ തവണ മൂന്ന് മുന്നണികളോടും ഒരുമിച്ച് പോരാടിയിട്ടായിരുന്നു പിസി ജോര്‍ജ്ജ് പൂഞ്ഞാറില്‍ വിജയിച്ചത്. ഇത്തവണയും പൂഞ്ഞാറില്‍ ജോര്‍ജ്ജിന് വിജയസാധ്യത കല്‍പിക്കുന്നുണ്ട്.

തൃത്താലയില്‍ കോണ്‍ഗ്രസിന് ആശങ്ക; പ്രശ്‌നപരിഹാരത്തിന് സുധാകരനിറങ്ങി... ബല്‍റാമിന് വേണ്ടി ബാലചന്ദ്രന്‍ വഴങ്ങുമോതൃത്താലയില്‍ കോണ്‍ഗ്രസിന് ആശങ്ക; പ്രശ്‌നപരിഹാരത്തിന് സുധാകരനിറങ്ങി... ബല്‍റാമിന് വേണ്ടി ബാലചന്ദ്രന്‍ വഴങ്ങുമോ

തൃശൂരില്‍ സിപിഎമ്മിന്റെ നിര്‍ണായ നീക്കം; ബേബി ജോണിനെ വെട്ടുന്നു, രാധാകൃഷ്ണന്‍ ഇടം നേടുന്നുതൃശൂരില്‍ സിപിഎമ്മിന്റെ നിര്‍ണായ നീക്കം; ബേബി ജോണിനെ വെട്ടുന്നു, രാധാകൃഷ്ണന്‍ ഇടം നേടുന്നു

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

English summary
Rift in PC George's Kerala Janapaksham, new committee formed by Rebel Group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X