• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റെഡി ടു വെയിറ്റുകാരെ തളളിപ്പറഞ്ഞ് ശശികല, തിരിച്ചടിച്ച് പദ്മ പിളള, സംഘപരിവാറിൽ തമ്മിൽത്തല്ല്!

cmsvideo
  ശശികലയ്ക്ക് പത്മ പിള്ളയുടെ കിടിലന്‍ മറുപടി

  തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല വിവാദം കെട്ടടങ്ങിയിരിക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ ശബരിമലയുടെ പേരില്‍ തമ്മില്‍ തല്ലിക്കൊണ്ടിരിക്കുന്നു. റെഡി ടു വെയിറ്റ് ക്യാംപെയ്ന്‍കാരും ആര്‍എസ്എസിലെ ഒരു വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടല്‍.

  ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല റെഡി ടു വെയിറ്റ് ക്യാംപെയ്‌നെ തളളിപ്പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. ഇതോടെ ശശികലയെ കടന്നാക്രമിച്ച് റെഡി ടു വെയിറ്റ് ക്യാംപെയ്‌ന് നേതൃത്വം നല്‍കിയ പദ്മ പിളളയും രംഗത്ത് എത്തിയിരിക്കുന്നു.

  തളളിപ്പറഞ്ഞ് ശശികല

  തളളിപ്പറഞ്ഞ് ശശികല

  തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമലയിലെ ആചാര സംരക്ഷണത്തില്‍ നിന്നും ആര്‍എസ്എസ് പിന്നോട്ട് പോകുന്നു എന്ന ആരോപണത്തില്‍ നിന്നാണ് ഏറ്റുമുട്ടലുകളുടെ തുടക്കം. ഇത്തരം ആരോപണങ്ങളേയും പദ്മ പിളളയുടെ നേതൃത്വത്തില്‍ നടന്ന റെഡി ടു വെയിറ്റ് ക്യാംപെയ്‌നേയും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ശശികല തളളിപ്പറഞ്ഞത്.

  റെഡി ടു വെയ്റ്റ് തങ്ങള്‍ക്കൊപ്പം ഇല്ല

  റെഡി ടു വെയ്റ്റ് തങ്ങള്‍ക്കൊപ്പം ഇല്ല

  ശബരിമല പ്രക്ഷോഭത്തില്‍ റെഡി ടു വെയ്റ്റ് തങ്ങള്‍ക്കൊപ്പം ഇല്ലെന്ന് ശശികല വ്യക്തമാക്കി. മാത്രമല്ല ശബരിമല ആചാര സംരക്ഷണ സമിതിക്കും റെഡി ടു വെയിറ്റ് ക്യാംപെയ്‌നുമായി ബന്ധമില്ലെന്ന് ശശികല തുറന്നടിച്ചു. ഇതോടെയാണ് ശശികലയ്ക്ക് രൂക്ഷമായ മറുപടിയുമായി പദ്മ പിളളയുടെ രംഗ പ്രവേശം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

  സങ്കുചിത മനോഭാവമാണ്, രാഷ്ട്രീയമാണ്

  സങ്കുചിത മനോഭാവമാണ്, രാഷ്ട്രീയമാണ്

  ശശികല ടീച്ചർ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് എന്റെ പ്രതികരണം. 1. ശബരിമല പ്രക്ഷോഭത്തിൽ Ready to Wait (RTW) പങ്കെടുത്തിട്ടില്ല എന്ന് പറയാനുള്ള ഒരധികാരവും ടീച്ചർക്കില്ല. അവരുടെ സംഘടന നടത്തിയ പ്രക്ഷോഭം മാത്രമേ (solely) അവർ പരിഗണിക്കുന്നുള്ളൂ എന്നത് തികച്ചും സങ്കുചിത മനോഭാവമാണ്, രാഷ്ട്രീയമാണ്. NSS, AHP മുതൽ തികച്ചും സംഘടനാസ്വഭാവമില്ലാതെ ആളുകൾ നടത്തിയ നാമജപഘോഷയാത്രകളെ തൃണവൽക്കരിക്കാൻ ടീച്ചർക്ക് ആരാണ് അധികാരം കൊടുത്ത്?

  അത് മാത്രമാണോ പ്രക്ഷോഭം

  അത് മാത്രമാണോ പ്രക്ഷോഭം

  അതോ പോലീസുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകൾ മാത്രമേ ടീച്ചർ പ്രക്ഷോഭമായി കൂട്ടുന്നുള്ളോ? അങ്ങനെയെങ്കിൽ യുവതീ പ്രവേശനത്തെ ആദ്യം മുതൽക്കെതിർത്ത 50 വയസ്സിൽ താഴെയുള്ള കേരളത്തിലെ ഒരു വിശ്വാസി ഹിന്ദു സ്ത്രീക്കും ശബരിമല പ്രക്ഷോഭവുമായി ബന്ധമില്ല എന്ന് പറയേണ്ടി വരും.. അവരാരും സന്നിധാനത്ത് വന്നു അറസ്റ്റ് വരിക്കുകയോ കേസിൽ പ്രതിയാവുകയോ ചെയ്തിട്ടില്ലല്ലോ!!

  വിശ്വാസ സംരക്ഷണ മുന്നേറ്റത്തിൽ

  വിശ്വാസ സംരക്ഷണ മുന്നേറ്റത്തിൽ

  2. എന്നെ പ്രക്ഷോഭങ്ങളിൽ എങ്ങും കണ്ടില്ല എന്ന് ടീച്ചർ പറഞ്ഞല്ലോ. വീണ്ടും പ്രക്ഷോഭം എന്നാൽ കായിക പ്രക്ഷോഭം മാത്രം എന്ന കാഴ്ചപ്പാട് ആണതിൽ പൊന്തി നിൽക്കുന്നത്. എന്തായാലും എന്നെ കൊണ്ട് സാധിക്കുന്ന തരത്തിൽ ഒക്കെ ഇവിടെ നടന്ന വലിയ വിശ്വാസ സംരക്ഷണ മുന്നേറ്റത്തിൽ ഞാനും പങ്കു ചേർന്നിട്ടുണ്ട്.

  അയ്യപ്പൻ കണ്ടിട്ടുണ്ടെന്ന് ഉറപ്പാണ്

  അയ്യപ്പൻ കണ്ടിട്ടുണ്ടെന്ന് ഉറപ്പാണ്

  കാണേണ്ടെന്ന് തീരുമാനിച്ചവർക്കല്ലാത്ത എല്ലാവരും അത് കണ്ടിട്ടുമുണ്ടാവണം. ഇനി ആരും കണ്ടില്ലെങ്കിലും സാരമില്ല. അയ്യപ്പൻ കണ്ടിട്ടുണ്ടെന്ന് ഉറപ്പാണ്. അങ്ങനെ കാണപ്പെടാൻ വേണ്ടിയല്ലാതെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ലക്ഷങ്ങൾക്ക് ആർക്കും അപ്പോൾ അഭിപ്രായം പറയാൻ പോലും അർഹതയില്ല എന്നാണോ ടീച്ചർ പറഞ്ഞു വെയ്ക്കുന്നത്?

  അങ്ങനെ ഒരു നിയമം ഉണ്ടോ

  അങ്ങനെ ഒരു നിയമം ഉണ്ടോ

  3. Feel Exploited എന്ന് വെച്ചാൽ പല രീതിയിൽ ഉണ്ടല്ലോ. ഞാനുൾപ്പെടെയുള്ള അയ്യപ്പഭക്തരുടെ വികാരങ്ങളും ആകാംക്ഷയുമൊക്കെ പലരീതിയിൽ ഉയർത്തിക്കാട്ടിയാണ് പ്രക്ഷോഭങ്ങളും എലെക്ഷൻ പ്രചാരണവുമൊക്കെ നടത്തിയതെന്നിരിക്കെ, നിങ്ങൾ agitation ലേക്ക് ക്ഷണിച്ചവർക്കു മാത്രമേ അതിനെക്കുറിച്ചു പറയാൻ പാടുള്ളൂ എന്ന് ഒരു നിയമം ഉണ്ടെന്നറിഞ്ഞില്ല.

  കർമ്മസമിതിയോടു പറയേണ്ട കാര്യമെന്ത്?

  കർമ്മസമിതിയോടു പറയേണ്ട കാര്യമെന്ത്?

  4. ഞാൻ കർമ്മസമിതിയുടെയോ, ടീച്ചർ ഇപ്പറഞ്ഞ ഹിന്ദു സംഘടനകളുടെയോ അംഗം അല്ല. എനിക്ക് ആ സംഘടനകളോട് എന്തെങ്കിലും പരാതിയുണ്ടെങ്കിലല്ലേ അവരെ വിളിക്കേണ്ടൂ. R ഹരിയെയും, അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങൾ ആവർത്തിക്കുന്ന ഒരുപറ്റം വ്യക്തികളെയും, ആചാരമെന്തായാലും മാറ്റണം അതിനുള്ള മാർഗ്ഗം മാത്രമാണ് എതിർക്കുന്നത് എന്ന് പറയുന്നവരെയും പറ്റിയുള്ള എന്റെ എതിർപ്പുകൾ കർമ്മസമിതിയോടു പറയേണ്ട കാര്യമെന്ത്?

  ആ വൈരുധ്യം ടീച്ചർക്ക് മനസിലായോ

  ആ വൈരുധ്യം ടീച്ചർക്ക് മനസിലായോ

  അവരെ മാത്രമാണ് ഞാൻ പറഞ്ഞത് എന്നാവർത്തിച്ചു വിശദീകരിച്ചു കഴിഞ്ഞു. (വ്യക്തികളുടെ opinion RSS ന്റേതാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല, പക്ഷെ RSS നുള്ളിലെ വ്യക്തികളെ വിമർശിക്കുന്നവരുമായി "ഒത്തുതീർപ്പു" വേണ്ട എന്ന് RV ബാബു പറഞ്ഞിട്ടുണ്ട്. ആ വൈരുധ്യം ടീച്ചർക്ക് മനസിലായോ ആവോ)

  ഉടനെ അജണ്ടയും ചാരപ്പണി ആരോപണവും

  ഉടനെ അജണ്ടയും ചാരപ്പണി ആരോപണവും

  5. ഈ ഇന്റർവ്യൂവിൽ ഏറ്റവും ദുഷിച്ച, എനിക്കേറ്റവും എതിർപ്പുള്ള ഭാഗം CP സുഗതൻ മതിലുപണി വഴി പിണറായി വിജയനെയുനെ സിപിഎം നെയും ഒക്കെ സഹായിക്കാൻ ഇറങ്ങിയിരിക്കുന്നു എന്ന് പറയുക വഴി അവർ RTW നെയോ എന്നെയോ കൂടെ വ്യംഗ്യമായി അതെ പദ്ധതിയിൽ കൂട്ടിക്കെട്ടുകയാണ്. ഒരല്പം വിമർശനം വരുമ്പോൾ മുഴുവൻ കാര്യങ്ങൾ മനസിലാക്കാതെ ഉടനെ അജണ്ടയും ചാരപ്പണി ആരോപണവും ഒക്കെ പടച്ചു വിടുന്ന കുറെ ഓൺലൈൻ പോർട്ടലുകളുടെ നിലവാരമേയുള്ളൂ അത്തരം ജല്പനങ്ങൾക്ക്.

  ഒരു സംഘടനയുടെയും ഭാഗമല്ല

  ഒരു സംഘടനയുടെയും ഭാഗമല്ല

  ഞാൻ ഒരു സംഘടനയുടെയും ഭാഗമല്ല. കേരളത്തിലെ വിശ്വാസി ഹിന്ദു സ്ത്രീകൾ യുവതീ പ്രവേശനം ആഗ്രഹിക്കുന്നില്ലെന്നും, അതിനാൽ ആചാര പരിഷ്കരണം ആവശ്യമില്ലെന്നും സംഘടിത രൂപത്തിൽ ആദ്യമായി പ്രഖ്യാപിച്ച RTW എന്ന കൂട്ടായ്മയിലെ ഒരംഗം മാത്രമാണ്. RTW എന്ത് ചെയ്‌തെന്ന് വിശ്വാസ സമൂഹം വിലയിരുത്തട്ടെ.

  നികൃഷ്ടരായിക്കാണുന്ന പ്രവണത

  നികൃഷ്ടരായിക്കാണുന്ന പ്രവണത

  എന്നാൽ ശബരിമല യുവതിപ്രവേശനത്തിനു വേണ്ടി തങ്ങളാൽ ആവതു ചെയ്ത - ചർച്ചകളിലൂടെയും, കോടതി വ്യവഹാരത്തിലൂടെയും, കർമ്മ സമിതിക്കുൾപ്പെടെയുള്ള സാമ്പത്തിക സംഭാവനയായും, ടീവിക്കു മുന്പിൽ നെഞ്ചുപൊട്ടിയിരുന്നു കരഞ്ഞു പ്രാർത്ഥിച്ച വകയിലും - പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ അഭിപ്രായം പറയാൻ പോലും അർഹതയില്ലാത്ത വെറും നികൃഷ്ടരായിക്കാണുന്ന പ്രവണത നന്നല്ല.

  വായ് മൂടിക്കെട്ടാൻ സമ്മതിക്കില്ല

  വായ് മൂടിക്കെട്ടാൻ സമ്മതിക്കില്ല

  അടികൊള്ളുകയും കേസ് വരിക്കുകയും ചെയ്ത പാർട്ടിഭേദമന്യേ എല്ലാവരോടുമുള്ള തികഞ്ഞ കൃതജ്ഞത പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പക്ഷെ ആ നന്ദിയെ ഒരു കൂച്ചുവിലങ്ങായോ വായ്മൂടിക്കെട്ടാനുള്ള കാരണമായോ ഉപയോഗിക്കാൻ ആരെയും സമ്മതിക്കില്ല എന്നാണ് പദ്മ പിളളയുടെ ഫേസ്ബുക്ക് കുറിപ്പ്.

  ഫേസ്ബുക്ക് പോസ്റ്റ്

  പദ്മ പിളളയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

  കൊല്ലത്ത് പ്രേമചന്ദ്രൻ വീഴും? ഒന്നര ലക്ഷത്തോളം വോട്ടുകൾ മണ്ഡലത്തിൽ മാഞ്ഞ് പോയി!

  സിപിഎം പ്രവർത്തകർ കൂട്ടമായി ബിജെപിയിലേക്ക്, ബംഗാളിൽ സിപിഎം എരിതീയിൽ നിന്ന് വറചട്ടിയിലേക്ക്!

  English summary
  Rift in Sanghparivar over Sabarimala, Ready to Wait Campaigner Padma Pillai slams KP Sasikala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X