കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയെ ചൊല്ലി ബിജെപിയില്‍ അടിതുടരുന്നു, പരാതിയുമായി ശ്രീധരന്‍പിള്ള, മാണി മഹാനെന്ന് മുരളീധരന്‍

മാണിക്കെതിരായ പ്രസ്താവന മുരളീധരന്‍ തിരുത്തണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു

Google Oneindia Malayalam News

കൊല്ലം: ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള കോണ്‍ഗ്രസിനെയും കെഎം മാണിയെയും എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ക്കാനുള്ള ശ്രമത്തില്‍ ബിജെപിക്കുള്ളിലുണ്ടായ പൊട്ടിത്തെറി രൂക്ഷമാവുന്നു. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ള വി മുരളീധരനുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ മാണിയെ മുന്നണിയില്‍ വേണ്ട എന്നായിരുന്നു മുരളീധരന്‍ നേരത്തെ പറഞ്ഞത്.

ഇത് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാദ പ്രസ്താവനയ്‌ക്കെതിരെ ശ്രീധരന്‍പിള്ള നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ ബിജെപിയിലെ പ്രശ്‌നങ്ങള്‍ പുതിയ തലത്തിലേക്ക് പോയിരിക്കുകയാണ്. മുരളീധരനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിഭാഗവും ഇതോടെ സമ്മര്‍ദത്തിലാണ്.

നേതൃത്വത്തിന് പരാതി

നേതൃത്വത്തിന് പരാതി

കെഎം മാണിക്കെതിരെ മുരളീധരന്‍ നടത്തിയ പരാമര്‍ശം ബിജെപിയുടെ സാധ്യതകളെ ഇല്ലാതാക്കുന്നതാണെന്ന് ശ്രീധരന്‍പിള്ള കരുതുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹം നേതൃത്വത്തിന് പരാതി നല്‍കിയത്. കൊല്ലത്ത് ചേര്‍ന്ന ബിജെപി കോര്‍ക്കമ്മിറ്റി യോഗത്തില്‍ ശ്രീധരപിള്ളയുടെ പരാതി പരസ്യമായി വായിക്കുകയും ചെയ്തു. യോഗത്തില്‍ എല്ലാവരും മുരളീധരനെ കടന്നാക്രമിച്ചു. പ്രസ്താവന മുരളീധരന്‍ തിരുത്താന്‍ തയ്യാറാവണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. ചെങ്ങന്നൂരില്‍ ഇത് പാര്‍ട്ടിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. അതേസമയം ഒരിക്കലും മുരളീധരന്‍ ഇത്തരത്തിലുള്ള പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നുവെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ശ്രീധരന്‍പിള്ളയുടെ പരാമര്‍ശത്തെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ്, എംടി രമേശ് എന്നിവര്‍ പിന്തുണയ്ക്കുകയും ചെയ്തു. ഇത് മുരളീധരന് ക്ഷീണമാവുകയും ചെയ്തു.

മാണി മഹാന്‍

മാണി മഹാന്‍

സമ്മര്‍ദം ശക്തമായതോടെ മുരളീധരന്‍ പ്രസ്താവന പിന്‍വലിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ആരുടെയും വോട്ട് വാങ്ങാമെന്നാണ് പാര്‍ട്ടി നിലപാട്. ഇത് നേരത്തെ കുമ്മനം പറഞ്ഞതാണെന്നും മുരളീധരന്‍ പറഞ്ഞു. താനും പാര്‍ട്ടി നിലപാടിനൊപ്പം തന്നെയാണെന്ന് മുരളീധരന്‍ വ്യക്തമാക്കി. നേരത്തെ മാണി കൊള്ളക്കാരനായിരുന്നു എന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. കൊള്ളക്കാരില്‍ നിന്നും കള്ളന്‍മാരില്‍ നിന്നും വോട്ട് വാങ്ങുന്നതില്‍ തെറ്റില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഈ നിലപാടില്‍ നിന്നാണ് ഇപ്പോള്‍ പിന്നോക്കം പോയിരിക്കുന്നത്. നേരത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ താന്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പുള്ളവര്‍ എന്തുകൊണ്ട് ആദ്യം പറഞ്ഞില്ലെന്നും നേതൃത്വം നിര്‍ബന്ധിച്ചത് കൊണ്ടാണ് മത്സരിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. അതേസമയം സ്വന്തം കാര്യം കഴിഞ്ഞത് കൊണ്ടാണ് മുരളീധരന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് എന്നായിരുന്നു എംടി രമേശിന്റെ പ്രസ്താവന.

കുമ്മനം പലവട്ടം തള്ളി

കുമ്മനം പലവട്ടം തള്ളി

മുരളീധരന്റെ പ്രസ്താവനയെ തുടക്കം മുതല്‍ എതിര്‍ക്കാന്‍ കുമ്മനം രാജശേഖരന്‍ ശ്രമിക്കുന്നുണ്ട്. ചെങ്ങന്നൂരിലെ ആരുടെ വോട്ടും സ്വീകരിക്കാമെന്നാണ് ബിജെപിയുടെ നിലപാടെന്ന് അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തോളം വരുന്ന അവിടെയുള്ള വോട്ടര്‍മാര്‍ പല വിഭാഗത്തിലുള്ളവരാണ്. അതുകൊണ്ട് എല്ലാവരുടെയും വോട്ട് ആവശ്യമാണ്. അതിനാണ് ബിജെപി ശ്രമിക്കുന്നതും. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ എതിരഭിപ്രായമില്ലെന്നും കുമ്മനം പറയുന്നു. അതേസമയം തുഷാര്‍ വെള്ളാപള്ളിക്ക് ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. അങ്ങനെയൊരു സംഭവം ഉണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണ്. എന്നാല്‍ ബിഡിജെഎസിന് നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപി നേതാക്കള്‍ക്ക് രാഷ്ട്രീയ നിയമനവും ഘടകകക്ഷികള്‍ സര്‍ക്കാര്‍തലത്തിലുള്ള നിയമനങ്ങളുമാണ് നല്‍കുക. അതേസമയം തിരഞ്ഞെടുപ്പില്‍ ആരെയും ശത്രുവായി കാണുന്നില്ലെന്നും വോട്ട് ആരു തന്നാലും സ്വീകരിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

ആരാണ് ശോഭനാ ജോര്‍ജ്? ഇടതുപാളയത്തിലെത്തിയ വഴി ഇങ്ങനെ... കേരളം ഇളക്കിമറിച്ച വ്യാജരേഖാ കേസ്ആരാണ് ശോഭനാ ജോര്‍ജ്? ഇടതുപാളയത്തിലെത്തിയ വഴി ഇങ്ങനെ... കേരളം ഇളക്കിമറിച്ച വ്യാജരേഖാ കേസ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാട്ടൂര്‍ലൂ ആകും: കെ സുരേന്ദ്രന്‍ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാട്ടൂര്‍ലൂ ആകും: കെ സുരേന്ദ്രന്‍

ഇന്ത്യക്കാരുടെ മരണം ആദ്യം അറിയിച്ചത് ഹര്‍ജിത്ത്! സര്‍ക്കാര്‍ നുണയനാക്കി, ഒടുവില്‍ സത്യം ജയിച്ചു!ഇന്ത്യക്കാരുടെ മരണം ആദ്യം അറിയിച്ചത് ഹര്‍ജിത്ത്! സര്‍ക്കാര്‍ നുണയനാക്കി, ഒടുവില്‍ സത്യം ജയിച്ചു!

English summary
rift over manis support to bjp continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X