'പൂക്കുറ്റിക്ക് രണ്ട് തല്ലിന്റെ കുറുവുണ്ടെന്ന്'; 'സഖാക്കളേക്കാൾ സന്തോഷം സംഘികൾക്ക്'; മറുപടി
തിരുവനന്തപുരം; കണ്ണൂരിൽ കെ റെയിൽ പദ്ധതി വിശദീകരണ യോഗത്തിലേക്ക് കയറിച്ചെന്ന് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ളവർക്ക് ഇന്ന് മർദ്ദനമേറ്റിരുന്നു. മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത യോ ഗത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ നേതാക്കൾക്കാണ് പോലീസ് നോക്കി നിൽക്കെ മർദ്ദനം ഏറ്റത്. ഇതിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സിപിഎം പ്രവർത്തകർക്കൊപ്പം ബി ജെ പി പ്രവർത്തകരും വീഡിയോ ആഘോഷിക്കുന്നുണ്ട്.
ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റിജിൽ മാക്കുറ്റി.
ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നോ
അക്രമിച്ച് ഇല്ലാതാക്കമെന്നും സഖാക്കളോ സംഘികളോ നേക്കേണ്ടെന്ന് റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചു. തന്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടി ഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്.ഭക്ഷണത്തിന്റെ പേരിൽ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്.
അതിനെതിരെ സമരം ചെയ്യുക തന്നെ ചെയ്യുമെന്നും റിജിൽ പറഞ്ഞു.

റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-എന്റെ വീടോ എന്റെ കുടുബത്തിൻ്റെ ഒരിഞ്ച് സ്ഥലമോ പോകില്ല.കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരം. DYFI ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയൻ അടിച്ചമർത്താൻ നോക്കിയാൽ സമരത്തിൽ നിന്ന് മരിക്കേണ്ടി വന്നാലുംപിറകോട്ടില്ല. ഇത് KPCC പ്രസിഡൻ്റും പ്രതിപക്ഷനേതാവും UDF ഉം പ്രഖ്യാപിച്ച സമരമാണ്. സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്.

സഖാക്കളെകാളും
സന്തോഷം സംഘികൾക്ക് ആണ്. അതു കൊണ്ട് തന്നെ എൻ്റെ നിലപാട് ശരിയുടെ പക്ഷത്താണ്.
അത് കുടി ഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്.ഭക്ഷണത്തിൻ്റെ പേരിൽ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്.
അതിനെതിരെ സമരം ചെയ്യുക തന്നെ ചെയ്യും.

ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നോ
അക്രമിച്ച് ഇല്ലാതാക്കമെന്നും സഖാക്കളോ സംഘികളോ നേക്കണ്ട
പിന്നെ യെച്ചൂരിയെ തല്ലിയ സംഘികളും ജയകൃഷ്ണൻ മാസ്റ്ററെ പടമാക്കിയ പിണറായിയുടെ കേരളത്തിലെ സംഘാക്കളും ഒന്നാണ്. അതാണല്ലോ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തിൽ സംഘികൾ വിളിച്ച
മുദ്രാവാക്യം സഖാക്കൾക്ക് എതിരെ അല്ലല്ലോ മുസ്ലിം മത വിശ്വസിക്കൾക്ക് എതിരെയാണല്ലോ? സംഘികൾക്ക് എതിരെ UAPA പോലും ചുമത്താതെ സംരക്ഷിച്ചത് പിണറായി പോലീസ്.
ഇതാണ് ചുവപ്പ് നരച്ചാൽ കാവി, റിജിൽ മാക്കുറ്റി പോസ്റ്റിൽ പറഞ്ഞു.

കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിലായിരുന്നു ഇന്ന് പരിപാടി. ഇതിനിടയിലേക്ക് നേതാക്കൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. പോലീസിനൊപ്പം ഡിവൈഎഫ്ക്കാരും ചേർന്ന് തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആരോപണം.

അതേസമയം സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ഉൾപ്പടെയുള്ള 'ഗുണ്ടാ പ്രമുഖർ' നടത്തുന്ന അഴിഞ്ഞാട്ടമാണ് കേരളത്തെ മുന്നോട്ട് നയിക്കാനുള്ള പാതയെങ്കിൽ, ഈ വണ്ടി അധികം ദൂരം ഓടില്ലെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. ഷാഫിയുടെ കുറിപ്പ്-പൗരപ്രമുഖരുടെ പാർട്ടി ഗുണ്ടാപ്രമുഖരെ വെച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ തല്ലിയൊതുക്കി പ്രകൃതി-സാമൂഹ്യ -സാമ്പത്തിക ആഘാതങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരം തരാതെ കെ-റയിലിൽ രക്ഷപ്പെടാമെന്ന കരുതണ്ട .

സിപിഎം 'സോ കോൾഡ് പൗരപ്രമുഖരെ' മാത്രം വിളിച്ച് കൂട്ടി നടത്തുന്ന കെ-റെയിൽ വിശദീകരണ നാടക യോഗത്തിന് സമീപം വിരലിലെണ്ണാവുന്ന യൂത്ത് കോൺഗ്രസ്സ് നേതാക്കന്മാർ നടത്തിയ ജാനാധിപത്യ പ്രതിഷേധത്തെ നേരിടുന്ന രീതിയാണിത്. പോലീസ് നോക്കി നിൽക്കെ DYFI ജില്ല സെക്രട്ടറി ഉൾപ്പടെയുള്ള 'ഗുണ്ടാ പ്രമുഖർ' നടത്തുന്ന അഴിഞ്ഞാട്ടമാണ് കേരളത്തെ മുന്നോട്ട് നയിക്കാനുള്ള പാതയെങ്കിൽ, ഈ വണ്ടി അധികം ദൂരം ഓടില്ല .
Recommended Video

പണി അറിയാത്ത പോലീസും ഗുണ്ടാപണി മാത്രം അറിയുന്ന പാർട്ടിക്കാരും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് ഉൾപ്പടെയുള്ള നേതാക്കന്മാർക്കെതിരെ നടത്തിയ അക്രമത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു . ഇതിന്റെ പേരിൽ തെരുവിൽ ആളെ കൂട്ടി ഇറങ്ങുവാൻ അറിയാഞ്ഞിട്ടല്ല, നാടിനെ ഓർത്തിട്ടാണ് ചെയ്യാത്തത്.
ഈ അതിക്രമത്തിനെതിരെ കോവിഡ് മാനദണ്ഡങ്ങൽ പാലിച്ച് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.












Click it and Unblock the Notifications