India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ മണ്ണ് ഞങ്ങള്‍ക്ക് വൈകാരികമാണ്'; സിപിഎം സെമിനാറില്‍ ശശി തരൂരിനെ വിലക്കിയതിന് കാരണം, കുറിപ്പ്

Google Oneindia Malayalam News

കണ്ണൂര്‍: സി പി എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് കെ പി സി സി വിലക്കിയതിനെ പരിഹസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാകുറ്റി രംഗത്ത്. വിലക്കിന് കാരണം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമെന്നും പങ്കെടുക്കാന്‍ നേതാക്കള്‍ തയ്യാറാണെങ്കില്‍ അവരെ സ്വാഗതം ചെയ്യുന്നതായും കോടിയേരി പറഞ്ഞിരുന്നു.

1

എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പോകരുത് എന്ന് കോണ്‍ഗ്രസ്സ് നേതാക്കളോട് കെ പി സി സി പറയാന്‍ കാരണം ഷുഹൈബും ,കൃപേഷും ശരത് ലാലും ഉള്‍പ്പെടെ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ നൂറോളം രക്തസാക്ഷികളുടെ ചോര വീണ മണ്ണായത് കൊണ്ടാണാണെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു.

2

പ്രിയ ശശി തരൂര്‍ സി പി എമ്മും ബി ജെ പി യും അങ്ങയെ രാഷ്ട്രീയമായും വ്യക്തിപരമായും കൊത്തിവലിക്കുമ്പോള്‍
അങ്ങയുടെ സുരക്ഷണത്തിന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാത്രമേ ഉണ്ടായുള്ളൂ എന്നും റിജില്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് റിജില്‍ മാക്കുറ്റിയുടെ പ്രതികരണം. കുറിപ്പ് ഇങ്ങനെ,

3

ആര്‍ എസ് എസിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിന് സി പി എമ്മിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. പാലക്കാട് ശിവദാസ മേനോന്‍ സി പി എം സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്റില്‍ മത്സരിച്ചപ്പോള്‍ ആര്‍ എസ് എസ് നേതാവ് എല്‍ കെ അദ്വാനിയെ കൊണ്ട് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യിച്ച ഗതികേട് കോണ്‍ഗ്രസ്സിന് ഉണ്ടായിട്ടില്ല.

4

മുസ്ലീം ജനവിഭാഗത്തെ ഉന്‍മൂലനം ചെയ്യാന്‍ പരസ്യമായി ആഹ്വാനം ചെയ്ത അനുരാഗ് ഠാക്കൂര്‍ എന്ന മതവെറിയനായ ആര്‍ എസ് എസുകാരനായ മന്ത്രി തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത് സി പി എം നേതാവായ കേരളത്തിന്റെ സ്പീക്കര്‍ എം ബി രാജേഷ് ആണ് അല്ലാതെ വി ടി ബല്‍റാം അല്ല.

5

കേരളത്തിലെ ആര്‍ എസ് എസ് വല്‍ക്കരിക്കപ്പെട്ട പോലീസിനെ നിയന്ത്രിക്കാന്‍ കോടിയേരി പിണറായിയോട് പറ. കോണ്‍ഗ്രസ്സ് കണ്ണൂരില്‍ നടക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പോകരുത് എന്ന് കോണ്‍ഗ്രസ്സ് നേതാക്കളോട് കെ പി സി സി പറയാന്‍ കാരണം ഷുഹൈബും ,കൃപേഷും ശരത് ലാലും ഉള്‍പ്പെടെ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ നൂറോളം രക്തസാക്ഷികളുടെ ചോര വീണ മണ്ണായത് കൊണ്ടാണ്.
അത് ഞങ്ങള്‍ക്ക് വൈകാരികമാണ്.

6

സി പി എം അക്രമത്തിന്‍ അംഗഭംഗം സംഭവിച്ചവരുടെയും , അടി കൊണ്ടവരുടെയും ,രക്തസാക്ഷികളായ കുടുംബത്തിന്റെയും വേദന സി പി എം വേദിയില്‍ പോയേ മതിയാകൂ എന്ന് പറയുന്നവര്‍ക്ക് മനസ്സിലാകില്ല. അനുഭവിച്ചവര്‍ക്കേ മനസ്സിലാകൂ. ആര്‍ എസ് എസ് ഫാസിസത്തിന്ന് എതിരെയുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ വരാന്‍ ശ്രി ശശി തരൂരിനെ ക്ഷണിച്ചതായിരുന്നു. തിരക്കു കൊണ്ട് അങ്ങ് വന്നില്ല. ഇനിയും
യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂരില്‍ വേദിയൊരുക്കാം.

7

പ്രിയ ശശി തരൂര്‍ അവിടെയ്ക്ക് അങ്ങയെ ക്ഷണിക്കുന്നു. സി പി എം ഉം ബി ജെ പി യും അങ്ങയെ രാഷ്ട്രീയമായും വ്യക്തിപരമായും കൊത്തിവലിക്കുമ്പോള്‍ അങ്ങയുടെ സംരക്ഷണത്തിന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാത്രമേ ഉണ്ടായുള്ളൂ- റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

നന്നായി ഭരിക്കുക, അല്ലെങ്കില്‍ 'തല' കാണില്ല; പഞ്ചാബിലെ എംഎല്‍എമാരോട് കെജ്രിവാള്‍നന്നായി ഭരിക്കുക, അല്ലെങ്കില്‍ 'തല' കാണില്ല; പഞ്ചാബിലെ എംഎല്‍എമാരോട് കെജ്രിവാള്‍

English summary
Rijil Makkutty reveals reason behind KPCC banning Shashi Tharoor MP from attending CPM party congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X