• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'റബർ പോത്തിനെ അറുത്താണോ ഡിവെഎഫ്ഐ ബീഫ് ഫെസ്റ്റ് നടത്തിയത്; സജീഷിനും പശു ഗോമാതാവ്':റിജില്‍ മാക്കുറ്റി

കണ്ണൂര്‍: ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ് സംഘപരിവാര്‍ ഏജന്‍റായി അധഃപതിച്ചെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ചാനല്‍ ചര്‍ച്ചകളില്‍ വരുമ്പോഴെല്ലാം പശുക്കുട്ടിയെ കൊന്നവനാണ് താനെന്നാണ് എസ് കെ സജീഷ് വിളിക്കുന്നത്. ആര്‍എസ്എസിനും ബിജെപിക്കും ഇതേ നിലപാട് തന്നെയാണ് വിളിക്കുന്നത്. ഡിവൈഎഫ്ഐ ഭാരവാഹി ആര്‍എസ്എസുകാര്‍ പറയുന്നത് തന്നെ ആവര്‍ത്തിക്കുന്നത് ആരെ സുഖിപ്പിക്കാനാണെന്നും വളരെ കൃത്യമായി മനസ്സിലാകുമെന്നും റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സംഘപരിവാർ ഭക്തനോ?

സംഘപരിവാർ ഭക്തനോ?

ഡിവൈഎഫ്ഐ നേതാവ് സജീഷ് സംഘപരിവാർ ഭക്തനോ?

ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ സജീഷിനും സംഘപരിവാർ നേതാക്കളെപ്പോലെ പശു ഗോമാതാവ് ആണ്. ഞാനും സജീഷും പങ്കെടുക്കുന്ന എല്ലാ ചാനൽ ചർച്ചയിലും എനിക്കെതിരെ പശുക്കുട്ടിയെ കൊന്നവനാണ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് തന്നെയാണ് സംഘികളും എനിക്ക് എതിരെ പറയുന്നത്.

ബീഫ് ഫെസ്റ്റിൽ

ബീഫ് ഫെസ്റ്റിൽ

മൂരിക്കുട്ടി യെ പശു ആക്കുന്നത് സംഘികളാണെങ്കിൽ അത്

ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററും അത് തന്നെ പറയുമ്പോൾ ആരെ സുഖിപ്പിക്കാനാണെന്ന് വളരെ കൃത്യമായി മനസ്സിലാകും. സജീഷിനോട് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ സംഘടനയായ ഡിവൈഎഫ്ഐ കേരളത്തിൽ നടത്തിയ ബീഫ് ഫെസ്റ്റിൽ ഉപയോഗിച്ച മാംസം ഈ മൂരിയുടെയും പോത്തിൻ്റെതും അല്ലേ?

റബർ പോത്തായിരുന്നോ

റബർ പോത്തായിരുന്നോ

റബർ പോത്തിനെ അറുത്തിട്ടാണോ ബീഫ് ഫെസ്റ്റ് നടത്തിയത്. പിന്നെ മൃഗം സ്നേഹം പറയുന്ന സജീഷേ എം വി രാഘവന് എതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ കാർ അദ്ദേഹത്തിൻ്റെ പറശ്ശിനിക്കടവ് പാമ്പ് വളർത്ത് കേന്ദ്രത്തിൽ കടന്ന് ചെന്ന് അവിടെയുള്ള മാനിനെയും മുതലയെയും പാമ്പിനെയും പെട്രോൾ ഒഴിച്ച് ചുട്ടുകൊല്ലുമ്പോൾ എവിടെപ്പോയി സജീഷിൻ്റെ മൃഗ സ്നേഹം.

സംഘപരിവാർ

സംഘപരിവാർ

തീർന്നില്ല സിംഹവാലൻ കുരങ്ങിൻ്റെ കാലും കൈയ്യും കൊത്തിയിട്ട് തുള്ളട രാഘവാ തുള്ളട രാഘവാ എന്ന് മുദ്രാവാക്യം വിളിച്ചവരാ ഭക്ഷണത്തിന് ഉപയോഗിക്കുന്ന മൂരിക്ക് വേണ്ടി കരയുന്നത്. പിന്നെ സജീഷ് ഞാൻ അന്ന് ചെയ്ത സമരം ഉത്തരേന്ത്യയിൽ പശുവിൻ്റെ പേരിൽ പച്ച മനുഷ്യരെ സംഘപരിവാർ തീവ്രവാദികൾ തല്ലിക്കൊല്ലുന്ന സമയം അതിനു ശേഷം കശാപ്പ് നിരോധന നിയമം കൊണ്ട് വന്ന് അതിൻ്റെ ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാൻ സംഘപരിവാർ തീവ്രവാദികൾക്ക് വീണ്ടും ആയുധം കൊടുക്കാൻ മോദി ഗവൺമെൻ്റ് തയ്യാറപ്പോഴാണ് അത്തരം ഒരു സമരം നടത്തിയത്.

എനിക്ക് അഭിമാനിക്കാം

എനിക്ക് അഭിമാനിക്കാം

അത്തരം സമരരീതി എൻ്റെ പ്രസ്ഥാനത്തിൻ്റെ രീതി അല്ലാത്തത് കൊണ്ട് എനിക്ക് എതിരെ നടപടി എടുത്തത്. അത് ഞാൻ അംഗീകരിക്കുകയും.നടപടി യുടെ കലാവധി കഴിഞ്ഞപ്പോൾ ഞാൻ തിരിച്ച് പ്രസ്ഥാനത്തിലേക്ക് വരികയും ചെയ്തു. പക്ഷേ ആ സമരത്തോടു കൂടി അത്തരമൊരു കാടൻ നിയമം നടപ്പിലാക്കാൻ മോദി തയ്യാറായില്ല എന്നത് വ്യക്തി പരമായി എനിക്ക് അഭിമാനിക്കാം.

ചുവപ്പ് നരച്ചാൽ കാവി

ചുവപ്പ് നരച്ചാൽ കാവി

ഞാൻ നടത്തിയ പോരാട്ടം സംഘപരിവാറിന് എതിരെയാണ്. ആ സമരത്തെ ഒരു കമ്യൂണിസ്റ്റ് കാരന് ഇത്ര കുരു പൊട്ടുന്നു എങ്കിൽ തീർച്ചയായും ആര്‍എസ്എസ് സിപിഎം ബന്ധമാകാം. അതാണ് ഇപ്പോൾ പാലത്തായിൽ നമ്മൾ കണ്ടത്. കൊച്ചു പെൺകുട്ടിയെ പീഡിപ്പിച്ച ആര്‍എസ്എസുകാരനായ അദ്ധ്യപകനെ രക്ഷിക്കാൻ ഇരയായ പെൺകുട്ടിയെ മോശമായി ചിത്രീകരിച്ച് പിണറായി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. സിപിഎമ്മിലെ ലെ സംഘപരിവാർ ഏജൻ്റായി സജീഷ് അധപതിച്ചിരിക്കുന്നു. ചുവപ്പ് നരച്ചാൽ കാവി.

രാഗിണി ദ്വിവേദി: അന്ന് ബിജെപിയുടെ താരപ്രചാരക, ഇന്ന് മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍, വെട്ടിലായി..

English summary
Rijil Makkutty slams dyfi leader sk sajeesh on go matha issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X