കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"അവളൊരു സവർണ്ണ സ്വരൂപ ബിംബമല്ല. സർവോപരി അവളാരുടെയും ഒരു വരി കവിത കട്ട് എഴുതി മാനം കളഞ്ഞവളുമല്ല"

  • By
Google Oneindia Malayalam News

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ പരിഹസിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് അധ്യാപിക ദീപാ നിശാന്ത്. രമ്യയെ പരിഹസിച്ച് ദീപയുടെ വക ആദ്യ കൊട്ട് എംഎല്‍എ അനില്‍ അക്കരയ്ക്കായിരുന്നു. ഇതിന് പിന്നാലെ ദീപയ്ക്ക് മറുപടിയുമായി എംഎല്‍എയും എത്തിയതോടെ ഫേസ്ബുക്ക് യുദ്ധം കൊഴുത്തു.

<strong>പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍റെ ജയം ഉറപ്പാക്കാന്‍ പിസി ജോര്‍ജ്ജും! എന്‍ഡിഎയിലേക്കെന്ന് പ്രഖ്യാപനം</strong>പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍റെ ജയം ഉറപ്പാക്കാന്‍ പിസി ജോര്‍ജ്ജും! എന്‍ഡിഎയിലേക്കെന്ന് പ്രഖ്യാപനം

ഇപ്പോള്‍ ദീപയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. റിജിലിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 മാളികപ്പുറത്തമ്മയാവല്‍

മാളികപ്പുറത്തമ്മയാവല്‍

സ്ഥാനാർത്ഥി കടന്നു പോന്ന ജീവിതത്തിന്റെ വേനൽവിതാനങ്ങളും കനൽവഴികളും പറഞ്ഞ് വോട്ടഭ്യർത്ഥിക്കുന്നതിൽ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്.

ജനാധിപത്യപ്രക്രിയ

ജനാധിപത്യപ്രക്രിയ

ഒന്നോർക്കണം പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത്, എന്നിങ്ങനെയായിരുന്നു ദീപയുടെ ഫേസ്ബുക്കിലെ പ്രസക്ത ഭാഗങ്ങള്‍

ഫേസ്ബുക്ക് യുദ്ധം

ഫേസ്ബുക്ക് യുദ്ധം

ഇതോടെ എംഎല്‍എ അനില്‍ അക്കരെയും ദീപയ്ക്ക് മറുപടിയുമായി രംഗത്തെത്തി. ഒടുവില്‍ ദീപയും എംഎല്‍യും തമ്മില്‍ പരസ്പരം ഫേസ്ബുക്ക് യുദ്ധം തുടങ്ങി. ദീപയുടെ കുടുംബത്തെ കുറിച്ച് എംഎല്‍എ പറഞ്ഞതും അതിന് മറുപടിയുമായി ദീപ എത്തിയതുമെല്ലാം ഇതിന്‍റെ ബാക്കിപത്രം.

 പൊളിഞ്ഞു വീഴുന്നത്

പൊളിഞ്ഞു വീഴുന്നത്

ഒടുവില്‍ ദീപയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയാണ്. തന്‍റെ ഫേസ്ബുക്കിലാണ് റിജില്‍ ദീപയ്ക്ക് മറുപടി നല്‍കിയത്. "ദീപ നിശാന്ത് എന്ന കവിതാ മോഷ്ടാവിനോട് ചില ചോദ്യങ്ങൾ
#രമ്യ_ഹരിദാസ് പാട്ടുപാടി വോട്ടുചോദിക്കുമ്പോൾ ദീപയുടെ ഏത് ഭാഗത്താണ് കുരു പൊട്ടുന്നത്.

 കപടമുഖം ചാർത്തിയ

കപടമുഖം ചാർത്തിയ

രമ്യ രമ്യമായി പ്രചാരണം നടത്തുമ്പോൾ ദീപയുടെ ഏത് ഹർമ്യമാണ് പൊളിഞ്ഞു വീഴുന്നത്.
പറയണം കുളിർ മിസ്സേ...ഇടതുപക്ഷ രാഷ്ട്രീയം കപടമുഖം ചാർത്തിയ ചിരിയല്ല രമ്യയുടേത്. കസവിട്ട സാരികളുടെ കുടമാറ്റമല്ല അവളുടെ വസ്‌ത്രരീതി. കറ്റാർവാഴ കുഴമ്പിട്ട് കൈതപ്പൂ ചൂടിയ മുടിയല്ല രമ്യയുടേത്.

 സവർണ്ണ സ്വരൂപ ബിംബമല്ല

സവർണ്ണ സ്വരൂപ ബിംബമല്ല

അവളുടെ നിറം വെയിലുകൊള്ളാതെ വെളുപ്പിച്ച് എടുത്തുമല്ല. അവളുടെ ഉടൽ ക്യാറ്റ് വോക്കിൽ ശീലിച്ചതുമല്ല. അവളൊരു സവർണ്ണ സ്വരൂപ ബിംബമല്ല. സർവോപരി അവളരുടെയും ഒരു വരി കവിത കട്ട് എഴുതി മാനം കളഞ്ഞവളുമല്ല.

 ഹരിജനങ്ങളിൽ ഒരുവളാണ്

ഹരിജനങ്ങളിൽ ഒരുവളാണ്

അവൾ- ഗാന്ധിജി സ്നേഹത്തോടെ, അനുകമ്പയോടെ, അതിലേറെ അഭിമാനത്തോടെ ഈ നാടിന്റെ നെഞ്ചോട് ചേർത്തു വിളിച്ച ഹരിജനങ്ങളിൽ ഒരുവളാണ്..അവളെകുറിച്ച് ഇനി ഒരക്ഷരം മോശം പറഞ്ഞാൽ അവനവന്റെ കുഴികുത്തൽ ആയിത്തീരും ദീപേ...

 സഖാക്കളെ പറ്റിക്കാം

സഖാക്കളെ പറ്റിക്കാം

ഇടതുപക്ഷം ചേർന്ന് നടന്നാൽ ഹൃദയപക്ഷമെന്നു സഖാക്കളെ പറ്റിക്കാം. ഞങ്ങൾക്ക് അത് കപടപക്ഷവും ഉദരനിമിത്തവും ആയിട്ടേ കാണാൻ ആകു. ഭൂതകാലത്തെ കുളിരല്ല, വർത്തമാന കാലത്തെ ചൂടാണ് രാഷ്ട്രീയം. അല്ലാതെ ഭാവി ഓർത്തുള്ള വിറയലല്ല.

 'മീരാ'വിലാപം

'മീരാ'വിലാപം

ഒരു കാര്യം കൂടി പറയാം. മാന്യമായ മറുപടി ലഭിക്കണമെങ്കിൽ മാന്യമായി സംസാരിക്കുക. അല്ലെങ്കിൽ ഞങ്ങൾ വേറെ ആളെ വിളിക്കും. പിന്നെ 'മീരാ'വിലാപം നടത്തി ആളെ കൂട്ടരുത്.

 'ചിത്രഗുപ്തൻ' എങ്ങാനും.

'ചിത്രഗുപ്തൻ' എങ്ങാനും.

പറ്റിയത് പറ്റി, ഒന്നുല്ലേലും ഒരു ടീച്ചർ ആണെന്നല്ലേ വെപ്പ്. സത്യം പറ ടീച്ചർ, രമ്യ ഹരിദാസിനെതിരെയുള്ള പോസ്റ്റ്‌ സ്വന്തമായി എഴുതിയതാണോ അതോ..... ഇനി ആ 'ചിത്രഗുപ്തൻ' എങ്ങാനും...?? സത്യം പറഞ്ഞോ ഇല്ലേൽ കുളിരൊക്കെ നിമിഷങ്ങൾ കൊണ്ട് മലരാകും, മറക്കണ്ട...

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

<strong>രാഹുല്‍ ഗാന്ധി" title="രാഹുല്‍ ഗാന്ധി"പിന്‍മാറി"..വയനാട്ടില്‍ താന്‍ തന്നെ സ്ഥാനാര്‍ത്ഥിയെന്ന് ടി സിദ്ധിഖ്" />രാഹുല്‍ ഗാന്ധി"പിന്‍മാറി"..വയനാട്ടില്‍ താന്‍ തന്നെ സ്ഥാനാര്‍ത്ഥിയെന്ന് ടി സിദ്ധിഖ്

English summary
rijil makkuttys facebok post against deepa nishanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X