ഇയാൾ ഇത്രയും സംഘി മനസ്സുള്ളവനാണോയെന്ന് അന്ന് ഞാന്‍ കരുതി: അനില്‍ കുമാറിനെതിരെ റിജില്‍ മാക്കുറ്റി
കണ്ണൂര്‍: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയ മുന്‍ കെ പി സി സി ജനറല്‍സെക്രട്ടറി കെപി അനില്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. അഞ്ച് വർഷം സംഘടനാ ചുമതല വഹിച്ച മാന്യനാണ് ഇപ്പോൾ പാർട്ടിയെയും കുറ്റപ്പെടുത്തി സി പി എമ്മിലേക്ക് പോകുന്നതെന്നാണ് റിജില്‍ മാക്കുറ്റി വിമര്‍ശിക്കുന്നത്.
കശാപ്പ് നിരോധനത്തിനെതിരെ സമരം ചെയ്തതിന് പാർട്ടി നടപടിയെടുത്തപ്പോൾ എന്നെ ഏറ്റവും രൂക്ഷമായി നേരിട്ട് കണ്ട്പ്പോൾ തെറി പറഞ്ഞ മഹാനാണ് ഇപ്പോള്‍ സംഘപരിവാർ വിരുദ്ധതയ കുറിച്ച് പറയുന്നത്. അപ്പോഴാണ് ഞാൻ കരുതിയത് ഇയാൾ ഇത്രയും സംഘി മനസ്സുള്ളവനാണോ എന്ന്? ആ കെ പി അനിൽകുമാർ ആണ് ഇപ്പോൾ കെ പി സി സി പ്രസിഡൻ്റിന് സംഘി മനസ്സാണെന് പറയുന്നത്.

ആ വിഷയത്തിൽ ഒരു തരത്തിലും എന്നെ വിമർശിക്കാതിരുന്ന നേതാവ് കെ സുധാകരൻ ആയിരുന്നു. ഏതായാലും സി പി എമ്മിലേക്ക് പോകുമ്പോൾ അങ്ങനെ പറഞ്ഞാൽ അല്ലേ വല്ല ഉച്ചിഷ്ടവും കിട്ടും. ഭാവികാലം അതു ഭുജിച്ച് കഴിയാലോ? സംഘിമനസ്സുള്ളവന് കേരളത്തിൽ പോകാൻ പറ്റുന്ന ഏക പാർട്ടി സി പി എം ആണ്.
സംഘികളുടെ പണി ഇവിടെ സി പി എം നന്നായി ചെയ്യുന്നുണ്ടല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു പത്രസമ്മേളനം വിളിച്ച് താന്‍ കോണ്‍ഗ്രസ് വിടുന്ന കാര്യം കെപി അനില്‍കുമാര‍് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ അദ്ദേഹം എകെജി സെന്ററിലെത്തി സിപിഎമ്മില്‍ ചേരുന്നതായി അറിയിക്കുകയും ചെയ്തു. പത്ര സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനായിരുന്നു കെപി അനില്‍ കുമാര‍് നടത്തിയത്.
ഉമ്മന്‍ചാണ്ടിയോട് പാര്‍ട്ടിയില്‍ നിന്നും ഇറങ്ങിപ്പോവാന്‍ പറഞ്ഞ ഉണ്ണിത്താന്‍ ഉള്‍പ്പടേയുള്ളവര്‍ ഇന്നും കോണ്‍ഗ്രസിന് അകത്തുണ്ട്. കെ സുധാകരന് സംഘപരിവാര്‍ മനസ്സാണ്. കെപിസിസി അധ്യക്ഷ പദവി ലഭിച്ചില്ലെങ്കില്‍ ബിജെപിയിലേക്ക് പോവുമെന്ന് പരസ്യമായി പറഞ്ഞ വ്യക്തിയാണ് അദ്ദേഹം. സംഘപരിവാര്‍ മനസ്സുള്ള ഒരാള്‍ക്ക് മാത്രമേ അവരുമായി ചര്‍ച്ച നടത്താന്‍ സാധിക്കുകയുള്ളു. പദവി ലഭിച്ചതുകൊണ്ട് മാത്രമാണ് അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസില്‍ തുടരുന്നത്.
എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്; ഉടന്‍ പണം താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറല്‍
പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന് പറയുന്ന സുധാകരന്‍ എന്തുകൊണ്ട് ഇപ്പോള്‍ അതിന് തയ്യാറാവുന്നില്ല. ചര്‍ച്ച നടത്തിയിട്ടാണോ കെപിസിസി പ്രസിഡന്‍റ് വന്നത്. കൊടിക്കുന്നില്‍ സുരേഷ് കെപിസിസി പ്രസിഡന്‍റാവാന്‍ ആഗ്രഹിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ ജാതി പറഞ്ഞുള്ള അധിക്ഷേപം ആയിരുന്നില്ലേ. ഈ പറയുന്ന സുധാകരന്റെയല്ലാതെ വോറൊരു നേതാവിന്റെ പേര് പോലും ചര്‍ച്ച ചെയ്യാന്‍ സമ്മതിച്ചിട്ടില്ല. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്ത് പോലെയല്ലേ അദ്ദേഹം കെപിസിസി പിടിച്ചെടുത്തതെന്നും കെപി അനില്‍കുമാര്‍ ചോദിച്ചിരുന്നു.












Click it and Unblock the Notifications