കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബ്ല്യുസിസിയുടെ നിലപാടില്‍ മുകേഷ് വിഷയവും കത്തുന്നു... നടപടി വേണമെന്ന് റിമ

Google Oneindia Malayalam News

കൊച്ചി: ഡബ്ല്യുസിസിയുടെ നിലപാടില്‍ നടന്‍ മുകേഷും കുരുക്കില്‍. അടുത്തിടെ മുകേഷിനെതിരെ ബോളിവുഡിലെ കാസ്റ്റിംഗ് മാനേജര്‍ നടത്തിയ വെളിപ്പെടുത്തലിലാണ് ഡബ്ല്യുസിസി ഇടപെട്ടിരിക്കുന്നത്. റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ നിലപാട് ശക്തമാക്കിയിട്ടുണ്ട്. മലയാളത്തിലെ മീ ടു ക്യാമ്പയിനിന് ശക്തമായ പിന്തുണ നല്‍കി ഡബ്ല്യുസിസി ഇത് മുന്നോട്ട് കൊണ്ടുപോകുമെന്നാണ് സൂചന. ഇത് മുകേഷിന് വലിയ തിരിച്ചടിയാണ്.

നേരത്തെ മുന്‍ ഭാര്യ സരിതയടക്കം മുകേഷിന്റെ സ്വഭാവദൂഷ്യത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ വനിതാ കൂട്ടായ്മയും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ആരോപണം ഉന്നയിച്ച ടെസ് ജോസഫ് ഈ വിഷയം മുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നിരവധി സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് മുന്നോട്ടുവരാനുള്ള പിന്തുണയാണ് ഡബ്ല്യുസിസി നല്‍കുന്നതെന്നാണ് സൂചന.

മുകേഷിനെതിരായ ആരോപണം

മുകേഷിനെതിരായ ആരോപണം

കോടീശ്വരന്‍ എന്ന പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് തന്നെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നാണ് സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫിന്റെ ആരോപണം. തന്റെ മുറിയിലേക്ക് നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയെന്നും പിന്നീട് മുകേഷ് താന്‍ താമസിച്ചിരുന്ന മുറിയുടെ അടുത്തേക്ക് തന്റെ റൂം മാറ്റിയെന്നും ടെസ് പറഞ്ഞിരുന്നു. ഇത് പിന്നീട് എംഎല്‍എ കൂടിയായ മുകേഷ് നിഷേധിച്ചിരുന്നു. തനിക്ക് അവരെ അറിയുകയേ ഇല്ലെന്നാണ് മുകേഷ് പറഞ്ഞത്.

റിമയുടെ പരിഹാസം

റിമയുടെ പരിഹാസം

ഡബ്ല്യുസിസി അംഗങ്ങളുടെ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യത്തെ കുറിച്ചും പരാമര്‍ശമുണ്ടായി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അമ്മ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ നടന്‍ മുകേഷിനെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സംഘടനയ്ക്ക് സമയം കിട്ടുമോ എന്നായിരുന്നു റിമ കല്ലിങ്കലിന്റെ പരിഹാസം. ഇക്കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും അവര്‍ പറഞ്ഞു. അടുത്തതായി വന്ന ഒരു ലൈംഗിക ആരോപണം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുകേഷിന്റെ കാര്യം സൂചിപ്പിച്ച് കൊണ്ട് അവര്‍ പറയുകയും ചെയ്തു.

 അന്വേഷണം വേണം

അന്വേഷണം വേണം

മുകേഷിനെതിരെ തീര്‍ച്ചയായും അന്വേഷണം വേണമെന്നാണ് ഡബ്ല്യുസിസിയുടെ നിലപാടെന്ന് റിമ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ കുറിച്ചറിയാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും അവര്‍ പറഞ്ഞു. അദ്ദേഹം ഒരു എംഎല്‍എ ആണ്. കേസെടുത്ത ഒരു നടനെതിരെ പോലും നടപടി എടുക്കാന്‍ അമ്മയ്ക്ക് മടിയാണ്. അതുകൊണ്ട് മുകേഷിനെതിരെ നടപടി ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും റിമ പറഞ്ഞു. അതേസമയം ഈ കേസും അമ്മയ്ക്കുള്ളില്‍ ഇവര്‍ ഉയര്‍ത്തുമെന്നാണ് സൂചന.

കേസെടുക്കാനാവില്ല

കേസെടുക്കാനാവില്ല

മുകേഷിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാവില്ലെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ കൊല്ലം സിറ്റി പോലീസാണ് നിയമോപദേശം തേടിയത്. അതേസമയം സര്‍ക്കാരിന്റെ തീരുമാനത്തെ കുറിച്ചറിയാന്‍ താല്‍പര്യമുണ്ടെന്ന് റിമ പറഞ്ഞെങ്കിലും ഈ വിഷയത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുമെന്നാണ് സൂചന. മുകേഷിനെതിരെ കേസെടുത്താല്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവുമെന്നാണ് വാദം.

 ഡബ്ല്യുസിസി പോരാട്ടത്തിന്

ഡബ്ല്യുസിസി പോരാട്ടത്തിന്

ദിലീപ് വിഷയത്തിന് പുറമേ മുകേഷ് വിഷയവും സജീവമാക്കാനാണ് ഡബ്ല്യുസിസയുടെ തീരുമാനം. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ വിഷയവും ഉയര്‍ത്തി കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നാണ് നടിമാരുടെ നിലപാട്. അതിലുപരി നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ തുടക്കം മുതല്‍ പിന്തുണയ്ക്കുന്ന നിലപാടാണ് മുകേഷ് സ്വീകരിച്ചത്. അദ്ദേഹം സ്ത്രീവിരുദ്ധനാണെന്ന ആരോപണവുമുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് തന്നെയാണ് ഡബ്ല്യുസിസിയുടെയും ആവശ്യം.

<span class=ഡബ്ല്യുസിസിയുടെ തുറന്നുപറച്ചില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് തിരിച്ചടി.... ഏട്ടനും ഇക്കയും കുരുക്കില്‍" title="ഡബ്ല്യുസിസിയുടെ തുറന്നുപറച്ചില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് തിരിച്ചടി.... ഏട്ടനും ഇക്കയും കുരുക്കില്‍" />ഡബ്ല്യുസിസിയുടെ തുറന്നുപറച്ചില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് തിരിച്ചടി.... ഏട്ടനും ഇക്കയും കുരുക്കില്‍

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത വെല്ലുവിളി... എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കും!!മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത വെല്ലുവിളി... എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കും!!

English summary
rima against mukesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X