കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിനെതിരെ ആരോപണം കടുപ്പിച്ച് റിമ; മമ്മൂക്ക ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചെങ്കില്‍

Google Oneindia Malayalam News

തിരുവനന്തപുരം: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസിയും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ തുടരുന്നു. ദിലീപിന്റെ രാജി ചോദിച്ചുവാങ്ങിയെന്ന് കഴിഞ്ഞ എക്‌സിക്യൂട്ടീവ് മീറ്റിങ്ങിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാന്‍ വ്യക്തമാക്കിയെങ്കിലും ഡബ്ല്യൂസിസി ഈ നിലപാടിനെ പൂര്‍ണ്ണമായി അംഗീകരിച്ചിരുന്നില്ല.

<strong>രഹ്ന ഫാത്തിമ കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയെന്ന് ശോഭാ സുരേന്ദ്രന്‍, ഐജി ശ്രീജിത്തിനും വിമർശനം</strong>രഹ്ന ഫാത്തിമ കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയെന്ന് ശോഭാ സുരേന്ദ്രന്‍, ഐജി ശ്രീജിത്തിനും വിമർശനം

ദിലീപ് ഇപ്പോള്‍ എഎംഎംഎയുടെ ഭാഗമല്ല എന്നുള്ളതിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും തങ്ങളുടെ ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച് വിമുഖതയില്‍ അതിയായ നിരാശ രേഖപ്പെടുത്തുന്നുവെന്നായിരുന്നു ഡബ്ല്യൂസിസി ഇന്നലെ പ്രതികരിച്ചത്. ഇപ്പോള്‍ സംഘടനയ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനും എതിരേയുള്ള ആരോപണം കടുപ്പിച്ചിരിക്കുകയാണ് ഡബ്ല്യൂസിസി അംഗമായ റിമ കല്ലിങ്കല്‍.

എഎംഎംഎ എന്ന സംഘടന

എഎംഎംഎ എന്ന സംഘടന

താരസംഘടനയായ എഎംഎംഎ എന്ന സംഘടന എല്ലാതരത്തിലും പുരുഷ മാഫിയയായി മാറിയിരിക്കുന്നുവെന്നാണ് ഡബ്ല്യൂസിസി അംഗമായ റിമ കല്ലിങ്കല്‍ അഭിപ്രായപ്പെട്ടത്.

ഇവിടെ ഒരു പ്രശ്‌നവുമില്ല

ഇവിടെ ഒരു പ്രശ്‌നവുമില്ല

മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും കലഹിച്ച് ബഹളമുണ്ടാക്കി എഫേര്‍ട്ട് എടുത്ത് ഒരു വിഷയം ഉന്നയിക്കുമ്പോള്‍ ആ വിഷയത്തെ പരിഗണിക്കുന്നുപോലുമില്ലെന്നും ഇവിടെ ഒരു പ്രശ്‌നവുമില്ലെന്ന് തീര്‍ത്തുപറയുകയാണെന്നും റിമ കുറ്റപ്പെടുത്തുന്നു.

ദിലിപ് വിഷയത്തില്‍

ദിലിപ് വിഷയത്തില്‍

ദിലിപ് വിഷയത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായ നടപടി എടുത്തിരുന്നെങ്കിലും കാര്യങ്ങളള്‍ മാറി മറിഞ്ഞേനെ. എന്നാല്‍ അങ്ങനെയുണ്ടായില്ലെന്നും റിമ അഭിപ്രായപ്പെടുന്നു.

മഹാനടനെ അപമാനിക്കുന്നു

മഹാനടനെ അപമാനിക്കുന്നു

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മോഹന്‍ലാലിനെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു മഹാനടനെ അപമാനിക്കുന്നു എന്നാണല്ലോ എഎംഎംഎയുടെ വക്താക്കള്‍ ആരോപിക്കുന്നത് എന്ന ചോദ്യം ഉയര്‍ത്തിയപ്പോല്‍ അത് ഭയങ്കര കോമഡിയായിട്ടാണ് തനിക്ക് തോന്നുന്നത് എന്നായിരുന്നു റിമയുടെ മറുപടി.

തന്റെ അഭിപ്രായങ്ങള്‍

തന്റെ അഭിപ്രായങ്ങള്‍

ഒരു ഇന്‍ഡസ്ട്രിയോട്, അതിലേ കുറേ ആളുകളോട് നമ്മള്‍ സംസാരിക്കാനിരിക്കുമ്പോള്‍ ഇവരെല്ലാം ഒരു മോഹന്‍ലാലിന്റെ പിറകിലൊളിച്ചൊന്നും റിമ കുറ്റപ്പെടുത്തുന്നു. മാതൃഭൂമി ആഴ്ച്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് റിമ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞത്.

ഫാന്‍സ് ക്ലബ്ബുകാര്‍ ബഹളമുണ്ടാക്കുന്നു

ഫാന്‍സ് ക്ലബ്ബുകാര്‍ ബഹളമുണ്ടാക്കുന്നു

ചോദ്യങ്ങളെ അഭിമൂഖീകരിക്കാതെ ഒളിച്ചിരിക്കുന്നത് വളരെ ബാലിശമാണ്. എന്ത് പറഞ്ഞാലും ..മോഹന്‍ലാല്‍.. മോഹന്‍ലാല്‍.. എന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ ഫാന്‍സ് ക്ലബ്ബുകാര്‍ ബഹളമുണ്ടാക്കുന്നു. ഞങ്ങള്‍ മോഹന്‍ലാലിനെ കുറിച്ചല്ല, അമ്മയുടെ പ്രസിഡന്റിനെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്.

കസബയില്‍ മമ്മൂടി

കസബയില്‍ മമ്മൂടി

കസബ എന്ന സിനിമയില്‍ മമ്മൂടി എന്ന വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് പറയുമ്പോള്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് ശക്തമായ ഒരു നിലപാട് ആയേനെ.

കാര്യങ്ങള്‍ മാറ്റിമറിച്ചേനെ

കാര്യങ്ങള്‍ മാറ്റിമറിച്ചേനെ

ദിലീപിന്റെ വിഷയത്തില്‍ കൃത്യമായ ഒരു നിലപാട് മോഹന്‍ലാല്‍ എടുത്തിരുന്നെങ്കില്‍ അത് തങ്ങള്‍ എടുത്ത നിലപാടിനും മുകളിലായേനെയെന്നും അതൊരുപക്ഷെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് കാര്യങ്ങള്‍ മാറ്റിമറിച്ചേനെയെന്നും റിമ പറയുന്നു.

അവരുടെ തുറപ്പു ചീട്ട്

അവരുടെ തുറപ്പു ചീട്ട്

സംഘടയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ ഇപ്പോള്‍ കറക്ട് ആയി മോഹന്‍ലാല്‍ വന്നത് എന്തുകൊണ്ടാണെന്ന് കൂടി നമ്മള്‍ ചിന്തിക്കണം. അവര്‍ അവരുടെ തുറപ്പു ചീട്ട് ഉപയോഗിച്ച് കളിക്കുകയാണ്. അതാണ് അവര്‍ കൊണ്ടുവരുന്ന ഉത്തരം.

ഞങ്ങള്‍ക്ക് വിഷയമല്ല

ഞങ്ങള്‍ക്ക് വിഷയമല്ല

എഎംഎംഎ ഇപ്പോഴും മോഹന്‍ലാലിന് പിന്നില്‍ ഒളിച്ചിരിക്കുകയാണ്. ആരൊക്കെ വിഷയത്തെ എത്രവഴിമാറ്റാന്‍ നോക്കിയാലും ഞങ്ങല്‍ ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് മമ്മൂട്ടിയോ മോഹന്‍ലാലോ വിഷയമല്ല.

ബഹുമാനിക്കുന്ന ആളുകള്‍

ബഹുമാനിക്കുന്ന ആളുകള്‍

രണ്ടുപേരിലേയും കലാകാരന്‍മാരേയും ഞാന്‍ ബഹുമാനിച്ചിട്ടുണ്ട്. ബഹുമാനിക്കുന്ന ആളുകള്‍ നമ്മളേക്കാള്‍ ഒരുപാട് മുകളിലല്ലേ?. അവര്‍ക്കെന്തുകൊണ്ട് നമ്മള്‍ പറയുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസ്സിലാവുന്നില്ല എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും റിമ കൂട്ടിച്ചേര്‍ത്തു.

English summary
rima kallingal against a.m.m.a mohanlal and mammootty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X