Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിക്കെതിരേ അന്നു കാറില്‍ നടന്നത്!! അവള്‍ പറഞ്ഞത് ഇതാണ്...റിമ വെളിപ്പെടുത്തുന്നു!!

കരാട്ടെ പഠിപ്പിക്കുകയല്ല പെണ്‍കുട്ടികളെ തന്‍റേടമുള്ളവരാക്കുകയാണ് വേണ്ടതെന്ന് റിമ

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടു പോയി കാറില്‍ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൂട്ടുകാരിയും പ്രമുഖ നടിയുമായ റിമ കല്ലിങ്കല്‍ രംഗത്തു വന്നു. അന്നു കാറില്‍ വച്ച് സംഭവിച്ചതിനെക്കുറിച്ചും നടിയുടെ മനോധൈര്യത്തെക്കുറിച്ചും റിമ സംസാരിക്കുന്നു.

പുറത്തേക്കു ചാടാന്‍ ആലോചിച്ചു

അന്നു പള്‍സര്‍ സുനിയും സംഘവം ആക്രമിച്ചപ്പോള്‍ രക്ഷപ്പെടുന്നതിനായി കാറില്‍ നിന്ന് പുറത്തേക്ക് എടുത്തു ചാടാന്‍ താന്‍ ആലോചിച്ചിരുന്നതായി അവള്‍ പറഞ്ഞിരുന്നെന്ന് റിമ വെളിപ്പെടുത്തി.

പിന്‍മാറാന്‍ കാരണം

കാറില്‍ നിന്ന് എടുത്തു ചാടുന്നതില്‍ നിന്നു പിന്‍മാറാന്‍ കാരണം ഇതാണെന്ന് അവള്‍ പറഞ്ഞു. വേഗത്തില്‍ പോവുന്ന കാറില്‍ നിന്ന് ചാടിയാല്‍ ചിലപ്പോള്‍ അംഗഭംഗം വരികയോ മരിക്കുകയോ ചെയ്യുമെന്ന ഭയമാണ് ഇതില്‍ നിന്നു പിന്‍മാറാന്‍ കാരണമെന്നു അവള്‍ പറഞ്ഞതായി റിമ വ്യക്തമാക്കി.

അവള്‍ മാതൃക

നമ്മുടെ പെണ്‍കുട്ടികള്‍ക്കെല്ലാം മാതൃകയാണ് അവളെന്നു റിമ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയെയും അവള്‍ അതിജീവിച്ചത് എല്ലാവര്‍ക്കും പ്രചോദനമാണ്.

ഡെറ്റോള്‍ ഒഴിച്ചു കഴുകും

പേപ്പട്ടി കടിച്ചാല്‍ നമ്മള്‍ ആദ്യം ചെയ്യുക ഡെറ്റോള്‍ ഒഴിച്ചു കഴുകുകയാണ്. പിന്നീട് മുറിവ് കെട്ടിവച്ച ശേഷം ഇഞ്ചക്ഷന്‍ എടുക്കുകയും ചെയ്യും. അന്നത്തെ ദുരനുഭവം അത്രയേ ഉള്ളൂവെന്ന് അവള്‍ വിശ്വസിക്കുന്നതായി റിമ വ്യക്തമാക്കി.

കരാട്ടെയല്ല പഠിപ്പിക്കേണ്ടത്

പെണ്‍കുട്ടികളെ കരാട്ടെ പഠിപ്പിച്ചതു കൊണ്ടു മാത്രം ഇത്തരം ദുരന്തങ്ങളെ അതിജീവിക്കാനാവില്ലെന്ന് റിമ പറയുന്നു. കരാട്ടെ പഠിപ്പിക്കുന്നതിനു പകരം കുട്ടികളെ തന്റേടമുള്ളവരാക്കി വളര്‍ത്തുകയാണ് ചെയ്യേണ്ടതെന്നും നടി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കണം

സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു നാട് പെട്ടെന്നൊന്നും ഉണ്ടാവില്ല. അതിനാല്‍ പെണ്‍കുട്ടികളെ പ്രതികരിക്കാനും ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുമാണ് മാതാപിതാക്കള്‍ പഠിപ്പിക്കേണ്ടതെന്നു റിമ പറഞ്ഞു.

അനുഭവങ്ങള്‍

ആലപ്പുഴയിലും ഉഗാണ്ടയിലും ഷൂട്ടിങിനായി പോയപ്പോഴുള്ള അനുഭവങ്ങളെക്കുറിച്ച് റിമ മനസ്സ് തുറക്കുന്നു. ദാരിദ്ര്യവും ആഭ്യന്തര പ്രശ്‌നങ്ങളുമെല്ലാം ഉണ്ടെങ്കിലും ഉഗാണ്ടയിലുള്ളവര്‍ സ്ത്രീകളോട് കാണിക്കുന്ന ആദരവ് കണ്ടുപഠിക്കേണ്ടതാണ്. നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കുള്ള ടെന്‍ഷന്‍ അവര്‍ക്കില്ലെന്നും റിമ പറഞ്ഞു.

ആലപ്പുഴയിലെ ദുരനുഭവം

ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ വച്ച് ഒരു ദുരനുഭവം ഉണ്ടായി. രാത്രിയില്‍ ആരുമറിയാതെ തന്‍റെ മുറിയില്‍ അതിക്രമിച്ചു കയറിയ ഹോട്ടല്‍ ജീവനക്കാരനെതിരേ കേസുമായി മുന്നോട്ടുപോവും. കേസ് പിന്‍വലിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് യുവാവിന്റെ അച്ഛനും അമ്മയും പറഞ്ഞിരുന്നു. എന്നാല്‍ മറ്റൊരു പെണ്‍കുട്ടിക്കു നേരെ ഇത്തരം സംഭവം ഉണ്ടാവാതിരിക്കാന്‍ ഇയാള്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിനാല്‍ കേസില്‍ നിന്നു പിന്‍മാറില്ലെന്നും റിമ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+