Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷീലയെ ഗവര്‍ണറാക്കിയതിനെതിരെ റീമയുടെ പോസ്റ്റ്‌

തിരുവനന്തപുരം: ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ കേരള ഗവര്‍ണറായി നിയമിച്ച നടപടിയെ അതി രൂക്ഷമായി വിമര്‍ശിച്ച് നടി റീമ കല്ലിംഗല്‍. ഫേസ്ബുക്കിലൂടെയാണ് ഷീലയ്‌ക്കെതിരെ റീമ ആഞ്ഞടിച്ചത്. കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകരേ ജാഗ്രത ഇനി ആറ് മണിയ്ക്ക് മുമ്പ് തന്നെ വീട്ടില്‍ കയറിക്കോളൂ..ഷീല വരുന്നുണ്ട് എന്നാണ് റീമയുടെ പോസ്റ്റ്.

മനോരമ ദിനപത്രത്തില്‍ ഷീല കേരള ഗവര്‍ണര്‍ ആയി നിയമിതയാകുന്ന വാര്‍ത്തയും അതിനെ പരിഹസിച്ചുള്ള സ്റ്റാറ്റസും അടങ്ങിയ ഇമേജും ഷെയര്‍ ചെയ്ത് കൊണ്ടായിരുന്നു റീമയുടെ വിമര്‍ശനം.

Rima, Post, Against, Shila

ദില്ലി കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന് സ്ത്രീകള്‍ വൈകിട്ട് ആറ് മണിയ്ക്ക് മുന്‍പ് തന്നെ വീട്ടില്‍ കയറണമെന്ന് അന്ന് ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് പറഞ്ഞിരുന്നു. ഇതിനെയാണ് നടി പരിഹസിച്ചത്.

ഷീല ദീക്ഷിത്തിനെ കേരള ഗവര്‍ണറായി നിയമിച്ചതിനെതിരെ സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ളവയില്‍ പ്രതിഷേധം വ്യാപകമായിരുന്നു. പല അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഷീല ദീക്ഷിത്തിനെ കേരള ഗവര്‍ണറാക്കിയ നടപടിയെ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളും കുറ്റപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+