നടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു എന്നായിരുന്നേല്‍ നന്നായേനെ..!! മഞ്ഞവാര്ത്തകൾക്കെതിരെ റിമ..
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൈരളി പീപ്പിള്‍ ചാനലിനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ ടൈംസ് ഓഫ് ഇന്ത്യയ്ക്കെതിരെയും നടി റിമാ കല്ലിങ്ങല്‍. നടി ബലാത്സംഗം ചെയ്യപ്പെട്ടും എന്ന് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത നല്‍കിയതാണ് റിമയെ പ്രകോപിപ്പിച്ചത്. രൂക്ഷമായ ഭാഷയിലാണ് റിമയുടെ പ്രതികരണം.
Read Also: നടിയെ ആക്രമിച്ചതിന് പിന്നിലെ സിനിമാക്കാരെ തപ്പി പൊലീസ്..!! പള്‍സര്‍ ചെറുമീന്‍..?

പെണ്‍കുട്ടിയെ ആക്രമിക്കുക എന്നത് ബലാത്സംഗം എന്നാക്കിയാല്‍ മാത്രമേ മാധ്യമങ്ങള്‍ക്ക് തൃപ്തി വരൂ എന്ന് റിമ ചോദിക്കുന്നു. കൂട്ട ബലാത്സംഗം എന്നായിരുന്നേല്‍ കുറച്ചുകൂടി നന്നായിരുന്നേനെ എന്നും റിമ പറയുന്നു.

കൂറേക്കൂടി ക്രൂരതയും കൂടെ ഒരു ഇരുമ്പുദണ്ഡും ഉണ്ടായിരുന്നെങ്കില്‍ മാധ്യമങ്ങള്‍ക്ക് സെന്സെഷണലൈസ് ചെയ്ത് കുറേക്കൂടി ആഘോഷിക്കാമായിരുന്നുവെന്നും റിമ വിമര്‍ശിക്കുന്നു.

മാതൃഭൂമി ചാനലും ബലാത്സംഗം നടന്നുവെന്നുറപ്പിക്കാന് അനാവശ്യ ധൃതി കാട്ടിയെന്ന് റിമ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. പക്ഷേ പിന്നീടവര്‍ വാര്‍ത്ത പിന്‍വലിച്ചുവെന്നും റിമ പറയുന്നു.

മൂന്നാം കിട മഞ്ഞവാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമരംഗത്തെ രാക്ഷസന്മാരുടെ മുഖത്ത് താന്‍ തുപ്പുന്നുവെന്നു പറഞ്ഞാണ് റിമ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. നേരത്തെ നടിക്കെതിരെ സമാന വാര്‍ത്തകള്‍ നല്കിയ കൈരളി ചാനലിനേയും റിമ വിമര്‍ശിച്ചിരുന്നു.

നടി സഞ്ചരിക്കുന്ന വാഹനത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ കേരള എഡിഷനിലെ ഒന്നാം പേജ് വാര്‍ത്ത. മലയാളി നടിയെ ഓഡി കാറില്‍ മുന്‍ഡ്രൈവര്‍ ബലാത്സംഗം ചെയ്തു എന്നാണ് വെബ്സൈറ്റിലെ തലക്കെട്ട്.
റിമയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications