Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതൃഭൂമിയെ തിരുത്തി റീമ കല്ലിങ്കല്‍

കൊച്ചി: തന്റെ പ്രസംഗത്തെ തെറ്റായി റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി പത്രത്തെ തിരുത്തി നടി റീമ കല്ലിങ്കല്‍. ലോക വനിതാദിനാചരണത്തിന്റെ ഭാഗമായി കേരള വികാസ് കേന്ദ്രത്തിന്റെ സാമൂഹിക പ്രതിബന്ധതയുള്ള അഭിനേത്രിയ്ക്കുള്ള പുരസ്‌ക്കാരം ഏറ്റ് വാങ്ങിയ ശേഷമുള്ള റീമയുടെ പ്രസംഗമാണ് പത്രം തെറ്റായി റിപ്പോര്‍ട്ട് ചെയ്തത്.

പെണ്ണുങ്ങളെ വിലക്കുകയല്ല ആണുങ്ങളെ മര്യാദ പഠിപ്പിയ്ക്കുകയാണ് വേണ്ടതെന്നന് റീമ പറഞ്ഞുവെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അന്ന് താന്‍ പറഞ്ഞതെന്താണെന്ന് റീമ തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.

Rima Kallingal

തന്റെ ജീവിതത്തില്‍ എപ്പോഴും കരുത്ത് പകര്‍ന്നത് അച്ഛനും, സഹോദരനും, നല്ല ആണ്‍സുഹൃത്തുക്കളുമാണെന്നാണ് റീമ പറഞ്ഞത്. എന്നാല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സ്ത്രീകളെ ആറ് മണിയ്ക്ക് മുന്‍പേ വീട്ടില്‍ കയറാനല്ല അവരെ ബഹുമാനിയ്ക്കാന്‍ പരുഷന്‍മാരെ പഠിപ്പിയ്ക്കണം എന്ന വക്കുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ റീമ ഉദ്ദേശിച്ച കാര്യവും പത്രം റിപ്പോര്‍ട്ട് ചെയ്ത കാര്യവും രണ്ടും രണ്ട് വഴിക്കായി. ഒടുവില്‍ സത്യം ജനങ്ങളെ അറിയിക്കാന്‍ നടിയ്ക്ക് ഫേസ് ബുക്ക് വേണ്ടി വന്നു. ഫേസ്ബുക്കില്‍ താന്‍ എന്താണ് തൃശ്ശൂരില്‍ പറഞ്ഞതെന്ന് നടി കുറിച്ചിട്ടു


"On Women's day , at a function in thrissur , while addressing the audience I said-

"ഇന്ന് ലോക വനിതാ ദിനം ആയിട്ട് സ്ത്രീകള്ക്ക് എതിരെ ഉള്ള ക്രുരതകല്ലേ കുറിച് സംസാരിക്കാൻ ഞാൻ ആഗ്രഹികുന്നില്ല.

സ്ത്രീകല്ലേ 6 മണിക്ക് മുമ്പേ വീട്ടിൽ കയറാൻ അല്ല പക്ഷെ പുരുഷന്മാരെ സ്ത്രീകല്ലേ ബഹുമാനികാൻ ആണ് നമ്മൾ പടിപ്പികെന്ടാതെ എന്ന് ഞാൻ വിശ്വസിക്കുന്നു . എന്ടെ ജീവിതത്തിൽ എന്നെ ഏറ്റവും സ്നേഹിച്ച , മനസിലാകിയ , കരുത്ത് പകർന്ന എന്ടെ അച്ഛനെ , ഏട്ടനെ , നല്ല ആണ്‍ സുഹൃതുകല്ലേ ഞാൻ ഇവിടെ ഓർകുന്നു !"

The same news was reported by Maathrubhumi the next day as given below in the pic .

ഇതല്ലല്ലോ മാത്രുഭുമിയിലെ ജൗർനലിസ്റ്റ് ചേട്ടാ ഞാൻ ഉദേശിച്ച കിനാശേരി "-ഇതായിരുന്ന മാതൃഭൂമിയെ തിരുത്തി റീമ കല്ലിങ്കല്‍ എഫ്ബിയില്‍ ഇട്ട പോസ്റ്റ്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+