കളിച്ച് കളിച്ച് ലാലേട്ടന് എതിരെയോ.. റിമ കല്ലിങ്കലിനെ അസഭ്യം പറഞ്ഞും പച്ചത്തെറി വിളിച്ചും ഫാൻസ്
കോഴിക്കോട്: പാര്‍വ്വതിക്ക് നേരെ നടന്നത് പോലൊരു ഹീനമായ സൈബര്‍ ആക്രമണം അടുത്ത കാലത്തൊന്നും ഒരു നടിക്ക് നേരെയും നടന്നിട്ടില്ല. മമ്മൂട്ടി പോലീസ് വേഷത്തില്‍ അഭിനയിച്ച കസബയിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ച് സംസാരിച്ചതിനാണ് പാര്‍വ്വതി ക്രൂരമായ ഫാന്‍സ് ആക്രമണത്തിന് വിധേയയായത്. മമ്മൂട്ടി മാത്രമായിരുന്നില്ല പാര്‍വ്വതിയെ തെറിവിളിക്കാന്‍ ഫാന്‍സിനുണ്ടായ കാരണം.
അഭിപ്രായം തുറന്നടിച്ച് പറയുന്ന വ്യക്തി, പാര്‍വ്വതിയെന്ന പെണ്ണ്, വിമന്‍ ഇന്‍ സിനിമ കലക്ടീവിനോടുള്ള അസഹിഷ്ണുത, അങ്ങനെ പല ഘടകങ്ങളും കൂടിച്ചേര്‍ന്നിട്ടുള്ളതായിരുന്നു തെറിവിളിക്ക് പിന്നിലുള്ള വികാരം. അപ്പോഴും പാര്‍വ്വതി സംസാരിച്ച അടിസ്ഥാനപരമായ വിഷയം ആരും കണ്ടില്ല. റിമയുടെ വിഷയത്തിലും സ്ഥിതി വ്യത്യസ്തമല്ല. മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനെ വിമര്‍ശിച്ചു എന്ന് പറഞ്ഞാണ് ഫാന്‍സിന്‌റെ അഴിഞ്ഞാട്ടം.

കസബ വില്ലനായത് പാർവ്വതിക്ക്
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തിലാണ് മലയാള സിനിമയില്‍ സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്നതിന് എതിരെ പാര്‍വ്വതി വിമര്‍ശനം ഉന്നയിച്ചത്. കസബയെന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധത ഉദാഹരണമായി ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം. അത് സിനിമയുടെ പ്രമേയത്തെയോ നടനെയോ ഒന്നും നേരിട്ട് കുറ്റപ്പെടുത്തുന്നത് ആയിരുന്നുമില്ല താനും.

ഹീനമായ സൈബർ ആക്രമണം
പക്ഷെ പാര്‍വ്വതി പറഞ്ഞതല്ല, ഫാന്‍സ് എന്ന് പറഞ്ഞ് നടക്കുന്ന കൂട്ടര്‍ മനസ്സിലാക്കിയത്. അവരുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പാര്‍വ്വതി വിമര്‍ശിച്ചു എന്ന തരത്തിലായി കാര്യങ്ങള്‍. ഇതോടെ വെട്ടുകിളികള്‍ പാര്‍വ്വതിയെ തെറിവിളി ആക്രമണം തുടങ്ങി. സോഷ്യല്‍ മീഡിയയിലെ തെറിവിളി കൂടാതെ പാര്‍വ്വതിയും പുറത്തിറങ്ങാനിരിക്കുന്ന സിനിമയ്ക്ക് നേരെയും ആക്രമണം നീണ്ടു.

റിമയ്ക്കും തെറിവിളി
ഇത്രയും രൂക്ഷമായ ആക്രമണം അഴിച്ച് വിട്ടവരില്‍ എത്ര പേര്‍ പാര്‍വ്വതി പറഞ്ഞത് കേട്ടുകാണും എന്നത് സംശയമാണ്. പലരും ഫോര്‍വേര്‍ഡ് ചെയ്ത് വരുന്ന മെസ്സേജുകളും മററും കണ്ട് തെറിവിളിക്കുന്നവരാണ്. പാര്‍വ്വതി ഉന്നയിച്ച ഗൗരവകരമായ വിഷയം ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കും താല്‍പര്യമേ ഇല്ലായിരുന്നു. ഫാന്‍സോ സിനിമയിലെ മറ്റ് പ്രമുഖരോ ആ വിഷയം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു. റിമ കല്ലിങ്കലിന്റെ അവസ്ഥയും വ്യത്യസ്തമല്ല.

പുലിമുരുകനെക്കുറിച്ച് പറയരുത് പോലും
തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടെഡ് എക്‌സ് ടോക്‌സിലാണ് റിമ കല്ലിങ്കില്‍ സിനിമയില്‍ നിലനില്‍ക്കുന്ന അനീതികളെക്കുറിച്ച് ധൈര്യപൂര്‍വ്വം സംസാരിച്ചത്. സിനിമയ്ക്ക് അകത്തും പുറത്തും സ്ത്രീകള്‍ക്ക് നേരെയുള്ള അനീതികള്‍, നടിമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം അടക്കമുള്ള കാര്യങ്ങളായിരുന്നു റിമ സംസാരിച്ചത്. എന്നാല്‍ ഇതൊന്നുമല്ല പൊങ്കാലക്കാര്‍ കേട്ടത്. അവര്‍ കേട്ടത് പുലിമുരുകനെന്ന ചിത്രത്തെക്കുറിച്ച് റിമ പറഞ്ഞ അഭിപ്രായം മാത്രമാണ്.

പുലിമുരുകനിലെ സ്ത്രീകൾ
മലയാള സിനിമയില്‍ സ്ത്രീകള്‍ എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്ന് പറവേ ആണ് പുലിമുരുകനെ പേരെടുത്ത് പറയാതെ ആയിരുന്നു റിമ വിമര്‍ശിച്ചത്. മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടത്തില്‍ ആകെയുളളത് നാല് സ്ത്രീ കഥാപാത്രങ്ങളാണ്. വഴക്കാളിയായ ഭാര്യ, നായകനെ വശീകരിക്കാന്‍ വരുന്ന സെക്‌സ് സിംബലായ സ്ത്രീ, പ്രസവിക്കാന്‍ മാത്രമുള്ള സ്ത്രീ, തെറിവിളിക്കുന്ന അമ്മായി അമ്മ എന്നായിരുന്നു റിമയുടെ പരാമര്‍ശം.

ഫാൻസിന്റെ അഴിഞ്ഞാട്ടം
ഇതോടെ ഫാന്‍സിന് ഹാലിളകി. റിമ പറഞ്ഞ മറ്റ് വിഷയങ്ങളൊന്നും നിലനില്‍ക്കുന്നേ ഇല്ല എന്ന തരത്തിലാണ് മോഹന്‍ലാല്‍ ഫാന്‍സ് തെറിവിളി തുടങ്ങിയിരിക്കുന്നത്. റിമയുടെ ഫേസ്ബുക്ക് പേജില്‍ ഫാന്‍സ് അസഭ്യവും തെറിയുമായി അഴിഞ്ഞാടുകയാണ്. ഹാപ്പി ഹസ്ബന്‍ഡ് പോലുള്ള സിനിമകളിലെ റിമയുടെ വേഷം ചൂണ്ടിക്കാട്ടിയൊക്കെയാണ് ആക്രമണം നടക്കുന്നത്.

തെറി ആഷിഖ് അബുവിനും
റിമയുടെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവിനേയും തെറിവിളിക്കാര്‍ വെറുതേ വിടുന്നില്ല. നേരത്തെ തന്നെ ആഷിഖ് അബു പലരുടേയും കണ്ണിലെ കരടാണ്. പാര്‍വ്വതിക്ക് നേരെ നടന്ന സൈബര്‍ ആക്രമണത്തിനൊപ്പം റിമയ്ക്കും ആഷിഖിനും നേര്‍ക്കും തെറിവിളിയുണ്ടായിരുന്നു. കസബയെക്കുറിച്ച് പറഞ്ഞപ്പോള്‍ പാര്‍വ്വതിയുടെ അടുത്തിരുന്ന റിമ ചിരിച്ചു എന്നതായിരുന്നു കാരണം.

ആഷിഖിന് അന്ന് കിട്ടിയ തെറിവിളി
അതിന്റെ പേരില്‍ ആഷിഖ് അബുവിന്റെ സിനിമയായാ മായാനദിക്ക് എതിരെ വരെ പ്രചാരണം നടക്കുകയുണ്ടായി. ആഷിഖ് അബു നേരത്തെ ഓർക്കുട്ടിൽ മോഹൻലാലിന് എതിരെ പ്രചാരണം നടത്തി എന്ന പേരിലും ചീത്തവിളി പുരോഗമിക്കുന്നു. ആഷിഖ് അബു എന്ന വ്യക്തി..പണ്ട് ഓർക്കുട്ടിൽ ലാലേട്ടന്റെ ഹേറ്റേഴ്സ് പേജ് അഡ്മിൻ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് അതിന്റെ പേരിൽ അയാളെ പ്രേക്ഷകർ , ഫാൻസ് വിളിച്ച ചീത്ത കേട്ടാൽ ആരായാലും കരഞ്ഞുപോകും..അത് ചിലപ്പോൾ നിങ്ങൾക്ക് അറിയില്ലായിരിക്കും..അയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഒന്നു നോക്കിയാൽ മനസ്സിലാവും എന്നാണ് ഒരാളുടെ പ്രതികരണം

ഹാപ്പി ഹസ്ബൻഡ്സിലെ റിമ
"പുലിമുരുകനിലെ സ്ത്രീകഥാപാത്രങ്ങൾ പുരുഷനെ വശീകരിക്കാനും, വഴക്കിടാനും, പെറ്റുകൂട്ടാനും!" എന്ന് ഹാപ്പി ഹസ്ബൻഡ്സ് എന്ന സിനിമയിൽ മറ്റു ഭാര്യമാരുടെ ഭർത്താക്കന്മാരെ വശീകരിക്കുന്ന നന്മ നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിച്ച റിമ കല്ലിങ്കൽ എന്നാണ് മറ്റൊരു പരിഹാസം. ഫീൽഡ് ഔട്ട് ആയ ഒരു പറ്റം അമ്മായിമാരെ കൂട്ടു പിടിച് ഒരു ഊള സംഘടനേം ഉണ്ടാക്കി അന്നും ഇന്നും എന്നും മലയാള സിനിമ അടക്കി വാഴുന്ന മമ്മൂക്കയും മോഹൻലാലും പോലുള്ള താരങ്ങളെ രൂക്ഷമായി വിമർശിച്ചു പബ്ലിസിറ്റി ഇണ്ടാക്കാൻ നോക്കുന്ന നിന്നെ പോലുള്ള ഊള അമ്മായി ക്ക് നീ ഹാപ്പി ഹസ്ബൻഡ്‌സിൽ ചെയ്ത ആ റോൾ ഇല്ലേ ...അത് തന്നെയാ ജീവിതത്തിലും നല്ലത് എന്നാണ് ഒരു കമന്റ്

മലയാളത്തിൽ കാണില്ലെന്ന്
ലാലേട്ടനെ പറഞ്ഞാ നീ പിന്ന മലയാള സിനിമയില്‍ കാണത്തില്ല ഇത് ഞങ്ങടെ അഹങ്കാരം തന്നെയാണ് എന്നാണ് ഒരു ഫാൻ ഭീഷണി മുഴക്കുന്നത്. പാറു ഒന്ന് കണ്ഠം വഴി ഓടി ഇങ്ങു വന്നതേ ഉള്ളു അപ്പൊ ദേ റീമേച്ചി വീണ്ടും കണ്ഠം വഴി ഓടാൻ ഉള്ള തയ്യാറെടുപ്പുമായി വന്നേക്കുന്നു... റീമേച്ചിക്ക് പിന്നെ പേടിക്കണ്ട കൊല്ലങ്ങളായിട്ട് പടം ഒന്നും ഇല്ലാത്തത്കൊണ്ട് ഡിസ്‌ലൈക്ക് കിട്ടും എന്ന പേടിയും വേണ്ട.... വാട്ട് എ സൈക്കിളോടിക്കൽ മൂവ് റീമേച്ചി എന്നാണ് മറ്റൊരാളുടെ കമന്റ്.












Click it and Unblock the Notifications