കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുല്‍ഖര്‍ സല്‍മാന് എതിരെ റിമകല്ലിങ്കല്‍; ദുല്‍ഖറിനെപോലെ കൈകഴുകാന്‍ ഞങ്ങള്‍ക്കാവില്ല

Google Oneindia Malayalam News

തിരുവനന്തപുരം: രൂപീകരണഘട്ടതില്‍ സംഘടനയോടൊപ്പം അടിയുറച്ച നിന്നിരുന്ന നടി മഞ്ജുവാര്യര്‍ പിന്നീട് പിന്‍വാങ്ങിയെങ്കിലും അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി താരസംഘടനയായ എഎംഎംഎയിലും പൊതുസമൂഹത്തിലും ഡബ്ല്യൂസിസി നിരന്തരം ശബ്ദംഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

<strong>വാജ്‌പേയിയുടെ മരുമകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; മുഖ്യമന്ത്രിക്കെതിരെ മത്സരം, ബിജെപിക്ക് ഇരട്ടപ്രഹരം</strong>വാജ്‌പേയിയുടെ മരുമകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; മുഖ്യമന്ത്രിക്കെതിരെ മത്സരം, ബിജെപിക്ക് ഇരട്ടപ്രഹരം

മറുപക്ഷത്ത് ചിലര്‍ ദിലീപിന് വേണ്ടി ഇപ്പോഴും വാദിച്ചുകൊണ്ടിരിക്കുന്നവരുമുണ്ട്. ദുല്‍ഖര്‍ സല്‍മാനെ പോലെ ചിലര്‍ രണ്ടു പക്ഷത്തും നില്‍ക്കാത്ത നിലപാടായിരുന്നു സ്വീകരിച്ചിരിക്കുന്നത്.. ദുല്‍ഖറിന്റെ ഈ നിലപാടിനെ രംഗത്തെത്തിയിരിക്കുകയാണ് ഡബ്ല്യൂസിസി പ്രവര്‍ത്തകയായ റിമകല്ലിങ്കല്‍..

ഡബ്ല്യൂസിസി

ഡബ്ല്യൂസിസി

കൊച്ചിയില്‍ യുവനടി അക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ എഎംഎംഎയ വേണ്ടത്ര ഇടപെടല്‍ നടത്താതിരുന്ന ഘട്ടത്തിലാണ് സിനിമയിലെ വനിതാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂസിസി) എന്ന സംഘടന രൂപീകരിക്കുന്നത്.

ഉറച്ച ബോധ്യം

ഉറച്ച ബോധ്യം

അക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കണമെന്ന ഉറച്ച ബോധ്യത്തില്‍ നിന്നുമാണ് ഡബ്ല്യൂസിസി എന്ന സംഘടന ആരംഭിച്ചതെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ് സംഘടനയുടെ സജീവ പ്രവര്‍ത്തകയ റിമ കല്ലിങ്കല്‍.

ദുല്‍ഖര്‍ സല്‍മാനെപോലെ

ദുല്‍ഖര്‍ സല്‍മാനെപോലെ

ചിലര്‍ അക്രമിക്കപ്പെട്ട നടിക്കൊപ്പവും ആരോപണം ഉന്നയിക്കപ്പെട്ട നടനും ഒപ്പമില്ലെന്ന നിലപാടാണ് എടുത്തത്. ഇത്തരത്തില്‍ നിലപാട് സ്വീകരിച്ച ദുല്‍ഖര്‍ സല്‍മാനെപോലെ ഇരു ഭാഗത്തും നില്‍ക്കാനില്ലെന്ന് പറഞ്ഞ കൈകഴുകാന്‍ തങ്ങളിലെന്നാണ് ഒരു ആഴ്ച്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ റിമ വ്യക്തമാക്കിയത്.

അരേയും ദ്രോഹിക്കാനല്ല

അരേയും ദ്രോഹിക്കാനല്ല

അക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കണമെന്ന ഉറച്ച ബോധ്യമാണ് വനിതാ കുട്ടായ്മയ്ക്ക് രൂപീകരണ ഘട്ടത്തിലും ഇപ്പോഴുമുള്ളത്. അരേയും ദ്രോഹിക്കാനല്ല. പക്ഷെ ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേട്ടക്കാരായ മറ്റു പലര്‍ക്കും എതിരെ നില്‍ക്കേണ്ടി വരുമെന്നും റിമ വ്യക്തമാക്കുന്നു.

എനിക്ക് സാധിക്കില്ല

എനിക്ക് സാധിക്കില്ല

ദുല്‍ഖര്‍ പറയുന്നത് പോലൊരു നിലപാട് എടുക്കാന്‍ എനിക്ക് സാധിക്കില്ല. കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറിനില്‍ക്കാന്‍ ഞങ്ങല്‍ക്ക് കഴിയില്ല.

നിലനില്‍പ്പിന്റെ പ്രശ്‌നമാണ്

നിലനില്‍പ്പിന്റെ പ്രശ്‌നമാണ്

കാരണം ഇത് ഞങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ദുല്‍ഖറിന് അങ്ങനെ പറഞ്ഞ് കൈകഴുകാന്‍ പറ്റുമായിരിക്കും. പക്ഷെ ഞങ്ങള്‍ക്ക് കഴിയില്ല. അതിന്റെ കൂടെ നില്‍ക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് റിയാമെന്നും റിമ കൂട്ടിച്ചേര്‍ത്തു.

നിലപാട്

നിലപാട്

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ആക്രമിക്കപ്പെട്ടവരേയും ഇരയാക്കപ്പെട്ടവരേയും തനിക്ക് കുട്ടിക്കാലം മുതല്‍ അറിയാം. ഈ വിഷയത്തില്‍ എന്താണ് സംഭവവിച്ചത് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് വ്യക്തമായി അറിയില്ല.

അഭിപ്രായം പറയേണ്ടത്

അഭിപ്രായം പറയേണ്ടത്

ഈ സാഹചര്യത്തില്‍ അത്തരമൊരും കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് ഇവിടെയാണോ എന്നാണോ എന്ന് തനിക്കറിയല്ലെന്നും ആയിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. മഞ്ജു വാര്യര്‍ ഇപ്പോഴും സംഘടനയ്‌ക്കൊപ്പം ഉണ്ടോ എന്ന ചോദ്യത്തിന് അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ടായിരുന്നു എന്നായിരുന്നു റിമ മറുപടി നല്‍കിയത്.

മോഹന്‍ലാലിന് എതിരേയും

മോഹന്‍ലാലിന് എതിരേയും

അഭിമുഖത്തില്‍ താരസംഘടയ്ക്ക് എതിരേയും പ്രസിഡന്റ് മോഹന്‍ലാലിന് എതിരേയും റിമ വീണ്ടും വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. താരസംഘടനയായ എഎംഎംഎ എന്ന സംഘടന എല്ലാതരത്തിലും പുരുഷ മാഫിയയായി മാറിയിരിക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു.

പരിഗണിക്കുന്നുപോലുമില്ല

പരിഗണിക്കുന്നുപോലുമില്ല

മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും കലഹിച്ച് ബഹളമുണ്ടാക്കി എഫേര്‍ട്ട് എടുത്ത് ഒരു വിഷയം ഉന്നയിക്കുമ്പോള്‍ ആ വിഷയത്തെ പരിഗണിക്കുന്നുപോലുമില്ലെന്നും ഇവിടെ ഒരു പ്രശ്നവുമില്ലൈന്ന് തീര്‍ത്തുപറയുകയാണ്.

ദിലിപ് വിഷയത്തില്‍

ദിലിപ് വിഷയത്തില്‍

ദിലിപ് വിഷയത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായ നടപടി എടുത്തിരുന്നെങ്കിലും കാര്യങ്ങളള്‍ മാറി മറിഞ്ഞേനെ. എന്നാല്‍ അങ്ങനെയുണ്ടായില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മോഹന്‍ലാലിനെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു മഹാനടനെ അപമാനിക്കുന്നു എന്നാണല്ലോ എഎംഎംഎയുടെ വക്താക്കള്‍ ആരോപിക്കുന്നത് എന്ന ചോദ്യം ഉയര്‍ത്തിയപ്പോല്‍ അത് ഭയങ്കര കോമഡിയായിട്ടാണ് തനിക്ക് തോന്നുന്നത് എന്നായിരുന്നു റിമയുടെ മറുപടി.

ഫാന്‍സ് ക്ലബ്ബുകാര്‍

ഫാന്‍സ് ക്ലബ്ബുകാര്‍

ഒരു ഇന്‍ഡസ്ട്രിയോട്, അതിലേ കുറേ ആളുകളോട് നമ്മള്‍ സംസാരിക്കാനിരിക്കുമ്പോള്‍ ഇവരെല്ലാം ഒരു മോഹന്‍ലാലിന്റെ പിറകിലൊളിച്ചൊന്നും റിമ കുറ്റപ്പെടുത്തുന്നു. ചോദ്യങ്ങളെ അഭിമൂഖീകരിക്കാതെ ഒളിച്ചിരിക്കുന്നത് വളരെ ബാലിശമാണ്. എന്ത് പറഞ്ഞാലും ..മോഹന്‍ലാല്‍.. മോഹന്‍ലാല്‍.. എന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ ഫാന്‍സ് ക്ലബ്ബുകാര്‍ ബഹളമുണ്ടാക്കുന്നു. ഞങ്ങള്‍ മോഹന്‍ലാലിനെ കുറിച്ചല്ല, അമ്മയുടെ പ്രസിഡന്റിനെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്.

മമ്മൂടി എന്ന വ്യക്തി

മമ്മൂടി എന്ന വ്യക്തി

കസബ എന്ന സിനിമയില്‍ മമ്മൂടി എന്ന വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് പറയുമ്പോള്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് ശക്തമായ ഒരു നിലപാട് ആയേനെ. ദിലീപിന്റെ വിഷയത്തില്‍ കൃത്യമായ ഒരു നിലപാട് മോഹന്‍ലാല്‍ എടുത്തിരുന്നെങ്കില്‍ അത് തങ്ങള്‍ എടുത്ത നിലപാടിനും മുകളിലായേനെയെന്നും അതൊരുപക്ഷെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് കാര്യങ്ങള്‍ മാറ്റിമറിച്ചേനെയെന്നും റിമ പറയുന്നു.

മോഹന്‍ലാലിനെതിരെ ആരോപണം കടുപ്പിച്ച് റിമ; മമ്മൂക്ക ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചെങ്കില്‍മോഹന്‍ലാലിനെതിരെ ആരോപണം കടുപ്പിച്ച് റിമ; മമ്മൂക്ക ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചെങ്കില്‍

{document1}

English summary
rima kallingal against dulquer salmaan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X