Get Updates
Get notified of breaking news, exclusive insights, and must-see stories!

'കിടക്ക പങ്കിടാൻ അവൻ വിളിക്കുന്നു!! കുറ്റക്കാരിയാക്കുന്നത് അവളെ!! ഇന്നസെന്റിന് മറുപടിയുമായി റിമ!!

അവസരങ്ങൾ വേണമെങ്കിൽ കിടക്കപങ്കിടണമെന്ന് പറയുന്നത് പുരുഷനും എന്നാൽ കുറ്റക്കാരിയാകേണ്ടി വരുന്നത് സ്ത്രീയുമാണെന്ന് റിമ പറയുന്നു

തിരുവനന്തപുരം: നടനും എംപിയുമായ ഇന്നസെന്റിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിന് മറുപടിയുമായി നടി റിമകല്ലിങ്കൽ. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് റിമ ഇന്നസെന്റിന് മറുപടി നൽകിയിരിക്കുന്നത്. സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്താണ് റിമയുടെ പോസ്റ്റ്.

അവസരങ്ങൾ വേണമെങ്കിൽ കിടക്കപങ്കിടണമെന്ന് പറയുന്നത് പുരുഷനും എന്നാൽ കുറ്റക്കാരിയാകേണ്ടി വരുന്നത് സ്ത്രീയുമാണെന്ന് റിമ പറയുന്നു. അത്തരത്തിലൊരു സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായിട്ടാണ് നാം ജീവിക്കുന്നതെന്ന് റിമ പറയുന്നു.

rimakallingal

വിശേഷാധികാരങ്ങളാൽ അന്ധരായി പോകുന്നത് കൊണ്ടാണ് അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ എല്ലാ സ്ത്രീകളും വാർത്ത സമ്മേളനം വിളിക്കണമെന്ന് കരുതുന്നതെന്നും റിമ പറയുന്നു. ഈ സംവിധാനത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുമ്പോഴും എന്തു ചെയ്യണമെന്നറിയില്ലെന്നും പക്ഷെ ഈ ദുരവസ്ഥ ഒരു നാൾ മാറുക തന്നെ ചെയ്യുമെന്നും റിമ പറയുന്നു.

അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ വച്ച് നടന്മാരും എംഎല്‍എമാരുമായ ഗണേഷ് കുമാറും മുകേഷും മാധ്യമ പ്രവർത്തകരോട് മോശമായി പെരുമാറിയ സംഭവത്തിൽ മാപ്പ് പറയാൻ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിനിടെയാണ് ഇന്നസെന്റ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് ഇന്നസെന്റ് മോശം പരാമർശം നടത്തിയത്.

പഴയകാലമല്ലെന്നും കാസ്റ്റിങ് കൗച്ച് ഉണ്ടായാൽ അതൊക്കെ മാധ്യമങ്ങളറിയുമെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു. അങ്ങനെയൊരു സംഭവമേ മലയാള സിനിമയിൽ ഇല്ലെന്നും ഇന്നസെന്റ് ഉറപ്പിച്ച് പറഞ്ഞു. നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ അവര്‍ കിടക്ക പങ്കിട്ടെന്നുവരുമെന്നും ഇന്നസെൻറ് പറഞ്ഞു. ഇതാണ് വിവാദമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+