Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയ്ക്ക് റിമ കല്ലിങ്കലിന്‍റെ മുഖമടിച്ചുള്ള മറുപടി! മോഹന്‍ലാന്‍ വരെ അപമാനിച്ചു! അവളും..

Recommended Video

cmsvideo
    അമ്മയ്ക്ക് റിമ കല്ലിങ്കലിന്‍റെ മുഖമടിച്ചുള്ള മറുപടി

    അമ്മയിലേക്ക് ദിലീപിന് തിരിച്ചെടുത്ത നടപടിയെ ശക്തമായ ഭാഷയിലായിരുന്നു വിമന്‍ ഇന്‍ സിനിമാ കലക്ടീവ് സംഘടന വിമര്‍ശിച്ചത്. ഇരയ്ക്കൊപ്പം നില്‍ക്കാതെ കുറ്റാരോപിതനെ പിന്തുണച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്നും എന്തൊക്കെ സംഭവിച്ചാലും അവള്‍ക്കൊപ്പം തന്നെയെന്ന കടുത്ത നിലപാടും ഡബ്ല്യുസിസി സ്വീകരിച്ചു.

    എന്നാല്‍ നിലപാട് കര്‍ക്കശമാക്കിയ കൂട്ടായ്മ എന്തുകൊണ്ട് അമ്മയുടെ യോഗത്തില്‍ ഇതിനെ കുറിച്ച് ഒരക്ഷരം സംസാരിച്ചില്ലെന്ന വിമര്‍ശനമാണ് പാടെ ഉയര്‍ന്നത്. ഇപ്പോള്‍ എന്തുകൊണ്ടാണ് തങ്ങള്‍ യോഗത്തില്‍ പ്രതികരിക്കാതിരുന്നതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍ റിമയുടെ വാക്കുകള്‍ ഇങ്ങന

    എന്തുകൊണ്ട്

    എന്തുകൊണ്ട്

    എന്തുകൊണ്ടാണ് ചോദിക്കേണ്ടിടത്ത് കാര്യങ്ങള്‍ ചോദിച്ചില്ല എന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്. രണ്ട് കാര്യങ്ങളാണ് ചോദ്യത്തിന് മറുപടിയായി പറയാന്‍ ഉള്ളത്. ഒന്ന് ഈ സംഭവം നടന്ന് ഒരു കൊല്ലമാകുന്നു. പല രീതിയില്‍ അമ്മയുമായി ചര്‍ച്ചകള്‍ തുടങ്ങി വയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് നിങ്ങള്‍ കണ്ടതാണ്.

    സ്കിറ്റ്

    സ്കിറ്റ്

    അവസാനമായി നിങ്ങള്‍ എല്ലാവരും കണ്ടതാണ് അമ്മ എന്ന സംഘടന എല്ലാവരും കൂടി ഒത്തുകൂടി നടത്തിയ ഒരു സ്വകാര്യ ചാനല്‍ പരിപാടിയില്‍ അവര്‍ എന്ത് രീതിയിലാണ് ഞങ്ങള്‍ക്ക് മറുപടി തന്നത് എന്ന്. അതും ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ വെച്ച്. ഞങ്ങള്‍ ഉന്നയിച്ച കാര്യങ്ങളോട് അവരുടെ പ്രതികരണം എങ്ങനാണെന്ന് നിങ്ങള്‍ കണ്ടതാണ്.അത്തരം ആളുകളോട് അതുകൊണ്ട് തന്നെ ഇനിയും പോയി ഒരു ചര്‍ച്ചയ്ക്ക് തയ്യാറാവേണ്ട ആവശ്യം എന്താണ്.

    അപേക്ഷ

    അപേക്ഷ

    അതുകൊണ്ട് തന്നെ ഇനിയും പോയി ഒരു ചര്‍ച്ചയ്ക്ക് ഇരുന്നു കൊടുക്കണമെന്ന് ദയവ് ചെയ്ത് ഞങ്ങളോട് ആരും പറയരുത്. അമ്മയില്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കാരണം അവര്‍ക്ക് നമ്മളോടുള്ള നിലപാട് ആ ഒരൊറ്റ സ്കിറ്റിലൂടെ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണ്. മലയാള സിനിമയിലെ സീനിയയര്‍ മോസ്റ്റ് ആയിട്ടുള്ള താരങ്ങള്‍ വരെ അതിന്‍റെ ഭാഗമായിരുന്നു.

    ഫേസ്ബുക്ക്

    ഫേസ്ബുക്ക്

    ഈ വിഷയത്തെ ഇത്രയും അപക്വമായി കാണുന്നവരോട് ഇനി എന്താണ് കൂടുതല്‍ പറയേണ്ടത്. അതുകൊണ്ടാണ് എല്ലാവരോടും എന്ന നിലയില്‍ ചോദ്യം പബ്ലിക് ആയി ഫേസ്ബുക്കിലൂടെ ചോദിച്ചത്.

    കുറ്റാരോപിതന്‍

    കുറ്റാരോപിതന്‍

    മൂന്ന് മാസം ജയിലില്‍ കഴിഞ്ഞ, കുറ്റാരോപിതനായ, രണ്ട് പ്രാവിശ്യം ജാമ്യം നിഷേധിക്കപ്പെട്ട ഒരു വ്യക്തിയും അപമാനിക്കപ്പെട്ട ഇരയും അമ്മയുടെ ഭാഗമായി നില്‍ക്കവെ ഇത്തരമൊരു നിലപാട് അമ്മ എടുക്കുമ്പോള്‍ എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാട് എടുത്തത് എന്ന് ബോധിപ്പിക്കാനുള്ള ഉത്തരവാദിത്തം അമ്മയ്ക്കുണ്ട്. അത് അംഗങ്ങളെ ബോധിപ്പിക്കേണ്ടത് അമ്മയുടെ ഉത്തരവാദിത്തമാണ്. ബോധ്യപ്പെടുത്താത്ത സാഹചര്യത്തില്‍ സംഘടനയില്‍ തുടരേണ്ടെന്ന നിലപാടാണ് ഉള്ളത്.

    ഇനി

    ഇനി

    ഇനി അമ്മയില്‍ തുടരുമോയെന്ന ചോദ്യത്തിന് ഡബ്യുസിസിയുടെ നിലപാട് പിന്നെ അറിയിക്കാമെന്നും അതേസമയം വ്യക്തിപരമായി തനിക്ക് ഇനി അത് വളരെ ബുദ്ധിമുട്ടാണെന്നുമാണ് റിമ പറഞ്ഞത്. പ്രത്യേക കാരണങ്ങള്‍ കൊണ്ടാണ് താന്‍ ഇപ്പോള്‍ അമ്മയില്‍ തുടരുന്നത്. വ്യക്തിപരമായ തിരുമാനം എടുത്താണ് ഞാന്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.

    അപമാനിച്ചു

    അപമാനിച്ചു

    മുന്‍പ് നടന്ന അമ്മയുടെ പരിപാടിയില്‍ താന്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ അന്ന് പത്മപ്രിയയും പാര്‍വ്വതിയുമെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അവരെ ഇരുത്തിക്കൊണ്ടാണ് തങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള സ്കിറ്റ് അവര്‍ അവതരിപ്പിച്ചത്. പാര്‍വ്വതിയോ പത്മപ്രിയയോ അങ്ങനെയൊരു സ്കിറ്റ് അവതരിപ്പിക്കുമെന്ന കാര്യം അറിഞ്ഞിരുന്നില്ല.

    സഹകരിക്കാന്‍

    സഹകരിക്കാന്‍

    വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു അമ്മ ചെയ്തത്. അതുകൊണ്ട് തന്നെ ഇനി ഇങ്ങനെയുള്ള ആളുകളോടൊപ്പം സഹകരിച്ച് മുന്നോട്ട് പോകാന്‍ താത്പര്യമില്ല. അമ്മയെന്ന സംഘടന ജനാധിപത്യ നിലപാട് സ്വീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നില്ല. ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട അമ്മയുടെ പ്രസിഡന്‍റ് പോലും പരിപാടിയുടെ ഭാഗമായിരുന്നു. ഇനി ആ സംഘടനയില്‍ ജനാധിപത്യമായ രീതിയിലുള്ള ഒരു മാറ്റം പെട്ടെന്ന് ഉണ്ടാകുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല.

    സൈലന്‍സ് ബ്രേക്കേഴ്സ്

    സൈലന്‍സ് ബ്രേക്കേഴ്സ്

    കുറ്റാരോപിതര്‍ തന്നെയാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. എന്ത് സംഭവിച്ചാലും നിലപാട് വ്യക്തമാക്കാനുള്ള ഒരു സ്പേസ് ക്രിയേറ്റ് ചെയ്ത് എടുക്കുകയാണ് വനിതാ കൂട്ടായ്മയുടെ ലക്ഷ്യം. എന്ത് ചതിക്കുഴി ആണെങ്കിലും ഇരയ്ക്കൊപ്പം തന്നെ നില്‍ക്കുമെന്ന് തന്നെയാണ് ഇപ്പോഴും പറയാന്‍ ഉള്ളത്. ഇരയുടെ നിലപാട് തന്നെയാണ് വനിതാ സംഘടന ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

    അവള്‍

    അവള്‍

    ഇതൊക്കെ കണ്ടും കേട്ടും അവള്‍ ഇരിക്കുകയാണ്. തങ്ങള്‍ പറയുന്നതിനെ എതിര്‍ക്കുന്ന ഫാനുകളോട് പറയുന്നത് ഇതാണ്. നമ്മുക്ക് ആര്‍ക്ക് വേണമെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. അവള്‍ക്കെതിരായ നിലപാടുകളാണ് നിങ്ങള്‍ ഇപ്പോഴും എടുക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് അപകടം വന്നാലും ഈ ഉള്ളവര്‍ ഇരയ്ക്കൊപ്പം നില്‍ക്കാതെ കുറ്റാരോപിതനൊപ്പം നില്‍ക്കുകയേ ഉള്ളൂ.

    ഇരയോട്

    ഇരയോട്

    ആക്രമിക്കപ്പെട്ട നടിയോട് താന്‍ വ്യക്തിപരമായി സംസാരിച്ചിരുന്നു. എന്നാല്‍ അതിനെ കുറിച്ച് തനിക്ക് ഇപ്പോള്‍ ഒന്നും പറയാനില്ല. വളരെ വൈകാതെ അവളുടെ മറുപടി നിങ്ങള്‍ക്ക് ലഭിക്കും. ഇനി എന്തൊക്കെ സംഭവിച്ചാലും അവള്‍ക്കൊപ്പം മാത്രം-റിമ പറ‍ഞ്ഞു.

    വീഡിയോ

    പരിപാടിയുടെ പൂര്‍ണരൂപം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+