ആലപ്പുഴയിലെ ഹോട്ടല്‍ മുറിയില്‍ റിമ കല്ലിങ്കലിന് സംഭവിച്ചത് !!ഇരുട്ടില്‍ ഒരാള്‍..!! പിന്നെ നടന്നത് !!
കോഴിക്കോട്: കൊച്ചിയില്‍ വെച്ച് യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന് പിന്നാലെയാണ് സിനിമാരംഗത്തിന് അകത്തും പുറത്തും നടിമാര്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെ ഉള്ളവ പുറത്ത് വന്നത്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിക്ക് പിന്നാലെ മറ്റൊരു നടിക്ക് നേരെ ആലപ്പുഴയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് അതിക്രമം നടന്നുവെന്നത് അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അന്ന് സംഭവിച്ചതെന്തെന്ന് നടി റിമ കല്ലിങ്ങല്‍ തുറന്ന് പറയുന്നു.
Read Also: ക്യാമറയ്ക്ക് മുന്നില്‍ തുണിയുരിഞ്ഞ് ലൈംഗിക ചേഷ്ടകള്‍ കാണിക്കണം..!! ഇല്ലെങ്കില്‍ !! ഇത് ഞെട്ടിക്കും!!
Read Also: പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ വൈദികനെ രക്ഷിക്കാന്‍ നടന്നത് വന്‍ ഗൂഢാലോചന..!! പിന്നണിയില്‍ ഉന്നതർ..!!

ഞെട്ടിക്കുന്ന അനുഭവമാണ് ആലപ്പുഴയില്‍ തനിക്കുണ്ടായതെന്ന് നടി റിമ കല്ലിങ്ങല്‍ തുറന്നു പറയുന്നു. ആലപ്പുഴയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയതായിരുന്നു റിമ. അന്ന് സംഭവിച്ചത് ഇതാണ്.

ആദ്യം ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് താമസ സൗകര്യം ഒരുക്കിയിരിക്കുന്ന ഹോട്ടലിലേക്ക് റിമ ചെല്ലുന്നു. സുരക്ഷിതമായ സ്ഥലമായിരുന്നു. മറ്റു പ്രത്യേകിച്ചുള്ള കുഴപ്പമൊന്നും തനിക്ക് തോന്നിയില്ലെന്ന് നടി പറയുന്നു.

ഉറങ്ങിക്കഴിഞ്ഞ് വെളുപ്പിന് എന്തോ ശബ്ദം കേട്ടാണ് റിമ ഞെട്ടി എഴുന്നേറ്റത്. നോക്കുമ്പോള്‍ മുറിയില്‍ ഇരുട്ടില്‍ ആരോ നില്ക്കുന്നു. ഭയന്ന നടി ഉറക്കെ ഒച്ച വെച്ചു.

റിമ ഒച്ചവെച്ചതോടെ മുറിയില്‍ ഉണ്ടായിരുന്ന ആള് പുറത്തേക്ക് ഓടിപ്പോയി. റിമ താമസിച്ചിരുന്ന മുറിയുടെ വാതിലിന് ഇലക്ട്രോണിക് ലോക്കാണ്. അകത്ത് കുറ്റി ഇല്ലായിരുന്നു.

അതു കൊണ്ടുതന്നെ മുറി പുറത്ത് നിന്നും തുറക്കണമെങ്കില്‍ താക്കോല്‍ വേണം. പുറത്ത് നിന്ന് താക്കോല്‍ കൊണ്ട് തുറക്കാന്‍ ഹോട്ടലില്‍ ഉള്ള ജീവനക്കാരന് മാത്രമേ സാധിക്കൂ എന്നുറപ്പായിരുന്നു.

തന്റെ മുറിയില്‍ കയറിയത് ആ ഹോട്ടലിലെ ജീവനക്കാരന് തന്നെ ആണെന്ന് ഉറപ്പായിരുന്നു. വൈകിട്ട് ഹോട്ടല്‍മുറിയിലേക്ക് ബാഗുമായ വന്ന ആളെ തനിക്ക് നേരത്തെ സംശയം തോന്നിയിരുന്നുവെന്നും റിമ പറയുന്നു.

കൗമാരപ്രായം കഴിഞ്ഞ ഒരു പയ്യനായിരുന്നു ആള്. ബാഗുമായി തന്റെയൊപ്പം അവന് ലിഫ്റ്റില്‍ കയറിയപ്പോള്‍ തന്നെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. കാരണമില്ലാതെ അവന് വിറയ്ക്കുകയും അസ്വസ്ഥപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു.

ആ പയ്യന് തന്നെയാണ് രാത്രിയില്‍ മുറിയില്‍ അതിക്രമിച്ച് കടന്നതെന്ന് പിന്നീട് കണ്ടെത്തി. ഹോട്ടലില്‍ ഉണ്ടായിരുന്ന മാസ്റ്റര്‍ കീ ഉപയോഗിച്ചാണ് അവന് വാതില്‍ തുറന്ന് അകത്ത് കടന്നതെന്നും കണ്ടെത്തി. പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു.

പയ്യന്റെ അച്ഛനും അമ്മയും വന്ന് കേസ് പിന്‍വലിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടതായും റിമ പറയുന്നു. മകനെതിരെയുള്ള കേസ് പിന്‍വലിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുക മാത്രമേ തങ്ങള്‍ക്ക് മുന്നില്‍ വഴിയുള്ളൂ എന്നവര്‍ പറഞ്ഞു.

പക്ഷേ താന്‍ കേസില്‍ നിന്നും പിന്മാറാന് തയ്യാറായില്ല. കേസ് പിന്‍വലിച്ചാല്‍ ആ പയ്യന് പിന്നീട് മറ്റൊരു പെണ്‍കുട്ടിക്ക് നേരെ തിരിയില്ല എന്നതിന് ഒരുറപ്പും ഇല്ലാത്തതിനാലാണ് അത്തരമൊരു തീരുമാനം എടുത്തതെന്നും റിമ പറയുന്നു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications