• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മംമ്ത മോഹൻദാസിനെതിരെ റിമ കല്ലിങ്കലും ആഷിഖ് അബുവും! സഹതാപം മാത്രം!

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മംമ്ത മോഹന്‍ദാസ് നടത്തിയ പരാമര്‍ശം വന്‍ വിവാദമായി മാറിയിരിക്കുകയാണ്. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ട് എങ്കില്‍ അതിന് ഉത്തരവാദി അവര്‍ തന്നെയാണ് എന്നാണ് മംമ്ത ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

മോശമായി പെരുമാറുന്നവരെ സ്ത്രീകള്‍ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാവാം ദുരനുഭവങ്ങള്‍ ഉണ്ടാകുന്നതെന്നും മംമ്ത പറയുകയുണ്ടായി. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ നിസ്സാരവത്ക്കരിക്കുന്ന നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. റിമ കല്ലിങ്കലും ആഷിഖ് അബുവും മംമ്തയ്ക്ക് എതിരെ രംഗത്ത് വന്നുകഴിഞ്ഞു. മറുപടിയുമായി മംമ്തയും രംഗത്ത് വന്നതോടെ വിവാദം ചൂടുപിടിച്ചിരിക്കുകയാണ്.

പീഡനം പെണ്ണിന്റെ കുറ്റമല്ല

പീഡനം പെണ്ണിന്റെ കുറ്റമല്ല

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് അവരുടെ കുറ്റം കൊണ്ടല്ല എന്നാണ് റിമ മംമ്തയ്ക്ക് നല്‍കുന്ന മറുപടി. റിമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: പ്രിയപ്പെട്ട മംമ്ത, പീഡിപ്പിക്കപ്പെട്ട, അപമാനിപ്പിക്കപ്പെട്ട സഹോദരി-സഹോദരന്മാരെ, എല്‍ജിബിടി സുഹൃത്തുക്കളേ.. നിങ്ങളെ അപമാനിക്കുന്നതിലും പരിഹസിക്കുന്നതിലും ആക്രമിക്കുന്നതിലും തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുന്നതിലും നിങ്ങളല്ല ഉത്തരവാദികള്‍.

അവരാണ് ഉത്തരവാദികൾ

അവരാണ് ഉത്തരവാദികൾ

നിങ്ങളെ ആക്രമിക്കുന്നവരാണ് അതിന് ഉത്തരവാദികള്‍. ഇത്തരം തെറ്റുകളെ ന്യായീകരിക്കുന്ന സമൂഹമാണ് ഉത്തരവാദികള്‍. തെറ്റ് ചെയ്തയാളെ സംരക്ഷിക്കുന്നവരാണ് ഉത്തരവാദികള്‍. മറ്റൊരാളുടെ തെറ്റിനെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ക്ക് കുറ്റബോധം തോന്നേണ്ട ആവശ്യമില്ല. ഇനിയും ഉറക്കെ സംസാരിക്കുകയും മറ്റുള്ളവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുക. നിശബ്ദതയുടേയും അവഗണനയുടെ ഈ മതിലുകള്‍ നമുക്ക് തകര്‍ക്കാം.

മംമ്തയുടെ മറുപടി

മംമ്തയുടെ മറുപടി

മംമ്ത മോഹന്‍ദാസിനെ ടാഗ് ചെയ്തു കൊണ്ടുള്ള പോസ്റ്റില്‍ ഉടനെ തന്നെ നടിയുടെ നീണ്ട മറുപടിയും എത്തി: റിമയുടെ അഭിപ്രായത്തിന് നന്ദി. ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തനിക്കും മനസ്സിലാകും. താന്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ല എങ്കിലും സ്ത്രീകളെ ദുര്‍ബലകളായി കണക്കാക്കുന്ന, നിശബ്ദരാക്കുന്ന സമൂഹത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയ്ക്ക് തനിക്കത് മനസ്സിലാകും.

ആ അനുഭവം തനിക്കുമുണ്ട്

ആ അനുഭവം തനിക്കുമുണ്ട്

ഏറ്റവും വേണ്ടപ്പെട്ട, വിശ്വസിച്ച പുരുഷന്മാരില്‍ നിന്നും അപമാനമേല്‍ക്കേണ്ടി വന്ന അനുഭവങ്ങള്‍ തനിക്കുമുണ്ടായിട്ടുണ്ട്. പുരുഷന്‍ അപരിചിതനാണോ പരിചയക്കാരനാണോ എന്നുള്ളത് അവിടെ പ്രസക്തമല്ല. പ്രിയപ്പെട്ട സ്ത്രീകളെ, ഉള്ളില്‍ നിന്നും നിലവിളിക്കുന്ന സ്ത്രീകള്‍ക്കെതിരെ നിങ്ങള്‍ തിരിയരുത്. പ്രതികരിക്കുന്നതിന് മുന്‍പ് ഒന്ന് ചിന്തിക്കുക.

തൂക്കിക്കൊല്ലുകയാണ് വേണ്ടത്

തൂക്കിക്കൊല്ലുകയാണ് വേണ്ടത്

തെറ്റ് ചെയ്തവരോട് തനിക്ക് ക്ഷമിക്കാനാകില്ല. ബലാംത്സഗക്കേസിലെ കുറ്റവാളികളെ തൂക്കിക്കൊല്ലാനാണ് നിയമത്തോട് ആവശ്യപ്പെടേണ്ടത്. കാരണം അവര്‍ക്ക് രണ്ടാമതൊരു അവസരം നല്‍കരുത്. ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ സ്ത്രീകള്‍ ഉച്ചത്തില്‍ പ്രതികരിക്കണം. പരസ്പരം കുറ്റപ്പെടുത്തുന്നതിന് മുന്‍പ് നിങ്ങള്‍ നിയമവ്യവസ്ഥയ്ക്ക് നേരെ വിരല്‍ ചൂണ്ടൂ എന്നാണ് റിമയ്ക്ക് മംമ്ത നല്‍കിയ മറുപടി.

അവരെ അപമാനിക്കാതിരിക്കാം

അവരെ അപമാനിക്കാതിരിക്കാം

അപ്പോഴും പീഡിപ്പിക്കപ്പെടുന്നത് സ്വന്തം തെറ്റ് കൊണ്ടാണ് എന്ന തന്റെ വിവാദ പ്രസ്താവനയെക്കുറിച്ച് വ്യക്തത വരുത്താന്‍ മംമ്ത തയ്യാറാവുന്നില്ല. മറ്റൊന്നും ചെയ്തില്ലെങ്കിലും ആക്രമിക്കപ്പെടുന്നവരെ അപമാനിക്കാതിരിക്കുക എന്നതെങ്കിലും നമുക്ക് ചെയ്യാനാവണമെന്നും നിങ്ങളിലെ പോരാളിയോട് സ്‌നേഹവും ബഹുമാനവും മാത്രമേ ഉള്ളൂവെന്നും റിമ മംമ്തയ്ക്ക് മറുപടിയും നല്‍കി.

നടനെ പിന്തുണയ്ക്കുന്നു

നടനെ പിന്തുണയ്ക്കുന്നു

റിമയുടെ പോസ്റ്റിന് താഴെ മംമ്തയ്ക്ക് നേരെ വലിയ വിമര്‍ശനങ്ങളും ചോദ്യങ്ങളുമാണ് ഉയരുന്നത്. മംമ്തയില്‍ നിന്നും ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചില്ലെന്നും നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനായ നടനെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് ചെയ്യുന്നത് എന്ന വിമര്‍ശനത്തിനും മംമ്ത മറുപടി നല്‍കിയിരിക്കുന്നു. നടനാണെങ്കിലും അല്ലെങ്കിലും കുറ്റക്കാരനെന്ന് കണ്ടെത്തിയാള്‍ ശിക്ഷ നല്‍കണം.

സെലിബ്രിറ്റികൾക്ക് മാത്രമാണിത്

സെലിബ്രിറ്റികൾക്ക് മാത്രമാണിത്

എന്നാല്‍ സാധാരണക്കാരായ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ആരും എന്താണ് ശബ്ദമുയര്‍ത്താത്തത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടുന്ന വിഷയങ്ങളില്‍ മാത്രം എന്തിനാണ് ഇത്രയും ഒച്ചപ്പാടുകള്‍. ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ കുഴപ്പമാണിത്. സിനിമാ ലോകത്തിന്റെത് മാത്രമല്ലെന്നും മംമ്ത പറയുന്നു. മംമ്തയ്ക്ക് പിന്നെയും റിമയുടെ മറുപടിയുണ്ട്.

ഇത് അനുവദിക്കാവുന്നതല്ല

ഇത് അനുവദിക്കാവുന്നതല്ല

കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടേ. എന്നാല്‍ അതുവരേയ്ക്കും എന്തിനാണ് ആക്രമണത്തെ അതിജീവിച്ചവരെ അപമാനിക്കുന്നത്. കുട്ടിക്കാലത്ത് താന്‍ പീഡിപ്പിക്കപ്പെട്ടതിന്റെ ഉത്തരവാദി താന്‍ തന്നെയാണ് എന്ന് പറയാന്‍ ആരെയും അനുവദിക്കില്ല. ഇത്തരം അക്രമങ്ങളെ അതിജീവിക്കുന്നവര്‍ കടന്ന് പോകുന്ന അവസ്ഥകളെ കുറച്ച് കാണുന്നതും അനുവദിക്കാവുന്നതല്ല.

സഹതാപം മാത്രം

സഹതാപം മാത്രം

അത്തരക്കാരില്‍ മംമ്ത, താങ്കളുമുണ്ട്. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ തന്നെ ഇപ്പോള്‍ പറഞ്ഞിരിക്കുന്നു ജീവിതത്തില്‍ പലരും അപമാനിച്ചിട്ടുണ്ട് എന്ന് എന്നാണ് റിമയുടെ കലക്കന്‍ മറുപടി. ആഷിഖ് അബുവും മംമ്തയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. എല്ലാത്തരത്തിലും മംമ്തയോട് സഹതപിക്കുന്നു എന്നാണ് ആഷിഖിന്റെ പരിഹാസം. അതേസമയം ദിലീപ് ഫാന്‍സ് അടക്കമുള്ളവര്‍ മംമ്തയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Rima Kallingal's reply to Mamta Mohandas's comment on rape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more