കാണാന്‍ ട്രാന്‍സ്‌ജെന്‍ഡറിനെ പോലെയുണ്ടെന്ന് യുവാവ്; ചുട്ടമറുപടിയുമായി റിമ കല്ലിങ്കല്‍, കയ്യടിച്ച് ആരാധകര്‍

നിലപാടുകളും അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വെട്ടിത്തുറന്ന് പറയുന്ന നടിയാണ് റിമ കല്ലിങ്കല്‍. സമൂഹത്തിലെയും സിനിമ മേഖലയിലെയും നിലനില്‍ക്കുന്ന പ്രശ്‌നങ്ങളിലൊക്കെ തന്റേതായ നിലപാട് സ്വീകരിക്കുന്ന വ്യക്തി കൂടിയാണ് റിമ. ചില കാര്യങ്ങള്‍ നടത്തിയ തുറന്നുപറച്ചിലുകള്‍ വിവാദത്തിനും ട്രോളുകള്‍ക്കും ഇരയായിട്ടുണ്ട്. അടുത്തിടെ താരം ഭര്‍ത്താവ് ആഷിഖ് അബവുമായി അവധിക്കാലം അടിച്ചുപൊളിക്കാന്‍ റഷ്യയില്‍ എത്തിയിരുന്നു.

റഷ്യയിലെ യാത്രകളും വിശേഷങ്ങളും എല്ലാം തന്നെ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. കൂടാതെ വാരിയം കുന്നന്‍ എന്ന ചിത്രത്തില്‍ നിന്ന് ആഷിഖ് അബു പിന്‍മാറിയതിനെ തുടര്‍ന്ന് റിമയുടെയും ആഷിഖിന്റെയും പോസ്റ്റുകള്‍ക്ക് നേരെ വ്യക്തി അധിക്ഷേപ കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ താന്‍ പങ്കുവച്ച ഒരു ചിത്രത്തിന് താഴെ ഒരാള്‍ പങ്കുവച്ച കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് റിമ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയായിരുന്നു കമന്റ് വന്നത്. വിശദാംശങ്ങളിലേക്ക്...

1

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്ന പല സെലിബ്രിറ്റികളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അധിക്ഷേപം നിറഞ്ഞതും സാദാചാര ബോധമുള്ള കമന്റുകള്‍. ചിലര്‍ ഇത്തരം കമന്റുകളില്‍ പ്രതികരിക്കാറില്ലെങ്കിലും മറ്റ് ചിലര്‍ ചുട്ടമറുപടിയും നല്‍കാറുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു നടി അനശ്വര രാജന്‍ നേരിട്ടത്.

2

എന്നാല്‍ ഇപ്പോഴിതാ റിമ കല്ലിങ്കല്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന ഒരു ഫോട്ടോയ്ത്ത് താഴെ വന്ന കമന്റിന് താരം ചുട്ടമറുപടി നല്‍കിയിരിക്കുകയാണ്. നിഖില്‍ നിഖില്‍ എന്ന ഇന്‍സ്റ്റ അക്കൗണ്ടില്‍ നിന്നാണ് റിമയുടെ ചിത്രത്തിന് താഴെ കമന്റ് വന്നത്. നിങ്ങലെ കാണാന്‍ ട്രാന്‍സ്‌ഡെന്‍ഡറിനെ പോലെയുണ്ടെന്നാണ് ഇയാളുടെ കമന്റ്. എന്നാല്‍ ഇതിന് റിമ നല്ല തകര്‍പ്പന്‍ മറുപടിയാണ് നല്‍കിയത്.

3

എന്നാല്‍ ഇപ്പോഴിതാ റിമ കല്ലിങ്കല്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന ഒരു ഫോട്ടോയ്ത്ത് താഴെ വന്ന കമന്റിന് താരം ചുട്ടമറുപടി നല്‍കിയിരിക്കുകയാണ്. നിഖില്‍ നിഖില്‍ എന്ന ഇന്‍സ്റ്റ അക്കൗണ്ടില്‍ നിന്നാണ് റിമയുടെ ചിത്രത്തിന് താഴെ കമന്റ് വന്നത്. നിങ്ങലെ കാണാന്‍ ട്രാന്‍സ്‌ഡെന്‍ഡറിനെ പോലെയുണ്ടെന്നാണ് ഇയാളുടെ കമന്റ്. എന്നാല്‍ ഇതിന് റിമ നല്ല തകര്‍പ്പന്‍ മറുപടിയാണ് നല്‍കിയത്.

4

റിമയുടെ മറുപടി ഇങ്ങനെയായിരുന്നു, നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും കോണ്‍ഫിഡന്‍സുള്ള ആള്‍ക്കാരാണ് അവര്‍ എന്നായിരുന്നു താരം ഇതിന് മറുപടി നല്‍കിയത്. അതേസമയം, താരത്തിന്റെ മറുപടി നിറഞ്ഞ കയ്യോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇതിനിടെ മറ്റൊരാള്‍ അധിക്ഷേപ പരമായ കമന്റുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനും താരം വ്യക്തമായ മറുപടി നല്‍കി.

സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

5

പാവാട അലക്കി ആഷിഖ് കൂടെയുണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നോ ചേച്ചി വെറുതെ എന്തിനാണ് കഷ്ടപ്പെടുന്നത് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതിന് താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, അതേ, അദ്ദേഹം ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ, നമ്മള്‍ അത് നിസാരമായി കാണരുത്, എന്റെ ബാഗുകള്‍ കൊണ്ടു നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം. റിമ മറുപടിയായി കുറിച്ചു.

6

നേരത്തെയും ഇത്തരം കമന്റുകള്‍ക്ക് മറുപടി നല്‍കിയ താരമാണ് റിമ. ഇതെല്ലാം മാധ്യമങ്ങളില്‍ ഇടം നേടാറുമുണ്ട്. ഇത്തരം കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കണമെന്നാണ് ഒരുവിഭാഗം ആരാധകരും പറയുന്നത്. താരത്തിന് പിന്തുണുമായി നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, താരം റ്ഷ്യയില്‍ നിന്നും പങ്കുവച്ച പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

7

റഷ്യയിലെ മ്യൂസിയങ്ങളുടെയും ഒപ്പേറയുടെയും വിവിധയിനം ഭക്ഷണപാനീയങ്ങളുടെയും ചിത്രങ്ങള്‍ റിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ റിമയ്ക്ക് ഏറെ ആരാധകരുണ്ട്. അടുത്തിനിടെ മിക്ക സെലിബ്രിറ്റികളും അവധിക്കാലം ആഘോഷിക്കാന്‍ റഷ്യയില്‍ എത്തിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ യാതൊരുവിധ നിയന്ത്രണങ്ങള്‍ റഷ്യയില്‍ ഇല്ലെന്നതാണ് എല്ലാവരെയും റഷ്യയിലേക്ക് ആകര്‍ഷിക്കുന്നത്. ഒട്ടുമിക്ക ടൂറിസ്റ്റുകളും ഇപ്പോള്‍ റഷ്യയിലേക്കാണ് യാത്ര തിരിക്കുന്നത്.

8

നേരത്തെ അവതാരകനും നടനുമായ ഗോവിന്ദ പത്മസൂര്യയും, പ്രിയ വാര്യരും റഷ്യയില്‍ അവധിക്കാലം അടിച്ചുപൊളിക്കാന്‍ പോയിരുന്നു. ഇവര്‍ പങ്കുവച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റഷ്യയിലെ മോസ്‌കോ നഗരമാണ് എല്ലാ സഞ്ചാരികളെയും ആകര്‍ഷിക്കുന്നത്. കൂടാതെ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ട്രെയിന്‍ യാത്രയും റഷ്യയിസലാണ്. 9 ദിവസം നീണ്ടുനില്‍ക്കുന്ന ട്രാന്‍സ് സൈബീരിയന്‍ യാത്ര.

9

അതേസമയം, ആക്ഷന്‍ കൊറിയോഗ്രാഫറായ സില്‍വയുടെ പേരിടാത്ത ചിത്രം, ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്നീ സിനിമകളിലാണ് ഇനി റിമ അഭിനയിക്കുക. നീലവെളിച്ചത്തിനു പുറമേ ടൊവിനോ തോമസ് നായകനാകുന്ന നാരദനാണ് ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. രണ്ടു ചിത്രങ്ങളും നിര്‍മ്മിക്കുന്നത് ആഷിഖും റിമയും ചേര്‍ന്നാണ്. ഇതിനു പുറമെ ഹാഗര്‍, പാര്‍ട്ടി എന്നീ ചിത്രങ്ങളും രണ്ടുപേരും ചേര്‍ന്ന് നിര്‍മ്മിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+