കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത ആരോപണവുമായി റിമ.. നടിമാരെ മുറിയിൽ കയറി പീഡിപ്പിക്കുന്നവർ സിനിമാ രംഗത്തുണ്ട്!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മലയാള സിനിമയിലെ ലൈംഗിക ചൂഷണത്തെ കുറിച്ച് റിമ പറഞ്ഞതെന്ത്?? | Oneindia Malayalam

കോഴിക്കോട്: റിമ കല്ലിങ്കലിന്റെ ടെഡെക്‌സ് ടോക്‌സ് സോഷ്യല്‍ മീഡിയയിലെ തെറിവിളിക്കൂട്ടത്തിന് ചാകര തന്നെയാണ് ഒരുക്കിയിരിക്കുന്നത്. പൊരിച്ച മീനും പുലിമുരുകനുമൊക്കെയാണ് തെറിവിളിക്കാരുടെ ആയുധങ്ങള്‍. മലയാള സിനിമ അഡ്രസ് ചെയ്യേണ്ടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ റിമ ചൂണ്ടിക്കാട്ടിയതിനെക്കുറിച്ച് ആരും ബോധവാന്മാരേ അല്ല.

മകന്റെ ശരീരത്തിൽ പിശാച്.. 14കാരനെ വെട്ടിനുറുക്കി വാഴത്തോട്ടത്തിലിട്ട് കത്തിച്ച അമ്മയുടെ മൊഴി!മകന്റെ ശരീരത്തിൽ പിശാച്.. 14കാരനെ വെട്ടിനുറുക്കി വാഴത്തോട്ടത്തിലിട്ട് കത്തിച്ച അമ്മയുടെ മൊഴി!

ആ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിപ്പോയാല്‍ സിനിമയിലെ വിഗ്രഹങ്ങള്‍ പലതും തകരുമെന്ന യാഥാര്‍ത്ഥ്യവും തെറിവിളികള്‍ക്ക് പിന്നിലുണ്ട്. അസമത്വവും പ്രതിഫല പ്രശ്‌നങ്ങളും മാത്രമല്ല, 14 മിനുറ്റ് നീണ്ട് നില്‍ക്കുന്ന പ്രസംഗത്തില്‍ ഗുരുതരമായ മറ്റൊരു ആരോപണവും റിമ ഉന്നയിച്ചിട്ടുണ്ട്. നടിമാര്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കൂടിയാണത്.

 റിമയ്ക്ക് പൊങ്കാല തന്നെ

റിമയ്ക്ക് പൊങ്കാല തന്നെ

ഇക്കഴിഞ്ഞ ഒക്ടോബറില്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന ടെഡെക്‌സ് ടോക്കിലാണ് റിമ സിനിമയിലെ അസമത്വങ്ങളെക്കുറിച്ച് തുറന്നടിച്ചത്. നടിമാര്‍ അടക്കമുള്ള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന ലിംഗഅസമത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചായിരുന്നു റിമയുടെ പ്രസംഗം. എന്നാല്‍ പന്ത്രണ്ടാം വയസ്സില്‍ വീട്ടില്‍ തനിക്ക് പൊരിച്ച മീന്‍ ലഭിക്കാത്തപ്പോള്‍ തോന്നിയ ഒഴിവാക്കപ്പെടലിനെക്കുറിച്ച് റിമ പറഞ്ഞതാണ് സോഷ്യല്‍ മീഡിയ പരിഹാസത്തിന് തെരഞ്ഞെടുത്തത്.

ഗുരുതര ആരോപണം

ഗുരുതര ആരോപണം

മാത്രമല്ല പുലിമുരുകനിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചതും സോഷ്യല്‍ മീഡിയയിലെ പൊങ്കാലയ്ക്ക് കാരണമായി. എന്നാല്‍ തന്റെ പ്രസംഗത്തില്‍ അതിഗുരുതരമായ ഒരു ആരോപണം റിമ ഉന്നയിച്ചത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. സിനിമാ സെറ്റുകളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചാണ് റിമയുടെ ആ ആരോപണം.

നടിമാർക്ക് സംഭവിക്കുന്നത്

നടിമാർക്ക് സംഭവിക്കുന്നത്

സിനിമാ ലൊക്കേഷനുകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നടിമാരെ പീഡിപ്പിക്കുന്നു എന്നാണ് റിമ ഉന്നയിക്കുന്ന ആരോപണം. റിമ പറയുന്നത് ഇതാണ്: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നടിമാരുടെ മുറികളിലേക്ക് കടന്ന് കയറി അവരെ ശാരീരികമായി ഉപദ്രവിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ അത്തരക്കാര്‍ ശിക്ഷിക്കപ്പെടുന്നില്ല.

ശിക്ഷ സസ്പെൻഷൻ മാത്രം

ശിക്ഷ സസ്പെൻഷൻ മാത്രം

അത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ കുറ്റക്കാരായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് ലഭിക്കുന്നത് രണ്ട് മാസത്തെ സസ്‌പെന്‍ഷന്‍ മാത്രമാണ്. പിന്നെയും അവര്‍ സിനിമയില്‍ തുടരുന്നു എന്നാണ് റിമ ഉന്നയിച്ച ആരോപണം. റിമയുടെ പ്രസംഗം ഇത്രയേറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി തുറന്നിട്ടും ഈ ആരോപണം ആരും പരിഗണിച്ച് കണ്ടില്ല.

പ്രതിഫലത്തിൽ അനീതി

പ്രതിഫലത്തിൽ അനീതി

ടെഡെക്‌സ് ടോക്കില്‍ റിമ ഉന്നയിച്ചിരിക്കുന്ന മറ്റ് പ്രശ്‌നങ്ങളിവയാണ്: സിനിമയിൽ ഇക്കാലത്തും സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് പ്രതിഫലം മാത്രമാണ് ലഭിക്കുന്നത്. നടിമാര്‍ക്ക് സാറ്റലൈറ്റ് വാല്യു ഇല്ലെന്നും ബോക്‌സ് ഓഫീസിലെ വിജയത്തില്‍ ഒരു പങ്കുമില്ലെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ നടിമാര്‍ക്ക് നല്‍കുന്ന പണം കൊണ്ട് സെറ്റില്‍ കുറച്ച് ഫര്‍ണിച്ചര്‍ വാങ്ങിയിടാമായിരുന്നില്ലേ എന്ന് റിമ പരിസഹിക്കുന്നു. നടിമാരെ കാണുന്നത് ഉപകരങ്ങളായിട്ട് മാത്രമാണെന്നും റിമ കുറ്റപ്പെടുത്തി.

വ്യക്തിജീവിതവും കരിയറും

വ്യക്തിജീവിതവും കരിയറും

20 മുതല്‍ 70 വരെ പ്രായമുള്ള ഒരു പുരുഷ താരം, വിവാഹിതനായാലും അല്ലെങ്കിലും കുട്ടികളും പേരക്കുട്ടികളും ഉണ്ടെങ്കിലും അവര്‍ക്ക് വേണ്ടി സിനിമകളുണ്ടാവുന്നു, അവര്‍ക്ക് വേണ്ടി കഥാപാത്രങ്ങളുണ്ടാകുന്നു. വ്യക്തിജീവിതം പുരുഷനെ കരിയറില്‍ ബാധിക്കുന്നേ ഇല്ല. എന്നാല്‍ നടിമാര്‍ക്കാവട്ടെ, വിവാഹം കഴിയുന്നതും വിവാഹമോചനം നേടുന്നതും കുട്ടി ഉണ്ടാവുന്നതെല്ലാം കരിയറിനെ ബാധിക്കുന്നുവെന്നും റിമ പറയുകയുണ്ടായി.

പുലിമുരുകന് വിമർശനം

പുലിമുരുകന് വിമർശനം

മലയാള സിനിമയില്‍ സ്ത്രീകള്‍ എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്ന് പറവേ ആണ് പുലിമുരുകനെ പേരെടുത്ത് പറയാതെ റിമ വിമര്‍ശിച്ചത്. മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടത്തില്‍ ആകെയുളളത് നാല് സ്ത്രീ കഥാപാത്രങ്ങളാണ്. വഴക്കാളിയായ ഭാര്യ, നായകനെ വശീകരിക്കാന്‍ വരുന്ന സെക്‌സ് സിംബലായ സ്ത്രീ, പ്രസവിക്കാന്‍ മാത്രമുള്ള സ്ത്രീ, തെറിവിളിക്കുന്ന അമ്മായി അമ്മ എന്നായിരുന്നു റിമയുടെ പരാമര്‍ശം. ഇതാണ് റിമയ്ക്ക് തെറിവിളികൾ നേടിക്കൊടുത്തതും.

മീൻപൊരിച്ചതിന്റെ രാഷ്ട്രീയം

മീൻപൊരിച്ചതിന്റെ രാഷ്ട്രീയം

റിമയെ സോഷ്യൽ മീഡിയ ട്രോളുന്നത് ഒരു പൊരിച്ച മീനിന്റെ പേരിലാണ്. യഥാർത്ഥത്തിൽ റിമ പറഞ്ഞത് ഇങ്ങനെയാണ്: താന്‍ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയത് ഒരു മീന്‍ പൊരിച്ചതിന്റെ പേരിലാണ്. കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ ഒരിക്കലും എല്ലാവര്‍ക്കുമൊപ്പമിരുന്ന് കഴിക്കാറില്ല. ഒരു ദിവസം ഭക്ഷണത്തിനൊപ്പം മൂന്ന് മീന്‍ പൊരിച്ചത് അമ്മ വിളമ്പി. അത് കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന ആള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കുമായിരുന്നു.

പൊരിച്ച മീൻ ഫെമിനിസ്റ്റെന്ന്

പൊരിച്ച മീൻ ഫെമിനിസ്റ്റെന്ന്

പന്ത്രണ്ട് വയസ്സുകാരിയായ തനിക്ക് അന്ന് മീന്‍ പൊരിച്ചത് കിട്ടിയില്ല. അത് എന്തുകൊണ്ടാണ് എന്ന് താന്‍ ചോദിച്ചപ്പോള്‍ എല്ലാവരും ഞെട്ടിപ്പോയി. കാരണം തന്റെ അമ്മയ്‌ക്കൊരിക്കലും മീന്‍ പൊരിച്ചത് കിട്ടിയിട്ടില്ല. വീടുകളിൽ ചെറിയ പെൺകുട്ടികൾ പോലും എത്രമാത്രം വേർതിരിവ് അനുഭവിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടാനായിരുന്നു റിമ സ്വന്തം അനുഭവം വിവരിച്ചത്. അതിന്റെ പേരിലാണ് പൊരിച്ച മീൻ കിട്ടാത്തതിന്റെ പേരിൽ ഫെമിനിച്ചി ആയി എന്ന തരത്തിലുള്ള പരിഹാസങ്ങളുയരുന്നത്.

റിമ പറയുന്നത്

റിമ കല്ലിങ്കൽ ടെഡെക്സ് ടോക്കിൽ നടത്തിയ പ്രസംഗം പൂർണരൂപം

English summary
Actress Rima Kallingal's allegation against production controllers in Cinema industry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X