Get Updates
Get notified of breaking news, exclusive insights, and must-see stories!

അതാണ് റീമ കല്ലിംഗല്‍, പറയേണ്ടത് കിറുകൃത്യം പറയും, പോസ്റ്റ് വൈറല്‍

കൊച്ചി: മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനെ പിന്തുണച്ച് നടി റീമ കല്ലിംഗല്‍. ഫേസ്ബുക്കിലൂടെയാണ് അല്‍ഫോണ്‍സ് പുത്രനെ റീമ പിന്തുണച്ചത്. മാധ്യമങ്ങളുടെ വാര്‍ത്തയെഴുത്തിനെ അല്‍ഫോണ്‍സ് പുത്രന്‍ വിവാദവുമായി കൂട്ടിയിണക്കി റീമ വിമര്‍ശിയ്ക്കുന്നുണ്ട്.

നിങ്ങള്‍ പ്രശസ്തനല്ലെങ്കില്‍, ഇനി ധനികനാകട്ടേ മരിയ്ക്കട്ടേ, ആരും തിരിഞ്ഞ് നോക്കില്ല...എന്നാല്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ ശ്രദ്ധ പിടിച്ച് പറ്റുന്നതിനായി നിങ്ങള്‍ക്കെതിരെ തെറ്റായ കഥകള്‍ മെനയുകയാണ്-അല്‍ഫോണ്‍സിനെ പിന്തുണയ്ക്കുന്ന പോസ്റ്റില്‍ റീമ പറയുന്നു. താന്‍ കേരളത്തിലേയ്ക്ക് തിരികെ എത്തുമ്പോള്‍ പ്രേമം കാണുമെന്നും റീമ പറയുന്നു.

Rima

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്ന സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിയ്ക്കവെയാണ് അല്‍ഫോണ്‍സ് പുത്രന്‍ കയര്‍ത്ത് സംസാരിച്ചത് . മാധ്യമ പ്രവര്‍ത്തകന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ സംവിധായകന്‍ കയര്‍ത്ത് സംസാരിയ്ക്കുകയായിരുന്നു .

പ്രേമം വിവാദത്തില്‍ അന്വേഷണം പൂര്‍ത്തായാകും മുന്‍പേ സംവിധായകനെ തന്നെ പ്രതിസ്ഥാനത്താക്കിയായിരുന്നു പ്രമുഖ മാധ്യമങ്ങളുടെ ചോദ്യം ചെയ്യല്‍ . ഇതില്‍ പ്രകോപിതനായ സംവിധായകന്‍ കയര്‍ത്ത് സംസാരിയ്ക്കുകയും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിന്ന് പോവുകയുമായിരുന്നു .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+