Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങളും അതർഹിക്കുന്നു!! എമ്മയെ ഉദ്ധരിച്ച് റിമയുടെ വാക്കുകൾ!! മലയാളത്തിലെ ആണ്‍കോയ്മ കണ്ട് പഠിക്കട്ടെ

ഇപ്പോഴിതാ വേതനത്തിലെ വിവേചനത്തെ കുറിച്ച് തുറന്നടിച്ച് എത്തിയിരിക്കുകയാണ് പ്രമുഖ നടി റിമ കല്ലിങ്കൽ.ഹോളിവുഡിലെ പ്രമുഖ താരം എമ്മ സ്റ്റോണിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് റിമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്

ലോകം എത്ര പുരോഗമിച്ചാലും അവസാനിക്കാതെ അവശേഷിക്കുകയാണ് സ്ത്രീപുരുഷ വിവേചനം. പുരുഷന്മാർക്കൊപ്പം പല മേഖലകളിലും സ്ത്രീകളും എത്തിയെങ്കിലും വിവേചനത്തിൽ അറുതിയില്ല. പ്രമുഖ നടി ആക്രമിക്കപ്പെട്ടതു മുതൽ വിവാദത്തിലായിരിക്കുന്ന മലയാള സിനിമയിലെ സ്ത്രീപുരുഷ വിവേചനം ഇതിനോടകം തന്നെ ചർച്ചയായിരിക്കുകയാണ്. ആക്രമണത്തിന് ഇരയായ നടിയോടുള്ള താര സംഘടനയായ അമ്മയുടെ സമീപനവും ആരോപണ വിധേയനായ നടനോടുള്ള സമീപനവും പലതും വെളിപ്പെടുത്തുന്നതാണ്.

ഇപ്പോഴിതാ വേതനത്തിലെ വിവേചനത്തെ കുറിച്ച് തുറന്നടിച്ച് എത്തിയിരിക്കുകയാണ് പ്രമുഖ നടി റിമ കല്ലിങ്കൽ. ഹോളിവുഡിലെ പ്രമുഖ താരം എമ്മ സ്റ്റോണിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് റിമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് റിമയുടെ പ്രതികരണം.

 എല്ലാവരും തുല്യരാണ്

എല്ലാവരും തുല്യരാണ്

സ്ത്രീയും പുരുഷനും എന്നതല്ല, എല്ലാവരും തുല്യരാണെന്ന് റിമ പറയുന്നു. എല്ലാവർക്കുമുള്ള അവകാശങ്ങളും തുല്യമാണെന്നും റിമ. എല്ലാവരും ഒരുപോലെ ബഹുമാനം അർഹിക്കുന്നുണ്ടെന്നും റിമ വ്യക്തമാക്കുന്നു. എമ്മയുടെ വാക്കുകൾ കടമെടുത്താണ് റിമയുടെ പ്രതികരണം.

 എമ്മയെ ഉദ്ധരിച്ച്

എമ്മയെ ഉദ്ധരിച്ച്

ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിനിമ താരങ്ങളിലൊരാളായ ഓസ്കാർ ജേതാവ് എമ്മ സ്റ്റോണിന്റെ വാക്കുകളെ ഉദ്ധരിച്ചാണ് എമ്മ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രതിഫലം വെട്ടിക്കുറച്ചു

പ്രതിഫലം വെട്ടിക്കുറച്ചു

തനിക്കൊപ്പം അഭിനയിച്ച ചില സഹതാരങ്ങൾ താനാവശ്യപ്പെട്ടതനുസരിച്ച് അവർക്ക് ലഭിച്ച പ്രതിഫലം വെട്ടിക്കുറച്ച് തുല്യത ഉറപ്പുവരുത്തുമായിരുന്നുവെന്ന് എമ്മ പറയുന്നു. ഈ അഭിമുഖത്തിനെ ഉദ്ധരിച്ചാണ് എമ്മ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ബാറ്റിൽ ഓഫ് ദി ഫീൽഡ്

ബാറ്റിൽ ഓഫ് ദി ഫീൽഡ്

എമ്മയുടെ പുതിയ ചിത്രമായ ബാറ്റിൽ ഓഫ് ദി ഫീൽഡിന്റെ പ്രചരണത്തിനിടെയാണ് എമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്. ഹോലിവുഡിലെ വേതന വിവേചനത്തെ കുറിച്ച് അവസാനം രംഗത്തെത്തിയിരിക്കുന്ന താരമാണ് എമ്മ.

നടിക്കെതിരായ ആക്രമണം

നടിക്കെതിരായ ആക്രമണം

മലയാളത്തിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ താര പദവിയിലെ പല പ്രമുഖരുടെയും മനോഭവം ഇതിനോടകം മലയാളികൾ കണ്ടു കഴിഞ്ഞിരിക്കുകയാണ്. ഇതിനിടെയാണ് വേതനത്തിലെ വിവേചനം വ്യക്തമാക്കി റിമ എത്തിയിരിക്കുന്നത്.

സ്ത്രീവിരുദ്ധ പരാമർശം

സ്ത്രീവിരുദ്ധ പരാമർശം

അവസരങ്ങൾ വേണമെങ്കിൽ കിടക്ക പങ്കിടണമെന്ന് പല പ്രമുഖരും പറഞ്ഞത് സംബന്ധിച്ച് മലയാള സിനിമയിലെ വനിതാ താരങ്ങളുടെ പരാമർശങ്ങൾക്ക് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. സ്ത്രീകളെ കിടക്ക പങ്കിടാൻ വിളിക്കുന്നത് പുരുഷന്മാരും എന്നാൽ കുറ്റം സ്ത്രീകൾക്കുമാണെന്ന് റിമ പ്രതികരിച്ചിരുന്നു.

ഇരയ്ക്ക് ഒരു നീതി

ഇരയ്ക്ക് ഒരു നീതി

മലയാള സിനിമയും വിവേചനം ഉണ്ട് എന്നത് തെളിയിക്കുന്നതായിരുന്നു അടിത്ത കാലത്തെ സംഭവ വികാസങ്ങൾ. ഇരയ്ക്ക് ഒരു നീതിയും ആരോപണ വിധേയനായ നടന് മറ്റൊരു നീതിയുമാണെന്ന് അമ്മയുടെ വാർത്ത സമ്മേളനത്തിൽ നിന്നു വ്യക്തമാക്കിയിരുന്നു.

റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+