'വിഡ്ഢികളെ പ്രശസ്തരാക്കുന്നത് അവസാനിപ്പിക്കാം'; സന്ദീപ് വാര്യര്‍ക്ക് റിമയുടെ മറുപടി
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന പീപ്പിള്‍സ് ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുത്ത സിനിമാ താരങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കിയ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍. വിഡ്ഡികളെ പ്രശസ്തരാക്കുന്നത് അവസാനിപ്പിക്കാം, എന്നായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്.
'ആരെടാ നാറി നീ' എന്ന നടി ഫിലോമിനയുടെ സംഭാഷണവും ചിത്രവും പോസ്റ്റിനൊപ്പം റിമ പങ്കുവെച്ചിട്ടുണ്ട്. ഇന്നലെയാണ് പ്രതിഷേധ റാലിയില്‍ പങ്കെടുത്ത സിനിമാ താരങ്ങള്‍ക്കെതിരെ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്.

മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാര്‍ നികുതി കൃത്യമായി അടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇന്‍കംടാക്സ് , എന്‍ഫോഴ്സ്മെന്‍റ് വകുപ്പുകള്‍ ഇത് ശ്രദ്ധിക്കുന്നുണ്ടെന്നുമായിരുന്നു സന്ദീപിന്‍റെ പോസ്റ്റ്. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
അതേസമയം സന്ദീപിന് മറുപടിയുമായി സംവിധായകരായ കമല്‍, ആഷിഖ് അബു എന്നിവര്‍ രംഗത്തെത്തിയിരുന്നു. ചാണകത്തില്‍ ചവിട്ടില്ലെന്നായിരുന്നു ആഷിഖ് അബു പ്രതികരിച്ചത്.


Click it and Unblock the Notifications